കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ചിദംബരം സ്വാധീനിച്ച് നേടിയത്, അച്ഛന്റെ മേല്‍വിലാസമല്ലാതെ കാര്‍ത്തിക്ക് ഒന്നുമില്ലെന്ന് മുന്‍ എംപി നാച്ചിയപ്പ
ചെന്നെ: പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ വിവാദങ്ങള്‍ പുകയുന്നു. ശിവഗംഗയില്‍ നിന്നാണ് കാര്‍ത്തി മത്സരിക്കുക എന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ ചിദംബരം മകന് സീറ്റ് അട്ടിമറി നടത്തി നേടിക്കൊടുത്തതാണെന്ന ആരോപണവുമായി മുന്‍ എംപിയായ സുദര്‍ശന നാച്ചിയപ്പനാണ് രംഗത്തെത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഉയരുന്നത്.
കാര്‍ത്തിക്ക് എന്തടിസ്ഥാനത്തിലാണ് സീറ്റ് നല്‍കിയതെന്നാണ് നാച്ചിയപ്പന്‍ ചോദിക്കുന്നത്. പി ചിദംബരത്തിന്റെ പിന്തുണയല്ലാതെ എന്താണ് കാര്‍ത്തിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം തീരുമാനം പുനപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നാച്ചിയപ്പന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎസ് അളഗിരി പി ചിദംബരത്തിന്റെ ആളാണെന്നും അതിനാല്‍ ആണ് തന്നെ പരിഗണിക്കാതിരുന്നതെന്നും നാച്ചിയപ്പന്‍ പറയുന്നു.

സീറ്റ് ഉറപ്പാക്കാന്‍ ചിദംബരം കളിച്ചെന്നും അങ്ങനെ നേടിയതാണ് കാര്‍ത്തിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും പറയുന്നു. പാര്‍ട്ടിയെ കബളിപ്പിച്ച് നേടിയതാണ് സീറ്റെന്നും കാര്‍ത്തിക്കെതിരെ കോടതി വിധി വന്നാല്‍ ചിദംബരം മരുമകള്‍ ശ്രീനിധിക്ക് സീറ്റ് നേടിക്കൊടുക്കുമെന്നും പറയുന്നു. ഇതോടെ കോണ്‍ഗ്രസിനെ ചതിക്കുകയും അഴിമതിക്കെതിരെ നിലകൊള്ളുന്ന പാര്‍ട്ടിയെയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെയും താറടിച്ച് കാണിക്കുകയാണെന്നും പറയുന്നു. രാഹുലിന്റെ പ്രചാരണം തകര്‍ക്കാനാണ് ചിദംബരം ശ്രമിക്കുന്നത്.
തമിഴ് മക്കള്‍ക്ക് പി ചിദംബരത്തിന്റെ അഴിമതി നിറഞ്ഞ കുടംബത്തോട് വെറുപ്പാണ്. 1999ല്‍ നാച്ചിയപ്പ വിജയിച്ച മണ്ഡലം 2004ന് പി ചിദംബരത്തിനായി വിട്ട് കൊടുക്കയായിരുന്നു. 1.50 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചിദംബരം വിജയിച്ചത്. എന്നാല്‍ ചിദംബരം തന്റെ അഴിമതി നിറഞ്ഞ പ്രവര്‍ത്തനത്തിലൂടെ കോണ്‍്ഗ്രസിനെ താറുമാറാക്കിയെന്നും പറയുന്നു.
എന്നാല്‍ ചിദംബരത്തിനെതിരെ ഉള്ള തുറന്ന് പറച്ചില് ഉണ്ടായേക്കാവുന്ന പ്രത്യാഘാതത്തെ പരാമര്‍ശിച്ചപ്പോള്‍ ഇന്ത്യ കോണ്‍ഗ്രസ് ഭരിക്കുമെന്നും അതാണ് ലക്ഷ്യമെന്നും എന്നാല്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ശിവഗംഗയില്‍ പരാജയപ്പെടുമെന്നും അത് കാര്‍ത്തിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടുമാത്രമാണെന്നും നാച്ചിയപ്പ പറയുന്നു. എന്നാല്‍ കാര്‍ത്തിയോ തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിയോ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications