കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ സിബിഐ ഡയറക്ടര്‍ രാകേഷ് അസ്താന ഇനി ബിഎസ്എഫ് ഡയറക്ടര്‍

Google Oneindia Malayalam News

ദില്ലി: സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിയമിച്ചു. 1984ലെ ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസറാണ് ഇദ്ദേഹം. ഒട്ടേറെ പ്രമാദമായ കേസുകള്‍ അന്വേഷിച്ച ഓഫീസര്‍ കൂടിയാണ് അസ്താന. 2002ല്‍ ഗുജറാത്ത് കലപാത്തിന് മുന്നോടിയായി നടന്ന ഗോധ്ര സബര്‍മതി എക്‌സ്പ്രസ് തീവയ്പ്പ് കേസ്, ലാലു പ്രസാദ് യാദവിനെ ശിക്ഷിച്ച 1997ലെ കാലിത്തീറ്റ കുംഭകോണം എന്നിവ ഇതില്‍ ചിലതാണ്. നിലവില്‍ അദ്ദേഹം സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ജനറലാണ്.

R

അടുത്ത വര്‍ഷം ജൂലൈ 31 വരെയാണ് അസ്താനയുടെ കാലാവധി എന്ന് ഉദ്യോഗസ്ഥ കാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) യുടെ ഡയറക്ടര്‍ പദവിയിലും ഇദ്ദേഹം തുടരും. 2018ല്‍ സിബിഐയിലെ മുതിര്‍ന്ന ഓഫീസറായിരിക്കെ മറ്റൊരു ഓഫീസറായ അലോക് വര്‍മയുമായുണ്ടായ അഭിപ്രായ ഭിന്നത ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. വിവാദത്തെ തുടര്‍ന്ന് അസ്താനയെ പദവിയില്‍ നിന്ന് നീക്കുകയാണ് ചെയ്തത്. അലോക് വര്‍മയെയും നീക്കി. പക്ഷേ അദ്ദേഹം അധികം വൈകാതെ ജോലി രാജിവച്ചു.

മോയിന്‍ ഖുറേഷി അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഹൈദരാബാദിലെ ബിസിനസുകാരന്‍ സന സതീഷില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് സിബിഐയില്‍ വിവാദമായത്. അസ്താന കൈക്കൂലി വാങ്ങിയെന്ന് അലോക് വര്‍മ ആരോപിക്കുകയായിരുന്നു. വ്യവസായി മധ്യസ്ഥര്‍ മുഖേന അസ്താനക്ക് 3 കോടിയോളം രൂപ നല്‍കിയെന്നാണ് ആരോപണം. അതേസമയം, വര്‍മക്ക് 2 കോടി നല്‍കിയെന്ന് സതീഷ് പറഞ്ഞുവെന്ന് അസ്താനയും ആരോപിച്ചു. ഇതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമായി. തുടര്‍ന്ന് രണ്ടുപേരെയും സിബിഐയില്‍ നിന്ന് നീക്കുകയായിരുന്നു.

അസ്താനയുടെ നിയമനത്തിന് പുറമെ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സെക്രട്ടറിയായി വിഎസ്‌കെ കൗമുദിയെ നിയമിച്ചു.

ഷഹീന്‍ ബാഗ് സമരത്തിന് പിന്നില്‍ ബിജെപി; ലക്ഷ്യം ഇതായിരുന്നു... ആരോപണവുമായി എഎപിഷഹീന്‍ ബാഗ് സമരത്തിന് പിന്നില്‍ ബിജെപി; ലക്ഷ്യം ഇതായിരുന്നു... ആരോപണവുമായി എഎപി

English summary
Former Special Director of CBI Rakesh Asthana Appointed BSF DG
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X