എയ്ഡ്സ് പേടിച്ച് ഭാര്യയെയും മക്കളെയും കൊന്നു, പക്ഷേ,
ബെതൂള്‍: എയ്ഡ്സ് ബാധിച്ചുവെന്ന് ഭയപ്പെട്ട എന്‍ജിനീയര്‍ ഭാര്യയെയും മക്കളെയും കാറിലിട്ട് ചുട്ടുകൊന്നു. ഭാര്യ ശില്‍പ്പ, ശര്‍വാനി(9), പ്രണീതി(2) എന്നിവരാണ് കൊല്ലപ്പെട്ടത്.
കാറില്‍ തീ കൊളുത്തിയതിനുശേഷം കൊക്കയിലേക്ക് ചാടിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പുറത്തേക്ക് തെറിച്ചു വീണതിനാല്‍ 39കാരന് മാത്രം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളുടെ രക്തം പരിശോധനക്കയച്ചെങ്കിലും എയിഡ്സ് പരിശോധനാഫലം പോസിറ്റാവിയിരുന്നില്ല. ഇതോടെ സംശയത്തിന്റെ മുന എന്ജിനീയര്ക്കു നേരെ നീണ്ടിരിക്കുകയാണ്.

''പതിവായി ദില്ലിയിലെ ചുവന്ന തെരുവുകളില്‍ സന്ദര്‍ശം നടത്താറുണ്ട്. ആറുമാസം മുമ്പ് വായയില്‍ കണ്ടെത്തിയ അള്‍സര്‍ എയിഡ്സിന്റെ ലക്ഷണമാണെന്ന് ഗൂഗിള്‍ ചെയ്തപ്പോള്‍ കണ്ടെത്തി. അതില്‍ പറയുന്ന ബാക്കി കാര്യങ്ങളും എന്റെ ശരീര സ്ഥിതിയും തമ്മില്‍ നല്ല സാമ്യമുണ്ടായിരുന്നു. ശരീരം ശോഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഛത്രപൂരിലെ ഒരു ലാബില്‍ രക്തം പരിശോധിച്ചു. ഫലം പോസിറ്റീവായിരുന്നു''-എന്‍ജിനീയര്‍ പോലിസിനോട് പറഞ്ഞ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
''ഇക്കാര്യം ഭാര്യയുമായി സംസാരിച്ചു. ഏറെ ബഹളം വെച്ചെങ്കിലും ഒടുവില്‍ ഈ സത്യം അംഗീകരിക്കാന്‍ അവള് തയ്യാറായി. ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാല്‍ ഇത് ബാര്യ അംഗീകരിച്ചില്ല. തുടര്‍ന്ന് എല്ലാവര്ക്കും മരിയ്ക്കാമെന്ന തീരുമാനം എടുക്കുകയായിരുന്നു''
മാര്‍ച്ച് നാലിനായിരുന്നു കൂട്ടു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോള്‍ ഒഴിച്ചാണ് കാര്‍ കത്തിച്ചത്. തീയിട്ടതിനു ശേഷം കാര്‍ ഒരു കൊക്കയിലേക്ക് ചാടിക്കുകയായിരുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications