കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർക്കാണ് വിക്ടേഴ്സ് ചാനലിന്റെ പിതൃത്വം? എൽഡിഎഫോ? യുഡിഎഫോ? യാഥാർത്ഥ്യം ഇതാണ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; വിക്ടേഴ്സ് ചാനലിന്റെ പിതൃത്വം സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയായണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ തുടങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വിവാദവും തുടങ്ങിയത്. തങ്ങളാണ് ചാനൽ തുടങ്ങിയതെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. എന്നാൽ കോൺഗ്രസ് വാദത്തെ തള്ളി എൽഡിഎഫും രംഗത്തെത്തിയതോടെ ചർച്ചകൾ കൊഴുത്തു. യഥാർത്ഥത്തിൽ ആരാണ് ചാനൽ ആരംഭിച്ചത്?

2005 ൽ ഇടതുപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് യുഡിഎഫ് സർക്കാരാണ് വിക്ടേഴ്സ് ചാനൽ തുടങ്ങിയതെന്നായിരുന്നു ഉമ്മൻചാണ്ടി പറഞ്ഞത്. സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് പതിന്നാലുവര്‍ഷവും കൊറോണയും വേണ്ടിവന്നു എന്നും ഉമ്മൻ ചാണ്ടി പരിഹസിച്ചു.എന്നാൽ ഉമ്മൻചാണ്ടിയുടെ അവകാശവാദങ്ങൾ തള്ളി മുൻ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദൻ രംഗത്തെത്തി. എൽഡിഎഫ് സർക്കാരാണ് വിക്ടേഴ്സ് ചാനൽ എന്ന ആശയം പ്രാവർത്തികമാക്കിയതെന്നും 2006 ഓഗസ്റ്റിൽ താനാണ് ചാനൽ ഉദ്ഘാടനം ചെയ്തതെന്നും വിഎസും അവകാശപ്പെട്ടു.

victrs-15910933

യഥാർത്ഥത്തിൽ വിക്ടേഴ്സ് ചാനലിനെ ഉയർത്തി കൊണ്ടുവന്നതിൽ എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ പങ്കുണ്ടെന്നതാണ് യാഥാർത്ഥ്യം. വിദ്യാഭ്യാസ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐഎസ്ആർഒ എജ്യുസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതോടെയാണ് ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ കേരളവും തയ്യാറായത്. 2001 ൽ നായനാർ സർക്കാർ പടിയിറങ്ങും മുൻപ് തുടക്കമിട്ട ഐടി അറ്റ് സ്കൂൾ പദ്ധതിക്ക് പിന്നാലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിക്ടേഴ്സ് ചാനൽ ഇന്റർ എഡിഷൻ ആരംഭിച്ചു.

2005 ൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുൾ കലാം മുൻകൈയെടുത്താണ് എജ്യുസാറ്റ് ഉപഗ്രഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്‍ടറാക്ടീവ് ടെര്‍മിനല്‍ എന്ന സംരംഭം കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ ഇന്ററാക്ഷൻ പ്രോഗാമുകൾ മാത്രം ആയപ്പോൾ കേരളത്തില് ഇത് 17 മണിക്കൂർ ദൈർഘ്യത്തിലേക്ക് സംപ്രേക്ഷണം നീട്ടി.

Recommended Video

cmsvideo
ടീച്ചറുടെ വീഡിയോ കണ്ട് ഈ പിള്ളേർ കാണിച്ചു കൂട്ടിയത് കണ്ടോ | Oneindia Malayalam

ഐടി@സ്‌കൂള്‍ ടെക്‌നിക്കല്‍ ഡയറക്ടറായിരുന്ന ബിജു പ്രഭാകറായിരുന്നു ഈ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയുടെ പൂർണ പിന്തുണയും പദ്ധതിയ്ക്കുണ്ടായിരുന്നു.രണ്ട് ഘട്ടമാണ് ഈ ചാനലിനുള്ളത്. വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമടക്കമുള്ള ഇന്ററാക്ടീവ് ശൃംഖലയാണ് ആദ്യത്തേത്. ഇതാണ് അബ്ദുൾകലാം ഉദ്ഘാടനം ചെയ്തത്,
2006ൽ വിഎസ് സർക്കാരാണ് രണ്ടാം ഘട്ടമായ നോൺ ഇന്ററാക്ടീവ് സംവിധാനമായ ഇപ്പോഴത്തെ ചാനലിന്റെ രൂപം ഉദ്ഘാടനം ചെയ്തത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിൽ വിദ്യാർത്ഥികൾക്കിടയിൽ വൻ സ്വീകാര്യതയാണ് ചാനലിന് ലഭിച്ചത്.

ബിജെപി നേതാക്കൾക്ക് തിരിച്ചടി;മന്ത്രിസ്ഥാനമില്ല.. പലരും ഔട്ട്! മുതലെടുക്കാൻ കോൺഗ്രസ്ബിജെപി നേതാക്കൾക്ക് തിരിച്ചടി;മന്ത്രിസ്ഥാനമില്ല.. പലരും ഔട്ട്! മുതലെടുക്കാൻ കോൺഗ്രസ്

കേരളത്തിൽ അതിശക്തമായ മഴ; കോഴിക്കോട് ഓറഞ്ച് അലർട്ട്! നിസർഗ ചുഴലിക്കാറ്റ് ഉച്ചയോടെ എത്തുംകേരളത്തിൽ അതിശക്തമായ മഴ; കോഴിക്കോട് ഓറഞ്ച് അലർട്ട്! നിസർഗ ചുഴലിക്കാറ്റ് ഉച്ചയോടെ എത്തും

English summary
Fact check; Who started VICTORS channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X