കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വോട്ടില്ല... പ്രചാരണം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍, പിന്തുണ പ്രഖ്യാപിച്ച് മമത ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത; കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. കര്‍ഷക സമര നേതാക്കള്‍ ഇന്ന് മമത ബാനര്‍ജിയുമായി കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തി. രാകേഷ് ടിക്കായത്ത്, യുദ്വീര്‍ സിങ് എന്നിവരാണ് സമരത്തിന് പിന്തുണ തേടി കൊല്‍ക്കത്തയിലെത്തിയത്. സമരത്തിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മമത അറിയിച്ചു.

m

സമരം കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്കെതിരെ കര്‍ഷക സമരക്കാര്‍ പ്രചാരണം നടത്തിയിരുന്നു. ബിജെപിക്ക് വോട്ടില്ല എന്നായിരുന്നു കര്‍ഷകരുടെ പ്രചാരണം. സമാനമായ പ്രചാരണം ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലും പദ്ധതിയിടുകയാണ് കര്‍ഷകര്‍. കര്‍ഷക സമരക്കാര്‍ക്ക് ഏറെ സ്വാധീനമുള്ള ഉത്തര്‍ പ്രദേശ്, പഞ്ചാബ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

ഇസ്രായേല്‍ വീണ്ടും യുദ്ധം തുടങ്ങി; ശക്തമായ മിസൈല്‍ ആക്രമണം, സിറിയയില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടുഇസ്രായേല്‍ വീണ്ടും യുദ്ധം തുടങ്ങി; ശക്തമായ മിസൈല്‍ ആക്രമണം, സിറിയയില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു

Recommended Video

cmsvideo
Jitin Prasada joins BJP in presence of Piyush Goyal, dumps Congress ahead of UP polls

കൊവിഡിനെതിരായ പോരാട്ടം, കര്‍ഷകരെയും വ്യവസായത്തെയും സഹായിക്കല്‍ എന്നിവയ്ക്ക് ആവശ്യമായ നയമാണ് രാജ്യം കാത്തിരിക്കുന്നതെന്ന് മമത പറഞ്ഞു. എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി സംസാരിക്കാത്തത്. ചര്‍ച്ചയിലുടെ വഴിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വരാത്തതിനെയും മമത വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം തുടങ്ങിയ കര്‍ഷക സമരം ഇപ്പോഴും തുടരുകയാണ്. ദില്ലിയുടെ വിവിധ അതിര്‍ത്തികളിലാണ് സമരം. പിന്തുണ തേടി സമരക്കാര്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍ പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതാണ് എന്ന് കേന്ദ്രം വാദിക്കുന്നു.

English summary
Farmer Leaders met Mamata Banerjee who declares Support To Farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X