Get Updates
Get notified of breaking news, exclusive insights, and must-see stories!

9വയസുകാരിയുടെ ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം

Delhi
ദില്ലി: ദില്ലിയിലെ ഒരു സ്‌കൂളിലെ രണ്ട് കൂട്ടുകാരികള്‍ ചേര്‍ന്ന് ഒരു സിനിമയെടുത്തു. സ്‌കൂളിലെ ജോലിക്കാരിയായ ഫൂല്‍വതി അമ്മയെപ്പറ്റിയായിരുന്ന ചിത്രം. എന്നിട്ടെന്താ ഫൂല്‍വതി അമ്മയുടെ കഥപറഞ്ഞ ചിത്രത്തിന് പതിനെട്ടാമത് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ രണ്ടാം സ്ഥാനം. വാര്‍ത്ത കേട്ട് റാണിയെന്നും ശ്വേതയെന്നും പേരുള്ള കൊച്ചു സംവിധായികമാര്‍ ഞെട്ടി. മികച്ച സംവിധാകര്‍ക്കുള്ള അവാര്‍ഡാണ് ഈ കൊച്ചുമിടുക്കികള്‍ സ്വന്തമാക്കിയത്.എന്നാല്‍ വാര്‍ത്തയറിഞ്ഞവര്‍ക്കുണ്ടായ കൗതുകം ഇവരുടെ പ്രായം തന്നെയായിരുന്നു. ഒന്‍പത് വയസുകാരാണ് ഈ കൊച്ചുമിടുക്കികള്‍.ഫൂല്‍ വതി അമ്മ എന്നാണചിത്രത്തിന്‍റെ പേര്.

പാഠ്യപദ്ധതിയുടെ ഭാഗമായി ഇവര്‍ തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളെ പിന്‍തള്ളി മേളയില്‍ മുന്‍ നിരയിലെത്തിയത്. ചൗക്കാന്‍ദിയിലെ കോര്‍പ്പറേഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 ഓളം ചിത്രങ്ങള്‍ മേളയ്ക്കയച്ചു. ഈ ചിത്രങ്ങളോട് മത്സരിച്ചാണ് ദില്ലിയിലെ ഒരു സാധാരണ സ്‌കൂളിലെ തൂപ്പ് ജോലിക്കാരിയുടെ കഥപറഞ്ഞ ചിത്രത്തിന്‍റെ സംവിധായകര്‍ രണ്ടാം സ്ഥാനത്തെത്തിയത്.

കുട്ടികള്‍ ഫൂലമ്മ എന്ന വിളിയ്ക്കുന്ന ഫൂല്‍വതി അമ്മ കഴിഞ്ഞ 33 വര്‍ഷമായി ഈ സ്‌കൂളിലെ ജീവനക്കാരിയാണ്. ഈ വര്‍ഷം അവര്‍ സ്‌കൂളില്‍ നിന്ന് വിരമിയ്ക്കുകയാണ്. ചിത്രത്തിനായി റാണിയും ശ്വേതയും മറ്റ് ഒട്ടേറെ വിഷയങ്ങള്‍ തെരഞ്ഞെടുത്തെങ്കിലും അവസാനം ഫൂലമ്മയെ തന്നെ കേന്ദ്ര കഥാപാത്രമാക്കി.

ജോലിചെയ്യുന്ന ഫൂലമ്മയായിരുന്നു ആദ്യ ഷോട്ട്. ഒടുവില്‍ ഒരു വിദ്യാര്‍ഥിയുടെ കൈയ്യില്‍ നിന്ന് വിരമിയ്ക്കല്‍ ദിനത്തില്‍ സമ്മാന പൊതിയുമായി പടിയിറങ്ങുന്ന ഫൂല്‍വതി അമ്മയിലൂടെ കഥയവസാനിയ്ക്കുന്നു.

സിനിമയൊക്കെ എടുത്തു വലിയ അവാര്‍ഡും കിട്ടി. പക്ഷേ ഈ കൊച്ചു സംവിധായികമാരെ കുഴക്കിയത് മറ്റൊരു പ്രശ്‌നമാണ്. സമ്മാനദാനചടങ്ങില്‍ പ്രസംഗിയ്ക്കണം. പ്രസംഗമെന്നു കേട്ടാലേ ഇവര്‍ക്ക് പേടിയാണ്. ഒടുവില്‍ അധ്യാപിക തന്നെ അതിനൊരു ഉപായം പറഞ്ഞുകൊടുത്തു. നിങ്ങള്‍ സിനിമയെപ്പറ്റി മാത്രം പറഞ്ഞാല്‍ മതി.

അവാര്‍ഡ് വാങ്ങിയെത്തിയ റാണിയ്ക്ക് ഹൈദരാബാദ് വിശേഷങ്ങള്‍ പറയാന്‍ നൂറു നാവ്. പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു തങ്ങളുടെ താമസമെന്നും ഒത്തിരി ഭക്ഷണം കഴിച്ചെന്നും അവയുടെ പേരെല്ലാം മറന്നു പോയെന്നും റാണി പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികളാണ് റാണിയുടെ മാതാപിതാക്കള്‍. അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷത്തില്‍ റാണിയും ശ്വേതയും സംസാരിച്ചു കോണ്ടേയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+