മകളുടെ മൃതദേഹം തോളിലേറ്റി നടന്നു... 10 കിലോമീറ്റര്‍, ദയനീയം ആ കാഴ്ച; അന്വേഷണം
റായ്പൂര്‍: ഏഴ് വയസുള്ള മകളുടെ മൃതദേഹം തോളിലേറ്റി നടന്നു പോകുന്ന പിതാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നൊമ്പരപ്പെടുത്തുന്ന കാഴ്ച ശ്രദ്ധയില്‍പ്പെട്ടതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയിലാണ് സംഭവം. ലഗാന്‍പൂര്‍ ഗ്രാമത്തിലെ ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ച രാവിലെയാണ് സുരേഖയുമായി പാിതാവ് ഈശ്വര്‍ ദാസ് എത്തിയത്. ദിവസങ്ങളായി സുരേഖയ്ക്ക് കടത്തു പനിയാണ്. ഡോക്ടര്‍മാര്‍ മരുന്ന് നല്‍കിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. സുരേഖയുടെ ഓക്‌സിജന്റെ അളവ് നന്നേ കുറഞ്ഞിരുന്നു. അധികം വൈകിയില്ല കുട്ടി മരിച്ചു.

കുറച്ച് നേരം കാത്തിരുന്നെങ്കിലും ആംബുലന്‍സ് എത്തിയില്ല. തുടര്‍ന്ന് ഈശ്വര്‍ ദാസ് മകളുടെ മൃതദേഹം തോളിലേറ്റി നടന്നു. ഈ വീഡിയോ ആണ് വൈറലായത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി ടിഎസ് സിങ് ദിയോ ആവശ്യപ്പെട്ടു. ആംബുലന്‍സ് വൈകാതെ എത്തുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു എന്നാണ് ഡോക്ടര്‍ വിനോദ് ഭാര്‍ഗവ് പറയുന്നത്. ഹെല്‍ത്ത് സെന്ററിലെ റൂറല്‍ മെഡിക്കല്‍ അസിസ്റ്റന്റാണ് വിനോദ്. മകളുടെ മൃതദേഹവുമായി ഈശ്വര്‍ ദാസ് നടന്നത് പത്ത് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കാണ്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മന്ത്രി ഇടപെട്ടു. വിവിധ പരിപാടികള്‍ക്കായി മന്ത്രി ജില്ലയിലുണ്ടായിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വളരെ അസ്വസ്ഥപ്പെടുത്തുന്ന വീഡിയോ ആയിരുന്നു അത്. നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജോലിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ നീക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അംബികപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മന്ത്രി ടിഎസ് സിങ് ദിയോ. ഈ മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയിലാണ് സംഭവം.
Surguja: Chhattisgarh Health Min TS Singh Deo orders probe after video of a man carrying body of his daughter on his shoulders went viral
— ANI MP/CG/Rajasthan (@ANI_MP_CG_RJ) March 26, 2022
Concerned health official from Lakhanpur should have made the father understand to wait for hearse instead of letting him go, Deo said(25.3) pic.twitter.com/aN5li1PsCm












Click it and Unblock the Notifications