Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിൽ രാഷ്ട്രീയ പ്രതിസന്ധി: അഞ്ചംഗ സംഘം കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും, സിംഗിനെ മാറ്റണമെന്ന് ആവശ്യം

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കോൺഗ്രസ് ഹൈക്കമാൻഡിന് തലവേദന സൃഷ്ടിക്കുകയാണ് പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങൾ. പഞ്ചാബിലെ വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ കഴിവില്ലായ്മയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അഞ്ചംഗ പ്രതിനിധി സംഘം ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പഞ്ചാബ് കോൺഗ്രസിലെ ചേരിപ്പോര് വരുംദിവസങ്ങളിൽ ചർച്ചയാവാൻ സാധ്യതയുള്ള വിഷയങ്ങളാണ് നാളെത്തെ കൂടിക്കാഴ്ചയിൽ ഉന്നയിക്കുക.

1


ചൊവ്വാഴ്ച ദില്ലിയിലെത്തുന്ന സംഘം കോൺഗ്രസ് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി നിർണ്ണായക വിഷയങ്ങളിൽ ചർച്ച നടത്തും. ട്രിപ്ത് രജീന്ദർ ബജ് വ, സുഖ്ജീന്ദർ രൺധാവ, സുഖ്ബീന്ദർ സിംഗ് സർകാറിയ, ചരൺജിത് ചന്നി, പർഗത് സിംഗ് എന്നിങ്ങനെ അഞ്ച് മന്ത്രിമാരാണ് കോൺഗ്രസ് പ്രതിനിധി സംഘത്തിലുള്ളത്.

2


"2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പാർട്ടി നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചില വാഗ്ദാനങ്ങൾ മാത്രം നിറവേറ്റുകയും ചെയ്തു. എന്നിരുന്നാലും, മയക്കുമരുന്ന് മാഫിയ, വൈദ്യുതി പ്രതിസന്ധി, ദളിത് പ്രശ്നങ്ങൾ, കേബിൾ നെറ്റ്‌വർക്ക് പ്രശ്നം തുടങ്ങിയ ചില വാഗ്ദാനങ്ങൾ എന്നീ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. പഞ്ചാബിലെ കോൺഗ്രസ് സർക്കാരിന് പലകാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ, പഞ്ചാബിലെ അവസ്ഥയും പഞ്ചാബിലെയും പഞ്ചാബ് കോൺഗ്രസിന്റെയും അവസ്ഥയും ചർച്ച ചെയ്യുന്നതിന് വേണ്ടി കോൺഗ്രസ് ഹൈക്കമാൻഡിനെ കാണുന്നതിന് വേണ്ടി ഞങ്ങൾ ദില്ലിയിലേക്ക് പോകുന്നുവെന്നാണ് "പഞ്ചാബ് കോൺഗ്രസ് നേതാവ് ചരൺജിത് ചാനിയുടെ പ്രതികരണം.

3


ട്രിപ്ത് രജീന്ദർ ബജ് വ, സുഖ്ജീന്ദർ രൺധാവ, സുഖ്ബീന്ദർ സിംഗ് സർകാറിയ, ചരൺജിത് ചന്നി, പർഗത് സിംഗും ഞാനുമാണ് ദില്ലിയിലേക്ക് ഹൈക്കമാൻഡിനെ കാണാൻ നിർദേശിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകും. ചാന്നി കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ജനങ്ങളുടെ ആവശ്യത്തോട് പ്രതികരിച്ച ചാന്നി പറഞ്ഞു, "പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല എന്നതാണ് ഇന്നത്തെ പ്രശ്നമെന്നും ചന്നി ചൂണ്ടിക്കാണിച്ചു.

4

മന്ത്രിമാരുമായും എംഎൽഎമാരുമായും യോഗത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇതുവരെയും സംസ്ഥാനത്ത് പരിഹരിക്കാത്ത പ്രശ്നങ്ങളെക്കുറിച്ച് ഉന്നയിച്ചിരുന്നു. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഞ്ച് മന്ത്രിമാരും രണ്ട് 24 ഓളം നിയമസഭാംഗങ്ങളും പരസ്യമായി രംഗത്തത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പരാജയപ്പെട്ട സിംഗിന്റെ നേതൃത്വത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നാണ് മന്ത്രിമാരും എംഎൽഎമാരും വ്യക്തമാക്കി നേതാക്കൾ ഉന്നതരെ സമീപിക്കും. ഇതിന് പിന്നാലെയാണ് ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനെ കണ്ട് വിഷയങ്ങൾ ധരിപ്പിക്കാനുള്ള തീരുമാനമെടുത്തിട്ടുള്ളത്. ഇതോടെയാണ് അഞ്ചംഗ പ്രതിനിധി സംഘത്തെ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അയയ്ക്കാനുള്ള ധാരണയായത്.

5


പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ മാറ്റുന്നതാണ് നല്ലതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ വിജിയിക്കുക എളുപ്പമല്ലെന്നും സുഖ്ജീന്ദർ, ചരൺജിത് ചന്നായ് എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ് ജ്യോത് സിംഗ് സിദ്ധുവിന്റെ വിഭാഗത്തിലെ 30 എംഎൽഎമാരും നാല് മന്ത്രിമാരുമാണ് അമരീന്ദർ സിംഗിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

6

ഞങ്ങൾക്ക് വ്യക്തിപരമായ ആഗ്രഹങ്ങളൊന്നുമില്ല, ഞങ്ങളുടെ പക്കൽ മികച്ച പോർട്ട്‌ഫോളിയോകൾ ഉണ്ട്, പക്ഷേ ഞങ്ങൾ വസ്തുതകൾ പ്രസ്താവിക്കുകയാണ്. "ബർഗാരി ബലിയർപ്പണത്തിലെ നീതി പോലെയുള്ള വോട്ടെടുപ്പ് വാഗ്ദാനങ്ങൾ തെറ്റായ വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയില്ല എന്നതാണ് ഞങ്ങളുടെ ആശങ്ക," അവർ പറഞ്ഞു. പാർട്ടി ചുമതലയുള്ള ഹരീഷ് റാവത്തിന്റെ ചണ്ഡീഗഡ് സന്ദർശനത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെയാണ് ഈ സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങൾ ഉടലെടുക്കുന്നത്.

7

നേരത്തെ പഞ്ചാബ് കോൺഗ്രസിൽ നിലനിന്നിരുന്ന പ്രതിസന്ധി പരിഹരിച്ചത് നവ്ജോത് സിം​ഗ് സിദ്ദുവിനെ പിസിസി അദ്ധ്യക്ഷനാക്കിക്കൊണ്ടായിരുന്നു. ഇതോടെ മാസങ്ങൾ നീണ്ട സിദ്ദു-അമരീന്ദര്‍ പോര് പാർട്ടി അവസാനിപ്പിക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കിയിരിക്കെയാണ് പാർട്ടിക്കുള്ളിൽ വീണ്ടും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ സിദ്ദു ഗ്രൂപ്പിന്‍റെ പടയൊരുക്കം. അമരീന്ദർ സിംഗിന്റെ പ്രകടനം മോശമാണെന്ന് നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു.

8

നവ്ജ്യോത് സിദ്ധു ക്യാമ്പ് ഇപ്പോൾ നടത്തുന്നത് അനാവശ്യ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കാനുള്ള നീക്കമാണെന്നും അമരീന്ദർ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. സംഭവത്തോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിൽ 77 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. യഥാക്രമം ആപ്പിന് 20, 15നും സീറ്റുകളാണുള്ളത്. പഞ്ചാബിൽ അധികാരം പിടിച്ചെടുക്കാൻ ബിജെപിയും ആം ആദ്മിയും ശ്രമങ്ങൾ നടത്തുമ്പോഴാണ് കോൺഗ്രസിനുള്ളിൽ പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്.

9

ആഗസ്റ്റ് 11നാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ ഉപദേശകരായി മൽവീന്ദർ സിംഗും ഗാർഗും ചുമതലയേറ്റത്. ഇതിന് പിന്നാലെ പാകിസ്താൻ, കശ്മീർ വിഷയങ്ങളിൽ വിവാദ പരാമർശങ്ങൾ നടത്തിയത് വാർത്തകളിൽ നടന്നിരുന്നു. ഇതോടെ അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന് സിദ്ധു ഉപദേശകർക്ക് നിർദേശം നൽകണമെന്നും നിയന്ത്രിക്കണമെന്നും അമരീന്ദർ സിംഗ് പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സംഭവം കൂടി ആയതോടെ സംസ്ഥാന കോൺഗ്രസിലെ ചേരിപ്പോര് രൂക്ഷമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+