കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപ്ലബ് ദേബ് ഗാന്ധിജിയ്ക്കും ഐന്‍സ്റ്റീനും തുല്യമാണ്: ത്രിപുര വിദ്യാഭ്യാസ മന്ത്രി

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, മഹാത്മാഗാന്ധി, നേതാജി സുഭാഷ് ബോസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിവരുമായി താരതമ്യപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി രത്തന്‍ ലാല്‍ നാഥ്. ബിപ്ലബ് ദേബ് ത്രിപുരയില്‍ ജനിച്ചതില്‍ ത്രിപുരയിലെ ആളുകള്‍ സ്വയം ഭാഗ്യവാന്മാരായി കണക്കാക്കണമെന്നും രത്തന്‍ ലാല്‍ നാഥ് പറഞ്ഞു.മുന്‍ ഗവണ്‍മെന്റുകളിലുള്ളവരില്‍ ബിപ്ലബ് ദേബിനോളം സ്വപ്‌നം കാണാന്‍ തങ്ങളെ പ്രേരിപ്പിച്ച നേതാക്കളില്ല.

ആ സ്വപ്നങ്ങളില്‍ ചിലത് അദ്ദേഹം സാക്ഷാത്കരിക്കുകയും ചെയ്തു,'' മെയ് 20 വെള്ളിയാഴ്ച ധലായ് ജില്ലയില്‍ നടന്ന ഒരു പരിപാടിയില്‍ മന്ത്രി രത്തന്‍ ലാല്‍ നാഥ് പറഞ്ഞു. സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോര്‍, മഹാത്മാഗാന്ധി, വിവേകാനന്ദന്‍, ഐന്‍സ്റ്റീന്‍ എന്നിങ്ങനെയുള്ള മഹാന്മാര്‍ നമ്മുടെ രാജ്യത്തും ലോകത്തും ജനിച്ച സമയങ്ങളുണ്ട്. നമ്മുടെ സംസ്ഥാനത്ത് അത്തരത്തിലുള്ള ഒരാളാണ് ബിപ്ലബ് കുമാര്‍ ദേബ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

BIPLAB

ബിപ്ലബ് ദേബ പുതിയ ദിശാബോധം നല്‍കുകയും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുകയും ചെയ്തു എന്നും രത്തന്‍ ലാല്‍ നാഥ് അവകാശപ്പെട്ടു. അതേസമയം രത്തന്‍ ലാലിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രിയെ രാജ്യത്തെ ചില പ്രമുഖ നേതാക്കളുമായി രത്തന്‍ ലാല്‍ നാഥ് തുലനം ചെയ്ത രീതി അനാദരവാണ് കാണിക്കുന്നതെന്ന് ത്രിപുര തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുബല്‍ ഭൗമിക് പറഞ്ഞു.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

''രാജ്യത്തിന്റെ സംസ്‌കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും മര്യാദകളെക്കുറിച്ചും കാര്യമായ അറിവില്ലാത്തവരാണ് ഭരണം നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ അദ്ദേഹം (നാഥ്) രാജ്യത്തിന്റെ ചില മഹാന്മാരുമായി തുലനം ചെയ്ത രീതി അനാദരവ് കാണിക്കുന്നതിന് തുല്യമാണ്, ''സുബല്‍ ഭൗമിക് പി ടി ഐയോട് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിപ്ലബ് ദേബ് ത്രിപുര മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്.

 ആരേയും പേടിപ്പിക്കാനാവില്ല, വായടപ്പിക്കാനാവില്ല; മറ്റുള്ളവരുടെ താല്‍പ്പര്യത്തില്‍ ഇടപെടരുതെന്ന് നിഖില വിമല്‍ ആരേയും പേടിപ്പിക്കാനാവില്ല, വായടപ്പിക്കാനാവില്ല; മറ്റുള്ളവരുടെ താല്‍പ്പര്യത്തില്‍ ഇടപെടരുതെന്ന് നിഖില വിമല്‍

ബി ജെ പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു രാജി. മണിക് സാഹയാണ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി ഐ എം നേതൃത്വത്തിലുള്ള ഇടത് തുടര്‍ഭരണം അവസാനിപ്പിച്ചാണ് ബി ജെ പി ത്രിപുരയില്‍ ആദ്യമായി അധികാരം പിടിച്ചത്. ബിപ്ലബ് ദേബായിരുന്നു അന്ന് മുഖ്യമന്ത്രി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഉടലെടുത്ത പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് ബിപ്ലബിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത്.

English summary
Former Tripura CM Biplab deb is equal to Gandhiji and Einstein says Education Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X