Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാസില്‍ നഗറില്‍ കളം മാറിയവരുടെ പോരാട്ടം, മുന്നില്‍ സ്വാമി പ്രസാദ് മൗര്യ, ജയം എളുപ്പമല്ല

ദില്ലി: ഉത്തര്‍പ്രദേശില്‍ ഫാസില്‍ നഗറില്‍ ഇത്തവണ നടക്കുന്നത് ഞെട്ടിക്കുന്ന പോരാട്ടം. ബിജെപി എവിടെ തോറ്റാലും ഇവിടെ ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ട സ്വാമി പ്രസാദ് മൗര്യയുടെ മണ്ഡലമാണിത്. യോഗി സര്‍ക്കാരിലെ മന്ത്രിയായിരുന്നു അദ്ദേഹം. എന്നാല്‍ ബിജെപി വലിയ തിരിച്ചടി മൗര്യയുടെ രാജിയോടെ നേരിട്ടിരുന്നു. 18 എംഎല്‍എമാരോളം ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതുകൊണ്ടെല്ലാം ദേശീയ നേതൃത്വം അടക്കം സ്വാമി പ്രസാദ് മൗര്യയെ പരാജയപ്പെടുത്തണമെന്ന വാശിയിലാണ്. എന്നാല്‍ ഒബിസി വിഭാഗത്തിന്റെ ശക്തമായ പിന്തുണ മൗര്യക്കുണ്ട്. ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗിലൂടെ മാത്രമേ ഇവിടെ മൗര്യയെ തോല്‍പ്പിക്കാനാവൂ.

1

പദ്രോനയില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയാണ് സ്വാമി പ്രസാദ് മൗര്യ. പൂര്‍വാഞ്ചലില്‍ ആകെ വ്യാപിച്ച് കിടക്കുന്ന സ്വാധീനമാണ് സ്വാമി പ്രസാദ് മൗര്യക്കുള്ളത്. പൂര്‍വാഞ്ചല്‍ പിടിച്ചാല്‍ യുപിയില്‍ വലിയ ഭൂരിപക്ഷം നേടാമെന്നതാണ് കണക്ക്. എന്നാല്‍ സ്ത്രീകളില്‍ മാത്രമേ പൂര്‍വാഞ്ചലില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളൂ. പക്ഷേ വലിയൊരു വിഭാഗം യുവാക്കള്‍ ബിജെപിക്കെതിരാണ്. അതിന് കാരണം തൊഴിലാണ്. കടുത്ത തൊഴില്‍ ക്ഷാമം യുപിയിലുണ്ട്. മാര്‍ച്ച് മൂന്ന്, 7 തിയതികളിലായിട്ടാണ് പൂര്‍വാഞ്ചലിലെ വോട്ടെടുപ്പ്. എന്നാല്‍ ഫാസില്‍നഗറില്‍ മൗര്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ബിജെപിയുടെ ശക്തമായ സാന്നിധ്യം ഈ മണ്ഡലത്തിലുണ്ട്.

മൗര്യക്ക് കടുത്ത എതിരാളിയെയാണ് ഫാസില്‍നഗറില്‍ നിന്ന് നേരിടേണ്ടതായിട്ടുള്ളത്. ബിജെപിയുടെ സുരേന്ദ്ര കുശ്വാഹയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. രണ്ട് തവണ എംഎല്‍എയാണ് സുരേന്ദ്രയുടെ പിതാവ് ഗംഗ സിംഗ് കുശ്വാഹ. സിറ്റിംഗ് എംഎല്‍എയുടെ മകനെതിരെ പോരാട്ടം കടുപ്പമാണ്. കഴിഞ്ഞ തവണ 48 ശതമാനം വോട്ട് നേടിയാണ് ഗംഗ സിംഗ് ചെയ്തത്. സംസ്ഥാനത്തെ തന്നെ പോപ്പുലറായ നേതാവാണ് അദ്ദേഹം. സമാജ് വാദി പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ച ഇല്യാസ് അന്‍സാരി ഇവിടെ ബിഎസ്പി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. ഇയാള്‍ എസ്പി വിട്ടാണ് ബിഎസ്പിയിലെത്തിയത്. മൗര്യക്ക് ഒബിസി-മുസ്ലീം വോട്ടുകള്‍ കിട്ടുക അതുകൊണ്ട് കഠിനമാകും. ബിജെപിക്ക് ഒരുപക്ഷേ ഇത് കാര്യങ്ങള്‍ എളുപ്പമാക്കാം.

മൗര്യക്ക് ഇവിടെ വേറെയും വെല്ലുവിളികളുണ്ട്. പുറത്തുനിന്നും വന്ന പാരാട്രൂപ്പര്‍ എന്ന വിശേഷണം മൗര്യക്ക് ഈ മണ്ഡലത്തിലുണ്ട്. മുസ്ലീങ്ങള്‍ ഈ മേഖലയില്‍ എസ്പിയുമായി ഇടഞ്ഞിരിക്കുകയാണ്. ഇല്യാസിയെ അവഗണിച്ചുവെന്നതാണ് പ്രശ്‌നം. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഇല്യാസി ഈ മേഖലയ്ക്കായി മികച്ച പ്രവര്‍ത്തനമായിരുന്നു നടത്തിയത്. എന്നാല്‍ ഉറപ്പായും ജയിക്കുമെന്നാണ് മൗര്യ പറയുന്നത്. എസ്പി ഇവിടെ വോട്ട് കിട്ടാന്‍ സാധ്യതയുള്ള പാര്‍ട്ടിയാണ്. യുപി രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രമാണ് ഫാസില്‍ നഗര്‍. സമാജ് വാദി പാര്‍ട്ടിയാണ് ആ അധികാര കേന്ദ്രം. ചെറിയ കാന്തങ്ങള ആകര്‍ഷിക്കുന്ന വലിയ കാന്തമാണ് എസ്പി. യുപിയില്‍ ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കും. ബിജെപി സ്വപ്‌നം കാണുകയാണ്. പക്ഷേ അവര്‍ ജയിക്കില്ല. നൂറ് സീറ്റ് പോലും അവര്‍ നേടില്ലെന്നും മൗര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+