ആന്‍ട്രിക്‌സ് ദേവാസ് കരാറില്‍ യുപിഎയ്‌ക്കെതിരെ ധനമന്ത്രി, രാജ്യത്തിനെതിരെയുള്ള തട്ടിപ്പെന്ന് നിര്‍മല
ദില്ലി: ആന്‍ട്രിക്‌സ് ദേവാസ് ഇടപാടില്‍ യുപിഎയ്‌ക്കെതിരെ ധനമന്ത്രി നിര്‍മല സീതാരാമന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതിക്കായുള്ള കരാര്‍ ഒപ്പുവെച്ചതെന്ന് ധനമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആന്‍ട്രിക്‌സ് ദേവാസ് ഇടപാട് ഏറ്റവും വലിയ തട്ടിപ്പാണ്. കേസ് അട്ടിമറിക്കാന്‍ വരെ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. സുപ്രീം കോടതി വിധി ഇക്കാര്യത്തില്‍ വളരെ മികച്ചതായിരുന്നു. ഇന്ത്യക്കെതിരെയുള്ള തട്ടിപ്പായിരുന്നു ആന്‍ട്രിക്‌സ് ദേവാസ് ഇടപാട്. ഈ കരാറുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ സിറ്റിംഗ് യുപിഎ മന്ത്രിയാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ വിഭവങ്ങള്‍ മുഴുവന്‍ വിറ്റഴിക്കുകയായിരുന്നു.കേന്ദ്ര മന്ത്രിസഭയ്ക്ക് പോലും ഇക്കാര്യം അറിയില്ലായിരുന്നുവെന്നും നിര്‍മല വ്യക്തമാക്കി.

ആന്‍ട്രിക്‌സ് ദേവാസ് കേസില്‍ ആര്‍ബിട്രേറ്ററെ നിയമിക്കാന്‍ പോലും യുപിഎ തയ്യാറായിരുന്നില്ല. സാറ്റലൈറ്റുകളും സ്‌പെക്ട്രം ബാന്‍ഡുകളും അടക്കമുള്ളവയെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി പണമുണ്ടാക്കുകയായിരുന്നു കോണ്‍ഗ്രസ്. അതില്‍ നിന്ന് ഒരു കരാര്‍ വേറെയും ഉണ്ടാക്കുന്നതായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ രീതി. 2011 ഈ കരാര്‍ തന്നെ റദ്ദാക്കപ്പെട്ടു. ദേവാസ് അന്താരാഷ്ട്ര തര്‍ക്കപരിഹാര സമിതിയെ സമീപിച്ചു. അന്നത്തെ യുപിഎ സര്‍ക്കാര്‍ അവരെ നേരിടാന്‍ ഒരു ആര്‍ബിട്രേറ്ററെ പോലും നിയമിച്ചില്ല. 21 ദിവസത്തിനുള്ളില്‍ ആര്‍ബിട്രേറ്ററെ നിയമിക്കണമെന്ന് ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ആ സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു.
ദേശീയ സുരക്ഷയ്‌ക്കെതിരായിരുന്നു ആന്‍ഡ്രിക്‌സ് ദേവാസ് ഇടപാട്. 2005ല്‍ ആ ഇടപാടില്‍ ഒപ്പുവെച്ചപ്പോള്‍ തന്നെ വിവാദമുണ്ടായിരുന്നു. ആ കരാറും സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധിയും പരിശോധിച്ചാല്‍ തന്നെ യുപിഎ അഴിമതിയില്‍ മുങ്ങി കുളിച്ചതാണെന്ന് മനസ്സിലാവും. കോണ്‍ഗ്രസാണ് ഇതിന് മറുപടി പറയേണ്ടത്. ജനങ്ങള്‍ക്ക് മേല്‍ ഇത്തരമൊരു തട്ടിപ്പ് എന്തിനാണ് നടത്തിയതെന്ന് അവര്‍ മറുപടി പറയണമെന്നും നിര്‍മല ആവശ്യപ്പെട്ടു. ആന്‍ട്രിക്‌സ് ഇടപാടിലെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ദേവാസിനെ അനുവദിക്കില്ല. എല്ലാ കോടതിയിലും സര്‍ക്കാര്‍ പോരാടുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
ലിക്വിഡേറ്ററെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അവരെ പൂട്ടിക്കെട്ടുന്ന നടപടി ഉടനുണ്ടാവും. നികുതി നല്‍കുന്നവരുടെ പണം സംരക്ഷിക്കാനാണ് മദോി സര്‍ക്കാര്‍ പോരാടുന്നത്. അങ്ങനെ പോരാടിയിട്ടില്ലെങ്കില്‍ ജനങ്ങളുടെ പണം ഈ തട്ടിപ്പിനായി പോകുമായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ഈ കരാര്‍ റദ്ദാക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ച് കഴിഞ്ഞു. സുപ്രീം കോടതി വിധി ഉപയോഗിച്ച് ഇവര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പോരാടും. യുപിഎയും കോണ്‍ഗ്രസുമാണ് ഈ തട്ടിപ്പിന് പിന്നിലുള്ളത്. അന്താരാഷ്ട്ര തലത്തില്‍ യുപിഎ സര്‍ക്കാരിനെയും ദേവാസിനെയും ഈ അഴിമതിക്ക് ഉത്തരവാദികളാക്കുമെന്നും നിര്‍മല വ്യക്തമാക്കി.












Click it and Unblock the Notifications