Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം അഭിഷേകിനെ നേരിടാന്‍ നോക്ക്, അത് കഴിഞ്ഞിട്ടാവാം നമ്മള്‍ തമ്മില്‍, അമിത് ഷായെ വെല്ലുവിളിച്ച് മമത

കൊല്‍ക്കത്ത: അമിത് ഷായും മമതാ ബാനര്‍ജിയും തമ്മിലുള്ള പോര് കനക്കുന്നു. അഭിഷേക് ബാനര്‍ജി അഴിമതിക്കാരനാണെന്ന അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ തന്നെ മമത മറുപടി നല്‍കി. അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്ക് ഇത്രയും പണം എവിടെ നിന്നാണ് കിട്ടുന്നത്. ആദ്യം അതിനാണ് അമിത് ഷാ മറുപടി നല്‍കേണ്ടതെന്നും മമത പറഞ്ഞു. നേരത്തെ ഒരു ബിജെപി നേതാവ് സാഗര്‍ ഐലന്‍ഡില്‍ വന്ന്, ഗംഗാ സാഗറിനായി ഞങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് പറയുന്നു. എല്ലാ ദിവസവും അദ്ദേഹം എന്നെ വെല്ലുവിളിക്കുന്നു. ഞാനും അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. ആദ്യം നിങ്ങള്‍ അഭിഷേക് ബാനര്‍ജിക്കെതിരെ മത്സരിക്കാന്‍ നോക്കൂ എന്നും മമത പറഞ്ഞു.

1

അമിത് ഷാ ആദ്യം അഭിഷേകിനെ നേരിട്ട് വിജയിക്കാന്‍ നോക്കട്ടെ, എന്നിട്ടാവാം ഞാനുമായിട്ടായുള്ള മത്സരമെന്നും മമത പറഞ്ഞു. അമിത് ഷാ അദ്ദേഹത്തിന്റെ മകന്‍ ജയ് ഷായെ ഇവിടെ മത്സരിപ്പിക്കട്ടെ. അത്രയ്ക്ക് ധൈര്യം അദ്ദേഹത്തിനുണ്ടോ എന്ന് നോക്കട്ടെ. നമുക്ക് ജനാധിപത്യപരമായ ഒരു മത്സരം കാഴ്ച്ചവെക്കാമെന്നും മമത വെല്ലുവിളിച്ചു. അഭിഷേക് അഴിമതിക്കാരനാണെന്ന് പറയുകയാണ് ഷാ. ആ പറയുന്ന കാര്യങ്ങളൊക്കെ ആദ്യം ശരിയാണെന്ന് തെൡയിക്കാന്‍ നോക്കൂ. അഭിഷേക് അഴിമതിക്കാരനാണെങ്കില്‍, അമിത് ഷായുടെ മകന്‍ ജയ് ഷാ ആരാണ്. ഇത്രയും പണം എവിടെ നിന്നാണ് ജയ് ഷായ്ക്ക് കിട്ടുന്നതെന്നും മമത ചോദിച്ചു.

ജയ് ഷായ്ക്ക് ക്രിക്കറ്റ് ബോര്‍ഡില്‍ ഇരിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്. എന്നെ മോശം വാക്കുകള്‍ കൊണ്ട് കുത്തിനോവിക്കാന്‍ അമിത് ഷായ്ക്ക് കഴിഞ്ഞേക്കും. പക്ഷേ എന്നെ അവഗണിക്കാന്‍ സാധിക്കില്ല. ഞങ്ങളെ അഴിമതിക്കാരാക്കാനാണ് നോക്കുന്നതെങ്കില്‍, അമിത് ഷായുടെ മകനെയും ഞങ്ങള്‍ വിടാന്‍ പോകുന്നില്ലെന്ന് മമത വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര പദം ഉപയോഗിച്ച് അമിത് ഷാ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ ശരീര ഭാഷ നോക്കൂ, ഞങ്ങളില്‍ നിന്ന് കടപ്പാടാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ബംഗാളിനെ കുറിച്ചുള്ള മോശം കാര്യങ്ങളിലൂടെ പ്രസംഗം തുടങ്ങി മോശം കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് പ്രസംഗം അവസാനിപ്പിക്കുന്നതാണ് അമിത് ഷായുടെ രീതി.

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

ബംഗാളിലെ ക്രമസമാധാന നില മോശമാണെന്ന് അമിത് ഷാ പറയുന്നു. എന്നാല്‍ എനിക്ക് ചോദിക്കാനുള്ളത് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും എന്താണ് നടക്കുന്നതെന്നാണ്. ഒരു വാക്ക് പോലും ഈ സംസ്ഥാനങ്ങളെ കുറിച്ച് പറയില്ല. ഉന്നാവോയില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയാം. എന്നാല്‍ ഒരു വാക്ക് പോലും ഷാ പറഞ്ഞില്ല. എന്തൊരു നാണക്കേടാണിത്. അമിത് ഷാ നുണയുടെ വലിയൊരു കൂമ്പാരമാണ്. അടുത്ത തവണ ഷാ വരുമ്പോള്‍ അദ്ദേഹത്തിന്റെ ചെവി പിടിച്ച് തിരിക്കാന്‍ സ്ത്രീകള്‍ തയ്യാറാവണം. തന്റെ തലയ്ക്ക് സിപിഎം ആക്രമണത്തില്‍ പരിക്കേറ്റത് കണ്ട് കൊടി പിടിച്ചവനാണ് അഭിഷേക്. അവനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് അത് കണ്ടിട്ടാണെന്നും മമത പറഞ്ഞു.

ക്യൂട്ട് ലുക്കിൽ മാസൂം ശങ്കർ- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+