Get Updates
Get notified of breaking news, exclusive insights, and must-see stories!

പേടിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം; തോല്‍വിയ്ക്ക് പിന്നാലെ രാഹുലിന്റെ പ്രസംഗം പങ്കുവെച്ച് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റ് വാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. ഭയം ഒരു തെരഞ്ഞെടുപ്പാണെന്നും ഭയപ്പെടണോ വേണ്ടയോ എന്നത് നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാമെന്നും കോണ്‍ഗ്രസ് ഒഫിഷ്യല്‍ അക്കൗണ്ടില്‍ പങ്കുവെച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോയിലൂടെ പറഞ്ഞു.

ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മള്‍ എന്തിനെയോ ഭയപ്പെടുമ്പോള്‍ നമ്മള്‍ തെരഞ്ഞെടുക്കുന്നത് ഭയത്തിനെയാണ്. പേടിക്കേണ്ടി വരുമെന്ന് ബോധപൂര്‍വം നമ്മള്‍ തീരുമാനിക്കുന്നു. എന്നാല്‍ മറ്റൊരു തീരുമാനമുണ്ട്: നിങ്ങള്‍ക്ക് തിരിഞ്ഞുനോക്കാം എന്നിട്ട് എനിക്ക് ഭയമില്ലെന്ന് പറയാം. നീ എന്ത് ചെയ്താലും എനിക്ക് പേടിയില്ല എന്ന് പറയാം എന്ന് രാഹുല്‍ പ്രസംഗിക്കുന്നതിന്റെ ഒരു വീഡിയോയാണ് കോണ്‍ഗ്രസ് പങ്കുവെച്ചത്.

rahulg

അതേസമയം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. അധികാരമുണ്ടായിരുന്ന പഞ്ചാബില്‍ ഭരണം നഷ്ടപ്പെടുകയും ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ തകര്‍ന്നടിയുകയും ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. പഞ്ചാബ് നഷ്ടപ്പെടുന്നതോടെ അധികാരമുള്ള ഒരു സംസ്ഥാനം കൂടി കോണ്‍ഗ്രസില്‍ നിന്ന് പോകുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, ഉത്തര്‍പ്രദേശില്‍ ബി ജെ പി വന്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇവിടെ ഏറ്റവും പിന്നിലാണ് കോണ്‍ഗ്രസ്. ആം ആദ്മി പാര്‍ട്ടി (എ എ പി) പഞ്ചാബ്, കോണ്‍ഗ്രസില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാക്കളായ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവും ആം ആദ്മി തരംഗത്തില്‍ തകര്‍ന്നിരിക്കുകയാണ്.

ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി ബി ജെ പി ഗോവയിലും നേരിയ മേധാവിത്വം നേടിയിട്ടുണ്ട്. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി ജെ പിയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. അതേസമയം അടുത്ത വര്‍ഷം രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ പാര്‍ട്ടിയുടെ തോല്‍വി വലിയ ചര്‍ച്ചയാകും. മനു അഭിഷേക് സിംഗ്വി, ഷമ മുഹമ്മദ് എന്നിവര്‍ ഇതിനോടകം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിയുടെ പുനരുദ്ധാരണത്തെയും പുനര്‍നിര്‍മ്മാണത്തെയും' കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് മനു അഭിഷേക് സിംഗ്വി പറഞ്ഞു. പഞ്ചാബിലെ തോല്‍വിയ്ക്ക് തങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍ എന്നായിരുന്നു ഷമ മുഹമ്മദ് പറഞ്ഞത്. കോണ്‍ഗ്രസ് ഓഫിസിന് മുന്നില്‍ പ്രതിഷേധവുമായും പലരും രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+