Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ കോവിഡ് വാക്സിനേഷൻ ക്യാമ്പ്: മുംബൈയിൽ പറ്റിക്കപ്പെട്ടത് 2000ൽ അധികം പേർ

മുംബൈയിൽ മാത്രം രണ്ടായിരത്തിലധികം പേർ ഇത്തരത്തിൽ വഞ്ചിതരായെന്നാണ് മഹാരഷ്ട്ര സർക്കാർ പറയുന്നത്

മുംബൈ: കോവിഡ് എന്ന മഹാമാരിയെ നേരിടുന്നതിന് ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ് ലോകം. എന്നാൽ അതിനിടയിലും പല തട്ടിപ്പുകളും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും പുതിയത് വ്യാജ വാക്സിനേഷൻ ക്യാമ്പുകളാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനുവരിയിൽ വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം ഇത്തരത്തിൽ വ്യാജന്മാർ വാക്സിനുമായി ജനങ്ങളെ പറ്റിക്കാനിറങ്ങിയിട്ടുണ്ട്. മുംബൈയിൽ മാത്രം രണ്ടായിരത്തിലധികം പേർ ഇത്തരത്തിൽ വഞ്ചിതരായെന്നാണ് മഹാരഷ്ട്ര സർക്കാർ പറയുന്നത്.

covid 19

നഗരത്തിൽ ഇതുവരെ ഒൻപത് വ്യാജ ക്യാമ്പുകളെങ്കിലും നടന്നിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നാല് പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ദീപക് തകരേ ഹൈകോടതിയെ അറിയിച്ചു. ഇതുവരെ 400 സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ശക്തമായി തന്നെ പുരോഗമിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് അംഗീകരിച്ച കോടതി ഇത്തരത്തിൽ വ്യാജ വാക്സിനുകൾ സ്വീകരിച്ചവരുടെ ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ നിരീക്ഷിക്കാൻ സർക്കാരിനും മുനിസിപ്പൽ അധികൃതർക്കും നിർദേശം നൽകി. "ഞങ്ങളുടെ ഉത്കണ്ഠ, വാക്സിനേഷൻ ലഭിച്ച ഈ ആളുകൾക്ക് എന്ത് സംഭവിക്കുമെന്നതാണ്. അവർക്ക് എന്താണ് നൽകിയിട്ടുള്ളത്, ഈ വ്യാജ വാക്സിനുകളുടെ ഫലം എന്താണ്?" വ്യാജ വാക്സിനുകളുടെ ഉള്ളടക്കത്തെ ചോദ്യം ചെയ്ത് കോടതി ചോദിച്ചു.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

അതേസമയം നഗരത്തിലെ അനധികൃത വാക്‌സിനേഷൻ ക്യാംപുകളിൽ ഉപയോഗിച്ചതു യഥാർഥ കോവിഡ് വാക്‌സീനുകളല്ലെന്നു പൊലീസിന്റെ കണ്ടെത്തൽ. കാന്തിവ്‌ലി ഹിരാനന്ദാനി ഹെറിറ്റേജ് സൊസൈറ്റിയിലെ 390 അംഗങ്ങൾ, മാച്ച്‌ബോക്‌സ് പിക്‌ചേഴ്‌സിലെ 150 ജീവനക്കാർ, ആദിത്യ കോളജിലെ ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങി ഒട്ടേറെ പേർക്കു ലഭിച്ചതു മറ്റെന്തെങ്കിലും ദ്രാവകമാണ് എന്നാണ് വാക്‌സിനേഷൻ തട്ടിപ്പ് കേസിൽ പൊലീസ് സംഘത്തിന്റെ നിഗമനം.

ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Delta plus virus centrals guideline for kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+