• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വന്തം പാര്‍ട്ടിയുമായി കര്‍ഷക നേതാവ്; ബിജെപിയും കോണ്‍ഗ്രസും വെട്ടിലാകുമോ?

Google Oneindia Malayalam News

ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പഞ്ചാബില്‍ കര്‍ഷകര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. സംസ്ഥാനത്ത് വലിയ വോട്ട് ബാങ്കായ കര്‍ഷകര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത് പ്രമുഖ പാര്‍ട്ടിക്ക് വെല്ലുവിളിയാകുമെന്ന് വിലയിരുത്തുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് തീരുമാനം. കര്‍ഷക സമര നേതാവ് ഗുര്‍ണം സിങ് ചദുനിയാണ് പാര്‍ട്ടി രൂപീകരിച്ചത്. ഒട്ടേറെ കര്‍ഷകരുടെ പിന്തുണയുള്ള വ്യക്തിയാണ് ഇദ്ദേഹം. സംയുക്ത സംഘര്‍ഷ പാര്‍ട്ടി എന്നാണ് പുതിയ പ്രസ്ഥാനത്തിന്റെ പേര്. പുതിയ പാര്‍ട്ടി രൂപീകരിച്ച കാര്യം ചണ്ഡീഗഡില്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസിന് വന്‍ നേട്ടം!! എന്‍ഡിഎ കക്ഷി ഇനി കോണ്‍ഗ്രസിനൊപ്പം... ബിജെപിയെ തൂത്തെറിയുംകോണ്‍ഗ്രസിന് വന്‍ നേട്ടം!! എന്‍ഡിഎ കക്ഷി ഇനി കോണ്‍ഗ്രസിനൊപ്പം... ബിജെപിയെ തൂത്തെറിയും

കഴിഞ്ഞ ഒരു വര്‍ഷത്തോളം സമരത്തിലായിരുന്നു കര്‍ഷകര്‍. ബിജെപിക്കെതിരെ കര്‍ഷകര്‍ രംഗത്തിറങ്ങുമെന്ന പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും വിവാദ നിയമങ്ങള്‍ പിന്‍വലിച്ചതോടെ കര്‍ഷകര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. എല്ലാ സമരക്കാരും നാട്ടിലേക്ക് തിരിച്ചുപോയിരിക്കെയാണ് ഗുര്‍ണം സിങ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. നിലവിലെ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് അദ്ദേഹം.

എല്ലാ പാര്‍ട്ടികളും പണവുമായി ജനങ്ങളെ കീഴടക്കുകയാണെന്ന് ഗുര്‍ണം സിങ് കുറ്റപ്പെടുത്തി. മുതലാളിത്തം രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. പണമുള്ളവന്‍ പാവപ്പെട്ടവന് വേണ്ടിയുള്ള നയങ്ങള്‍ രൂപീകരിക്കുകയാണ്. ഇതെല്ലാം അവസാനിക്കണമെന്നും ഗുര്‍ണം സിങ് പറഞ്ഞു.

ജാതിയോ മതമോ അടിസ്ഥാനമാക്കിയാകില്ല പുതിയ പാര്‍ട്ടി എന്ന് ഗുര്‍ണം സിങ് പറഞ്ഞു. തീര്‍ത്തും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകും. എല്ലാ മതക്കാര്‍ക്കും ജാതിയില്‍ പെട്ടവര്‍ക്കും വേണ്ടിയുള്ളതാണ് പുതിയ പാര്‍ട്ടി. ഗ്രാമത്തിലെയും നഗരത്തിലെയും ആളുകള്‍ക്ക് തുല്യ സ്ഥാനമാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്നും ഗുര്‍ണം സിങ് ചദുനി പറഞ്ഞു.

സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്

അടുത്ത ഫെബ്രുവരിയില്‍ പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. മുഴുവന്‍ സീറ്റിലും സംയുക്ത സംഘര്‍ഷ പാര്‍ട്ടി മല്‍സരിക്കുമെന്ന് ഗുര്‍ണം സിങ് പ്രഖ്യാപിച്ചു. കര്‍ഷക സമരത്തിന് ശേഷം കര്‍ഷകര്‍ക്കിടയില്‍ നിന്ന് രൂപീകരിക്കപ്പെടുന്ന ആദ്യ പാര്‍ട്ടിയാണ് സംയുക്ത സംഘര്‍ഷ പാര്‍ട്ടി. കര്‍ഷക സമരം നയിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അഞ്ചംഗ സമിതിയില്‍ ഉള്‍പ്പെട്ട നേതാവാണ് ഗുര്‍ണം സിങ്. ഇദ്ദേഹത്തിന് പുറമെ യുധവിര്‍ സിങ്, അശോക് ദവ്‌ലെ, ബല്‍ബീര്‍ സിങ് രാജേവാള്‍, ശിവ കുമാര്‍ കക്ക എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍. നരേന്ദ്ര മോദി സര്‍ക്കാരുമയി കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ചതാണ് അഞ്ചംഗ സമിതി.

സര്‍ക്കാരിനെ സമര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല. പഞ്ചാബില്‍ ഭരണം നടത്തുന്നത് കോണ്‍ഗ്രസാണ്. രാജിവച്ച കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യം ചേര്‍ന്നിട്ടുണ്ട്. ഇതോടെ പഞ്ചാബില്‍ വലിയ പ്രതീക്ഷയിലാണ് ബിജെപി. എഎപിയും ശക്തമായ സാന്നിധ്യമായി പഞ്ചാബിലുണ്ട്. അതിനിടെയാണ് കര്‍ഷകരുടെ പാര്‍ട്ടി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

cmsvideo
  പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam
  English summary
  Farmer leader Gurnam Chaduni Formed New Political Party In Punjab
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X