Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കുന്നത് ലഖ്‌നൗ മുന്‍ വിസി; മോചനത്തിന് വഴിയൊരുങ്ങുന്നു

ന്യൂഡല്‍ഹി: യു എ പി എ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ തയാറായി ലഖ്‌നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍. ലഖ്‌നൗ സര്‍വകലാശാല മുന്‍ വി സി 79 കാരിയായ പ്രഫ. രൂപ്രേഖ വര്‍മയാണ് സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ തയ്യാറായത്.

യു എ പി എ ചുമത്തി രണ്ട് വര്‍ഷത്തോളമായി ജയിലിലാണ് സിദ്ദീഖ് കാപ്പന്‍. നേരത്തെ സിദ്ദീഖ് കാപ്പന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപ വീതം രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുടെ ആള്‍ ജാമ്യം വേണം എന്ന് എന്‍ ഐ എ കോടതി വ്യവസ്ഥ ചെയ്തിരുന്നു. ഇതോടെ ജാമ്യം ലഭിച്ചെങ്കിലും സിദ്ദീഖ് കാപ്പന്റെ മോചനം നീളാന്‍ കാരണമായി.

DSSAD

ഈ വാര്‍ത്തകള്‍ വന്നതോടെയാണ് സാമൂഹിക ഇടപെടലുകളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ രൂപ്രേഖ വര്‍മ സിദ്ദീഖ് കാപ്പനായി മുന്നോട്ട് വന്നത്. ഈ ഇരുണ്ടകാലത്ത് ഒരാള്‍ക്ക് ചെയ്യാന്‍ പറ്റിയ ഏറ്റവും ചെറിയ കാര്യമാണിത് എന്നായിരുന്നു സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍ കെ എസ് മുഹമ്മദ് ദാനിഷിനോട് രൂപ്രേഖ വര്‍മ പറഞ്ഞത്.

സിദ്ദീഖ് കാപ്പന്റെ മോചന നടപടികള്‍ക്കായി ഡല്‍ഹിയില്‍ നിന്ന് കെ എസ് മുഹമ്മദ് ദാനിഷ് ലഖ്‌നൗവില്‍ എത്തിയിരുന്നു. അതേസമയം രിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് റിയാസുദ്ദീന്‍ എന്നയാളും ജാമ്യ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ സിദ്ദീഖ് കാപ്പന്റെ മോചനം ഉടന്‍ സാധ്യമായേക്കും എന്ന് മുഹമ്മദ് ദാനിഷിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സിദ്ദീഖ് കാപ്പനെ മൂന്ന് ദിവസത്തിനകം വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം എന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ യു പി പൊലീസ് സിദ്ദീഖ് കാപ്പനെ ലഖ്‌നൗ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ആ സമയത്താണ് യു പി സ്വദേശികളായ രണ്ട് പേരുടെ ആള്‍ ജാമ്യം വേണം എന്ന വ്യവസ്ഥ കോടതി വെച്ചത്. യു പി സ്വദേശികള്‍ക്ക് പകരം സിദ്ദീഖിന്റെ ഭാര്യ റൈഹാനത്തും സിദ്ദീഖിന്റെ സഹോദരനും ആള്‍ജാമ്യം നില്‍ക്കാം എന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+