മുന്‍ എംഎല്‍എയുടെ വീക്ക്‌നെസ് സ്ത്രീകള്‍!അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയ്ക്ക് മര്‍ദനം...
മുന്‍ ബിജെപി എംഎല്‍എ കുമാരസ്വാമി തന്നെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ഭാര്യ സവിത അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ സമരം ചെയ്യുന്നത്.
ബംഗളൂരു: ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് വീടിന് മുന്നില്‍ ഭാര്യയുടെ സമരം. കര്‍ണ്ണാടകയിലെ മുന്‍ ബിജെപി എംഎല്‍എ കുമാരസ്വാമി തന്നെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ഭാര്യ സവിത അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ സമരം ചെയ്യുന്നത്.
കുമാരസ്വാമിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ട്, ഇതില്‍ സഹിക്കെട്ടാണ് താന്‍ അവിഹിത ബന്ധത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചത്. എന്നാല്‍ ഇത് തന്റെ വീക്ക്‌നെസാണെന്നും ആരും ചോദ്യം ചെയ്യുന്നത് ഇഷ്ടമല്ലെന്നും പറഞ്ഞ് തന്നെ മര്‍ദിക്കുകായിരുന്നുമെന്നാണ് സവിതയുടെ ആരോപണം.തനിക്ക് നീതി ലഭിക്കണമെന്നും, ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുമാണ് സവിത കുമാരസ്വാമിയുടെ വീടിന് മുന്നില്‍ സമരം ആരംഭിച്ചിരിക്കുന്നത്.

ഭാര്യ ഇറിഗേഷന്‍ വകുപ്പിലെ എന്‍ജിനീയര്‍
ബിജെപിയുടെ മുന്‍ എംഎല്‍എയാണ് കുമാരസ്വാമി. കര്‍ണ്ണാടകയിലെ മുഡിഗറെ മണ്ഡലത്തെയായിരുന്നു അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. കുമാരസ്വാമിയുടെ ഭാര്യ സവിത കര്‍ണ്ണാടക ഇറിഗേഷന്‍ വകുപ്പില്‍ എന്‍ജിനീയറാണ്.

വീക്ക്‌നെസ് ചോദ്യം ചെയ്യുന്നത് ഇഷ്ടമല്ല
കുമാരസ്വാമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്നെ മര്‍ദിച്ചതെന്നുമാണ് സവിതയുടെ ആരോപണം. പരസ്ത്രീ ബന്ധം തന്റെ വീക്ക്‌നെസാണെന്നും, അതിനെ ആരും ചോദ്യം ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നുമാണ് കുമാരസ്വാമി പറഞ്ഞതെന്നും സവിത വ്യക്തമാക്കി.

ഭാര്യയ്ക്ക് വേണ്ടത് തന്റെ സ്വത്ത്
തന്റെ 30 ഏക്കര്‍ വരുന്ന തേയില തോട്ടം ഭാര്യയുടെ പേരില്‍ എഴുതി നല്‍കാത്തതാണ് ഈ ആരോപണത്തിന് പിന്നിലെന്നാണ് കുമാരസ്വാമി പ്രതികരിച്ചത്.

ഭാര്യ വീടിന് മുന്നില്‍ സമരം ആരംഭിച്ചു
സംഭവം വിവാദമായതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദിയൂരപ്പ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കുമാരസ്വാമിയെ അദ്ദേഹം ഉപദേശിച്ചെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ പാര്‍ട്ടിക്ക് ചീത്തപേരുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണിലും ഇതേ വിഷയത്തിന്റെ പേരില്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ വെച്ച് കുമാരസ്വാമിയും ഭാര്യയും പരസ്യമായി വഴക്കിട്ടിരുന്നു. സംഭവത്തില്‍ കുമാരസ്വാമിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഭാര്യ വീടിന് മുന്നില്‍ സമരം ആരംഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications