രാഹുല്‍ മോദിയുടെ യാത്രയില്‍ വരട്ടെ; ഭാരത് ജോഡോ യാത്രയിലേക്കില്ലെന്ന് മുന്‍ യുപി മന്ത്രി
ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലേക്കുള്ള ക്ഷണം നിരസിച്ച് മുന്‍ യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ. രാഹുല്‍ ഈ യാത്ര നടത്തുന്നത് കൊണ്ട് കാര്യമില്ല. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയുടെ ഭാഗമാവുക. അദ്ദേഹത്തെ രാജ്യത്തെ ഒന്നാകെ ബന്ധിപ്പിക്കാന്‍ നടത്തുന്നതാണ് ആ ശ്രമങ്ങള്‍. അതിന്റെ ഭാഗമാവാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കട്ടെയെന്നും ദിനേഷ് ശര്‍മ പറഞ്ഞു.
ആദ്യ യോഗി സര്‍ക്കാരിന്റെ കാലത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ദിനേശ് ശര്‍മ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, ബിജെപി നേതൃത്വവുമായും അടുത്ത ബന്ധമുള്ളയാളാണ്. കോണ്‍ഗ്രസ് യുപിയില്‍ പലരെയും ക്ഷണിച്ചെങ്കിലും ഇതുവരെ ആരും യാത്രയുടെ ഭാഗമാവാന്‍ താല്‍പര്യം കാണിച്ചിട്ടില്ല.

കോണ്‍ഗ്രസ് നിരവധി ബിജെപി ഇതര നേതാക്കളെ യുപിയിലെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം ദിനേഷ് ശര്‍മ കോണ്‍ഗ്രസിന്റെ യാത്ര പരിഹസിക്കുകയും ചെയ്തു. രാജ്യത്തെ തകര്‍ക്കാന്‍ നടക്കുന്നവരാണ്, ഇപ്പോള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ എന്ന നിലയിലാണ് ദിനേഷ് ശര്‍മയെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചത്. അഖിലേഷ് യാദവും, ജയന്ത് ചൗധരിയും യാത്രയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പകരം യാത്രയ്ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. യാത്രയുടെ ഭാഗമാവുന്നത് സഖ്യത്തിനുള്ള നീക്കമായി തെറ്റിദ്ധരിക്കപ്പെടുമെന്നാണ് എസ്പി പറയുന്നത്.
Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!
പ്രധാനമന്ത്രി രാജ്യത്തെ മൊത്തത്തില്‍ ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. രാജ്യം മൊത്തം റോഡുകള്‍ നിര്‍മിച്ച് മൊത്തത്തില്‍ ബന്ധിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അതിനൊപ്പം ധാരാളം വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തുന്നുണ്ടെന്ന് ദിനേഷ് ശര്‍മ പറഞ്ഞു.
ഇതെല്ലാം രാജ്യത്ത് ഒരുമിപ്പിക്കാനുള്ളതാണ്. കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും, റോഡുകളുടെ നിര്‍മാണവും, ഇതിന് ഉദാരണങ്ങളാണ്. കോണ്‍ഗ്രസ് പൂര്‍ണമായും നെഗറ്റിവിറ്റിയാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് അവര്‍ കശ്മീരിലെ തീരുമാനത്തെ എതിര്‍ക്കുന്നത്. മുസ്ലീം ലീഗിനൊപ്പമാണ് കേരളത്തില്‍ അവര്‍ ചേര്‍ന്നിരിക്കുന്നതെന്നും ദിനേഷ് ശര്‍മ പറഞ്ഞു.
അതേസമയം തന്നെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചതായി അറിയില്ല. മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് അക്കാര്യങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ രാഹുലിനെ ശ്രീരാമനുമായി ഉപമിച്ചതും വലിയ വിവാദമായി. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച ബിജെപി ജനറല്‍ സെക്രട്ടരി ദുഷ്യന്ത് ഗൗതമിന്റെ പരാമര്‍ശവും വിവാദമായി.
സൂപ്പര്‍ ഹ്യൂമനെന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് രാഹുലിനെ വിളിച്ചത്. അങ്ങനെയെങ്കില്‍ രാമന്റെ സേന നഗ്നരായി നടന്നത് പോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടക്കാന്‍ തയ്യാറാവണമെന്ന് ദുഷ്യന്ത് ഗൗതം പരിഹസിച്ചു. അയോധ്യയിലെ മുഖ്യ പൂജാരിയും പരാമര്‍ശത്തെ വിമര്‍ശിച്ചു. രാമനുമായി ആരെയും താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications