കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് രാജിവച്ചു; ഉടന്‍ ബിജെപിയില്‍ ചേര്‍ന്നു... കെപിസിസി പദവി വേണ്ടെന്ന് കത്ത്

Google Oneindia Malayalam News

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടകയില്‍ നേരത്തെ മന്ത്രിയുമായിരുന്ന പ്രമോദ് മദ്വരാജ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. നിരവധി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് മദ്വരാജിന്റെ രാജി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമുള്ള നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് മദ്വരാജിന്റെ രാജി.

ഇന്നലെ ഉച്ചയോടെയാണ് പ്രമോദ് മദ്വരാജ് കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന് രാജിക്കത്ത് കൈമാറിയത്. അടുത്തിടെ വാഗ്ദാനം ചെയ്ത കെപിസിസി വൈസ് പ്രസിഡന്റ് പദവി എനിക്ക് വേണ്ടെന്ന് മദ്വരാജ് പറയുന്നു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുകയാണ്. ഉഡുപ്പി ജില്ലയിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

c

പ്രശ്‌നങ്ങള്‍ നിരവധി തവണ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമുണ്ടായില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം യാതൊരു ഇടപെടലും നടത്തിയില്ല. ഈ സാഹചര്യത്തില്‍ ഇനിയും കോണ്‍ഗ്രസില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജിവയ്ക്കുകയാണെന്നും പ്രമോദ് മദ്വരാജ് കത്തില്‍ വ്യക്തമാക്കി. രാജിവച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉള്‍പ്പെടെയുള്ളവര്‍ മദ്വരാജിനെ സ്വീകരിച്ചു.

പ്രതിസന്ധി അറിയിച്ചു; മഞ്ജുവാര്യര്‍ ഇടപെട്ടില്ല... വക്കീല്‍ നോട്ടീസ് അയച്ച് സംവിധായകന്‍പ്രതിസന്ധി അറിയിച്ചു; മഞ്ജുവാര്യര്‍ ഇടപെട്ടില്ല... വക്കീല്‍ നോട്ടീസ് അയച്ച് സംവിധായകന്‍

്‌വിശ്വേശ തീര്‍ഥ സ്വാമിജിക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ കഴിഞ്ഞ വര്‍ഷം അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു പ്രമോദ് മദ്വാരാജ്. അന്നുതന്നെ ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പത്മ പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിലെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും മാറിയെന്ന് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളിയില്‍ പ്രമോദ് മദ്വരാജ് പറഞ്ഞിരുന്നു.

കര്‍ണാടകയില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഒരുപക്ഷേ നേരത്തെ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് നേതൃത്വം മുന്‍കൂട്ടി കാണുന്നുണ്ട്. ഹിജാബ്, ഹലാല്‍ തുടങ്ങിയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് സംശയിക്കുന്നു. ഏത് വേളയിലും തിരഞ്ഞെടുപ്പിന് ഞങ്ങള്‍ ഒരുക്കമാണെന്ന് ഡികെ ശിവകുമാര്‍ ആവര്‍ത്തിക്കുന്നുണ്ട്. അതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ രാജി.

കൂടുതല്‍ കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ വൈകാതെ ബിജെപിയില്‍ ചേരുമെന്നാണ് പ്രചാരണം. അതിനിടെ, ബിജെപി നേതാക്കളെ വെട്ടിലാക്കി മുന്‍ കേന്ദ്രമന്ത്രി കൂടിയായ ബസന്‍ഗൗഡ യത്‌നാല്‍ എംഎല്‍എ രംഗത്തെത്തി. കര്‍ണാടകയില്‍ മുഖ്യമന്ത്രി പദവി ലഭിക്കാന്‍ ഡല്‍ഹിയിലെ നേതാക്കള്‍ തന്നോട് 2500 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

English summary
Former Karnataka Minister Pramod Madhwaraj Resigned From Congress and Joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X