ആരുഷി വധം സിനിമയാക്കാന്‍ 5 കോടി ഓഫര്‍
ദില്ലി: കോളിളക്കം സൃഷ്ടിച്ച ആരുഷി തല്‍വാര്‍ വധക്കേസ് സിനിമയാക്കുന്നതിന് തല്‍വാര്‍ ദമ്പതിമാര്‍ക്ക് അഞ്ച് കോടി രൂപയുടെ ഓഫര്‍. ലണ്ടനില്‍ നിന്നുള്ള എഴുത്തുകാരനും സിനിമാക്കാരനുമായ ക്ലിപ് റുണ്യാര്‍ഡാണ് ദസ്‌ന ജയിലില്‍ ആരുഷിയുടെ അച്ഛനായ രാജേഷ് തല്‍വാറിനെയും അമ്മ നൂപുര്‍ തല്‍വാറിനെയും കാണാനെത്തിയത്. ആരുഷി കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇരുവരും ഇപ്പോള്‍ ദസ്‌ന ജയിലിലാണ്.
ആരുഷി വധം ആസ്പദമാക്കി സിനിമയെടുക്കുന്നതിനും പുസ്തകം എഴുതുന്നതിനും സഹകരിക്കുന്നതിന് പ്രതിഫലമായാണ് തല്‍വാര്‍മാര്‍ക്ക് അഞ്ച് കോടി രൂപ ലഭിക്കുക. എന്നാല്‍ ഇയാള്‍ക്ക് തല്‍വാര്‍ ദമ്പതികളെ കാണാന്‍ കഴിഞ്ഞില്ല. ആദ്യ 15 ദിവസത്തിനുള്ളില്‍ മൂന്ന് സന്ദര്‍ശകരെ മാത്രമേ അനുവദിക്കൂ എന്ന് പറഞ്ഞാണ് ജയില്‍ അധികൃതര്‍ ഇയാളെ മടക്കിയത്. കഴിഞ്ഞ ദിവസം തല്‍വാര്‍മാരുടെ ബന്ധുക്കള്‍ ഇവരെ ജയിലിലെത്തി കണ്ടിരുന്നു.

ഇനിയും പതിനാല് ദിവസം കൂടി കഴിഞ്ഞ് മാത്രമേ തല്‍വാര്‍ ദമ്പതികള്‍ക്ക് സന്ദര്‍ശകരെ അനുവദിക്കാന്‍ കഴിയൂ എന്ന് ദസ്‌ന ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ശര്‍മ പറഞ്ഞു. ഇന്ത്യന്‍ സഹായികളോടൊപ്പമാണ് റുണ്യാര്‍ഡ് ജയിലിലെത്തിയത്. നൂപുറിന്റെ സഹോദരന്‍ സമീര്‍, സഹോദരി റിതു, ശ്രീലേഖ എന്നിവരാണ് തല്‍വാര്‍മാരെ വ്യാഴാഴ്ച ജയിലിലെത്തി കണ്ടത്. എന്തായാലും കുറച്ചു ദിവസം കൂടി കാത്തിരിക്കാനാണ് റുണ്യാര്‍ഡിന്റെ തീരുമാനം.
അതേസമയം ജയിലില്‍ കഴിയുന്ന തല്‍വാര്‍ ദമ്പതിമാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളില്ല എന്ന് മാത്രമല്ല, ദസ്‌ന ജയിലിലെ അന്തേവാസികളുടെ ദന്തപരിശോധനയുടെ ഇന്‍ ചാര്‍ജ് കൂടി ഡോക്ടര്‍ ദമ്പതികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. നിഥാരി കൂട്ടക്കൊലക്കേസിലെ മൊഹിന്ദര്‍ സിംഗ് പാന്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് തല്‍വാര്‍ ദമ്പതികളുടെ രോഗികളുടെ കൂട്ടത്തിലുള്ളത്.












Click it and Unblock the Notifications