കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെച്ചൂടെയെന്ന് സുപ്രീം കോടതി
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുുമ്പോൾ കേന്ദ്രസർക്കാരിനോട് പ്രതികരണം ആരാഞ്ഞ് സുപ്രീം കോടതി. കാർഷിക നിയമങ്ങൾ ചോദ്യം ചെയ്തുുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതിയിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നത് വരെ നിയമം നടപ്പിലാക്കില്ല എന്ന് ഉറപ്പ് നൽകാൻ കഴിയുമോ എന്നാണ് കോടതി ആരാഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നാണ് അറ്റോർണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്.
മന്ത്രി കെടി ജലീലിന്റെ വാര്‍ഡില്‍ മുസ്ലിം ലീഗിന് മികച്ച വിജയം; കരുത്തുകാട്ടാനാകാതെ എല്‍ഡിഎഫ്
അതേ സമയം കാർഷിക നിയമങ്ങൾക്കെതിരെ കർഷകർക്ക് നിയമം ചെയ്യാമെന്ന് വ്യക്തമാക്കിയ കോടതി മറ്റുള്ളവരുടെ മൌലികാവകശം ഹനിക്കരുതെന്നും ചൂണ്ടിക്കാണിച്ചു. രാജ്യതലസ്ഥാനം ഉപപരോധിക്കാൻ സാധിക്കില്ലെന്നും സമരരീതി എങ്ങനെ മാറ്റാനാവുമെന്ന് കർഷക സംഘടകൾ പറയണമെന്നും കോടതി ആവശ്യപ്പെട്ടു. ദില്ലി അതിർത്തിയിൽ നിന്ന് കർഷക സമരം നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇത് ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോഡ്ബെ ചൂണ്ടിക്കാണിച്ചു.
നിയമം നടപ്പിലാക്കില്ലെന്ന ഉറപ്പ് നൽകിയാൽ കർഷർ ചർച്ചയ്ക്ക് വരില്ലെന്ന ആശങ്കയും അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയിൽ ചൂണ്ടിക്കാണിച്ചു. എന്നാൽ നിയമം നടപ്പിലാക്കുന്നത് നിർത്തിവെക്കാൻ കഴിയില്ലെന്നാണ് സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കിയത്. കർഷക സമരം 23ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.
പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നതിനായി ഈ വിഷയം ഒരു കമ്മിറ്റിക്ക് കൈമാറണമെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ ഇന്നലെ പറഞ്ഞത്. "കാർഷിക പരിജ്ഞാനമുള്ള സ്വതന്ത്ര അംഗങ്ങൾ പാനലിൽ ഉണ്ടായിരിക്കണം, ഇരുപക്ഷവും കേൾക്കുകയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകുകയും വേണം". അതേസമയം, പ്രതിഷേധം അക്രമമില്ലാതെ തുടരാമെന്നും പ്രതിഷേധം തടയുന്നതിനായി പോലീസ് ഒന്നും ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിഷേധക്കാർക്ക് നഗരത്തിലെ റോഡുകൾ തടയാനോ ജീവിതത്തിനോ സ്വത്തിനോ കേടുപാടുകൾ വരുത്താനോ കഴിയില്ല, കോടതി പറഞ്ഞു.
പ്രതിഷേധം കേവലം പ്രതിഷേധത്തിനുവേണ്ടിയല്ല, മറിച്ച് കാഴ്ചപ്പാട് വ്യക്തമാക്കുന്നതിന് വേണ്ടിയാണെന്നാണ് കർഷകരെ പിന്തുണച്ചെത്തിയ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. "പ്രതിഷേധത്തിന്റെ ഉദ്ദേശ്യം അഹിംസാത്മക മാർഗങ്ങളിലൂടെ പൂർത്തീകരിക്കപ്പെടണം. പ്രതിഷേധം പ്രശ്നങ്ങളെക്കുറിച്ചായിരിക്കണം. ദുരിതമനുഭവിക്കുന്ന കക്ഷികളെ ആവിഷ്കരിക്കാൻ അനുവദിക്കണം, പ്രശ്‌നമുണ്ടാക്കിയ കക്ഷികളെ മറുപടി നൽകാൻ അനുവദിക്കണം," ചീഫ് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു.
ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ കർഷർ സമരവുമായി മുന്നോട്ടുപോകുമെന്ന് സമാജാവാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം സിഖ് പുരോഹിതൻ സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ആത്മഹത്യ ചെയ്തതിന് പിന്നാലെ തിക്രി അതിർത്തിയിലെ സമരവേദിയിൽ ഒരു കർഷകൻ കൂടി മരണമടഞ്ഞിരുന്നു. ഇതോടെ കർഷക പ്രതിഷേധം ചലോ ദില്ലി മാർച്ചിലും അപകടങ്ങളിലും തണുപ്പ് മൂലവും മരിച്ചിട്ടുള്ള കർഷകരുടെ എണ്ണം 31ലേക്ക് ഉയർന്നിട്ടുണ്ട്.
മോദി സർക്കാർ ക്രൂരതയുടെ എല്ലാ പരിധികളും മറികടന്നു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് സിഖ് പുരോഹിതന്റെ മരണത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു്. കർഷകരുടെ സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതൻ സ്വയം വെടിയുതിർത്ത് മരിച്ചു. ഹരിയാണയിലെ കർണാൽ സ്വദേശിയായ സാന്റ് ബാബാ രാം സിംഗാണ് മരിച്ചിട്ടുള്ളത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷ തീയതി പ്രഖ്യാപിച്ചു, കോളേജുകളും തുറക്കുന്നു
പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ 'ജയ് ശ്രീറാം' ബാനര്‍, ബിജെപി ആഘോഷം വിവാദത്തിൽ