കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവതാറുകളും ഫേസ്ബുക്ക് ചാലഞ്ചും: ഉപയോക്താക്കൾക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ഫേസ്ബുക്ക്

Google Oneindia Malayalam News

ദില്ലി: ദീപാവലി ആഘോഷങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനായി ദീപാവലി പ്രമേയമായ അവതാറുകൾ ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ പുറത്തിറക്കി ഫേസ്ബുക്ക്. ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഉത്സവ വേളകളിൽ വ്യക്തിഗത ആശംസകൾ അയയ്‌ക്കാനും മറ്റുള്ളവരെ ഫേസ്ബുക്കിൽ വെല്ലുവിളിക്കാനും സഹായിക്കുന്നതാണ് ഈ അവതാറുകൾ. ഒരു വർഷം "ഉത്സവ ആഘോഷങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുക" എന്ന ലക്ഷ്യത്തോടെ നവംബർ 11നാണ് ഫേസ്ബുക്ക് ദീപാവലി-റെഡി അവതാറുകളും മറ്റ് ഫീച്ചറുകളും പുറത്തിറക്കിയിട്ടുള്ളത്.

പുതിയ കൂട്ടുകെട്ട് ഗുണം ചെയ്തോ? നിതീഷ് കുമാറിനെ ചോദ്യത്തില്‍ കൊരുത്ത് പ്രശാന്ത് കിഷോര്‍പുതിയ കൂട്ടുകെട്ട് ഗുണം ചെയ്തോ? നിതീഷ് കുമാറിനെ ചോദ്യത്തില്‍ കൊരുത്ത് പ്രശാന്ത് കിഷോര്‍

കൊവിഡ് സാഹചര്യം മൂലം നിരവധി ഉപയോക്താക്കൾക്ക് അവരുടെ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഉത്സവകാലത്ത് നേരിൽ കാണാൻ കഴിയില്ല. പുതിയ ഫീച്ചറുകളിൽ ഹാഷ്‌ടാഗ് ചാലഞ്ച്, ദീപാവലി-തീം ഉപയോഗിച്ച് നിങ്ങളുടെ അവതാറുകളെ അലങ്കരിക്കാനും പ്രത്യേക ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ദീപാവലി നിർദ്ദിഷ്ട ഉള്ളടക്കം എന്നിവ ഉൾപ്പെടുത്തുമെന്ന് വാർത്താക്കുറിപ്പിൽ ഫേസ്ബുക്ക് അറിയിച്ചു.

facebook-3-1536

ഫേസ്ബുക്കിൽ ഒരു ചാലഞ്ച് ആരംഭിക്കുന്നതിന്, ഉപയോക്താക്കൾ ഒരു പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുമ്പോൾ 'ചലഞ്ച്' എന്ന വാക്കിൽ അവസാനിക്കുന്ന ഒരു ഹാഷ്‌ടാഗ് ഇംഗ്ലീഷിൽ നൽകേണ്ടതുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്കിലെ ന്യൂസ് ഫീഡിലെ മറ്റൊരു ചലഞ്ച് പോസ്റ്റ് കാണുമ്പോൾ ഇതിലെ ബട്ടൺ ടാപ്പുചെയ്യാനും കഴിയും.

ദീപാവലി എങ്ങനെ സുരക്ഷിതമായി വീട്ടിൽ ചെലവഴിക്കാം എന്നതിന്റെ ഉദാഹരണങ്ങളും ഈ പ്രകാശനം നൽകുന്നു. #DiwaliAtHomeChallenge എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എങ്ങനെ ദീപാവലി ആഘോഷിക്കുന്നു എന്നതിന്റെ ഫോട്ടോയോ വീഡിയോയോ പങ്കിടാനോ അല്ലെങ്കിൽ ലൈറ്റ് ബൾബുകൾ, വിളക്കുകൾ എന്നിവ എങ്ങനെ റീസൈക്കിൾ ചെയ്യാമെന്നതിന്റെ ഒരു DIY വീഡിയോ ചെയ്യാനും തുടർന്ന് #DIYDiwaliChallenge എന്ന ചാലഞ്ച് സൃഷ്ടിക്കാമെന്നും ഫേസ്ബുക്കിൽ പറയുന്നു. വെല്ലുവിളികൾക്കായി ഫേസ്ബുക്കിലെ സുഹൃത്തുക്കളെ നാമനിർദ്ദേശം ചെയ്യാനുള്ള സാധിക്കും. ഇതിന് പുറമേ അവരെ ചലഞ്ച് പോസ്റ്റുകളിൽ ടാഗുചെയ്തുകൊണ്ട് ഇത് ചെയ്യാൻ കഴിയും.

Recommended Video

cmsvideo
India's covishield vaccine is on the last round trial

English summary
Facebook rolls out new Avatars for Social media users as pasrt of Diwali celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X