2ഡിജി-ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് പുറത്തിറക്കി; ഇന്ന് മുതൽ വിതരണം ചെയ്യും
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ എന്നിവരാണ് മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കിയത്
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത കോവിഡ് മരുന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അവതരിപ്പിച്ചു. 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കോവിഡ് രോഗികളിൽ ഫലപ്രഥമാണെന്ന് ക്ലിനിക്കൽ പരിശോധനകളിൽ അടക്കം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡിജിസിഎ അംഗീകരവും നൽകിയിരുന്നു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ എന്നിവരാണ് മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കിയത്. ഡൽഹി എയിംസ് ഉൾപ്പടെയുള്ള ചില ആശുപത്രികൾക്കാണ് 10,000 ഡോസ് മരുന്ന് ആദ്യഘട്ടത്തിൽ മരുന്ന് വിതരണം ചെയ്യുക. പരീക്ഷണങ്ങളിൽ പങ്കെടുത്ത എല്ലാ രോഗികളും കോവിഡ് -19 രോഗത്തിൽ നിന്ന് മുക്തമായെന്നും ഇതിനാൽ കോവിഡ് രോഗികൾക്ക് ഈ മരുന്ന് പ്രയോജനപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ഡിആർഡിഒ അവകാശപ്പെടുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നതായി 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന ഈ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡിഫൻസ് റിസർട്ട് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഉപയോഗിക്കാവുന്ന പ്രാഥമിക മരുന്നാണ് ഡിജി2. ഇതിന് പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. രണ്ടാം ഘട്ട പരീക്ഷണങ്ങളിൽ രോഗികളുടെ പ്രതിരോധം വീണ്ടെടുക്കൽ നിരക്ക് കൂടുതലാണെന്നും കണ്ടെത്തി. മൂന്നാം ഘട്ടത്തിൽ രോഗികൾക്ക് അനുബന്ധ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയുമെന്നും കണ്ടെത്തിയെന്നും ഡിആർഡിഒ ശാസ്ത്രജ്ഞൻ ഡോ. സുധീർ ചന്ദന നേരത്തെ പറഞ്ഞിരുന്നു.
ഗ്ലൂക്കോസ് തന്മാത്രകളിൽ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്സി ഡി ഗ്ലൂക്കോസ് നിർമിക്കുന്നത്. രോഗമുക്തി വേഗത്തിലാക്കാനും ഓക്സിജൻ സഹായിയുടെ ആവശ്യം കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നതു വഴി സാധിക്കും. 2 പാക്കറ്റ് വീതം ദിവസവും നൽകുന്നതു വഴി കോവിഡ് രോഗികളിൽ 42% പേർക്കും മൂന്നാം ദിവസം ഓക്സിജൻ സഹായിയുടെ ആവശ്യം ഇല്ലാതായെന്നാണ് പരീക്ഷണത്തിൽ കണ്ടെത്തിയത്. ഇടത്തരം, ഗുരുതര കോവിഡ് രോഗികളിലും ഇതു ഫലം കാണുന്നുവെന്നതും പ്രതീക്ഷ നൽകുന്നു. 65 വയസ്സിനു മുകളിലുള്ളവർക്കും ഫലപ്രദമാണ്.
ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം












Click it and Unblock the Notifications