Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻ ലോക്സഭ എംപി കോൺഗ്രസിൽ ചേർന്നു; ഒപ്പം 18 നേതാക്കളും.. ഉത്തരാഖണ്ഡിൽ ഞെട്ടിച്ച നീക്കവുമായി കോൺഗ്രസ്

ഉത്തരാഖണ്ഡ്; അടുത്ത വർഷം ആദ്യമാണ് ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോൺഗ്രസും ബിജെപിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ പതിവ് തെറ്റിച്ച് തങ്ങൾക്ക് അധികാര തുടർച്ച ലഭിക്കുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശ വാദം. അതേസമയം സംസ്ഥാനത്ത് പ്രതീക്ഷ ഉയർന്ന നിലയിലാണ് കോൺഗ്രസ്. ഭരണവിരുദ്ധ വികാരവും ബിജെപിയിലെ ആഭ്യന്തര തർക്കവും കോൺഗ്രസിന് ഗുണകരമാകുമെന്നും നേതൃത്വം കരുതുന്നുണ്ട്.

ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ തെരഞ്ഞെടുപ്പ് പ്രചരണ കമ്മീഷനായി ഹൈക്കമാന്റ് കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. അതേസമയം റാവത്ത് ചുമതല ഏറ്റെടുത്തതോടെ മറ്റ് പാർട്ടികളിൽ നിന്ന് കൂട്ടത്തോടെ നേതാക്കൾ കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

ഗ്ലാമറസ് ലുക്കിൽ പാർവതി; ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറൽ

1

നിയമസഭ തിരഞ്ഞെടുപ്പ് മുൻനിർത്തി സംസ്ഥാന നേതൃത്വത്തിൽ വമ്പൻ അഴിച്ചുപണി കോൺഗ്രസ് നടത്തിയിരുന്നു. ബിജെപിയെ താഴെയിറക്കി ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുതിർന്ന നേതാവായ റാവത്തിനെ തെരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനാക്കിയത്. പഞ്ചാബ് കോൺഗ്രസിൽ ഉയർന്ന ഉൾപ്പാർട്ടി തർക്കങ്ങൾ മികച്ച രീതിയിൽ പരിഹരിച്ച റാവത്തിന്റെ നടപടി അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിയമനം.

2

കൂടാതെ ഗണേഷ് ഗോഡിയയെ പുതിയ അധ്യക്ഷനാക്കി നിയമിക്കുകയും ചെയ്തു. ഹരീഷ് റാവത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തനാണ് ഗണേഷ്.4 വര്‍ക്കിംഗ് പ്രസിഡന്റുമാരേയും കോൺഗ്രസ് തിരഞ്ഞെടുത്തിട്ടുണ്ട്.ഒപ്പം വിവിധ സമിതികളിലായി 10 അംഗ കോർ കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കോൺഗ്രസ് കടന്നതോടെ മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ എത്തിയിരിക്കുകയാണ്.

3

മുൻ ലോക്സഭ എംപി ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്. ഹരിദ്വാറില്‍ നിന്ന് എംപിയായി വിജയിച്ച എസ്പി നേതാവ് രാജേന്ദ്ര കുമാര്‍ ബേഡിയാണ് പാർട്ടി അംഗത്വമെടുത്തത്.
കോൺഗ്രസിന് താഴെതട്ടിൽ പ്രവർത്തിക്കുമെന്നും വരും നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കുമെന്നും ബേഡി പ്രതികരിച്ചു. ബേഡിയെ കൂടാതെ റൂർക്കി നഗർ നിഗത്തിലെ കൗൺസിലർ രവീന്ദ്ര ഖന്നയും എസ്പി, ബിഎസ്പി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ള 17 നേതാക്കളും കോൺഗ്രസിൽ ചേർന്നു.എഐസിസി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ ഗണേഷ് ഗോയലിൻറെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പാർട്ടി പ്രവേശം.

4

നേതാക്കളുടെ വരവ് വരും തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. അതിനിടെ സംസ്ഥാനത്ത് ഇത്തവണ പതിവ് തെറ്റുമെന്നും ഭരണം നിലനിർത്താനാകുമെന്നുമാണ് ബിജെപി പ്രതീക്ഷ. സംസ്ഥാനത്തെ ഉറച്ച സംഘടന സംവിധാനമാണ് ബിജെപിയുടെ കരുത്ത്. ഒപ്പം യുവ നേതാവായ മുഖ്യമന്ത്രിയെ മുൻനിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതെന്നതും ബിജെപിയുടെ പ്രവതീക്ഷ ഉയർത്തുന്നു.

5

നിലവിൽ പുഷ്‌ക്കര്‍ സിംഗ് ദാമിയാണ് സംസ്ഥാനത്തെ ബിജെപി മുഖ്യമന്ത്രി. ഉൾപ്പാർട്ടി പ്രശ്നങ്ങളെ തുടർന്ന് നാല് വർഷത്തിനിടയിലെ ബിജെപിയുടെ മൂന്നാമത്തെ മുഖ്യനാണ് ദാമി. രണ്ടാമത്തെ മുഖ്യമന്ത്രിയായ തീരഥ് സിംഗ് റാവത്ത് രാജിവെച്ചതോടെയാണ് ദാമി മുഖ്യമന്ത്രി പദത്തിലെത്തിയത്.അതേസമയം ദാമിയ്ക്ക് സംസ്ഥാന നേതൃത്വത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ലെങ്കിൽ അധികാര തുടർച്ചയെന്ന ബിജെപി മോഹം അസ്ഥാനത്താകും.

സൗഹൃദങ്ങൾ...ഒത്തുചേരലുകൾ; ബിഗ് ബോസ് താരം മജിസിയയ്‌ക്കൊപ്പം

Recommended Video

cmsvideo
    Who Will be Next Karnataka CM? | Explainer | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+