Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദികള്‍ക്ക് പണമില്ല; ബാങ്കു കൊള്ളയടി തുടര്‍ക്കഥയാകുന്നു

ശ്രീനഗര്‍: കാശ്മീരില്‍ വിഘടനവാദികളുടെ പ്രതിഷേധം നടക്കുന്നതിനിടെ രണ്ടു ബാങ്കുകള്‍കൂടി കൊള്ളയടിക്കപ്പെട്ടു. 6.33 ലക്ഷം രൂപയാണ് പുല്‍വാമ ജില്ലയിലെ രണ്ടു ബാങ്കുകളില്‍നിന്നുമായി അക്രമകള്‍ തട്ടിയെടുത്തത്. ഇല്ലാഖ്വി ദേഹാതി ബാങ്കില്‍ നിന്നും 5 ലക്ഷം രൂപയാണ് കൊള്ളയിച്ചത്. തോക്കുകാട്ടി ഭീഷണിപ്പെടുത്തി മുന്നംഗസംഘം ബാങ്കില്‍ കടന്നുകയറി കവര്‍ച്ച നടത്തുകയായിരുന്നു.

ബാങ്കില്‍ സിസിടിവി ക്യാമറകളില്ലാത്തതിനാല്‍ പ്രതികളെ തിരിച്ചറിയാനായില്ല. മണിക്കൂറുകള്‍ക്കുശേഷം നെഹാമയിലെ ജമ്മു കാശ്മീര്‍ ബാങ്കില്‍ നിന്നും 1.33 ലക്ഷം രൂപയും കവര്‍ന്നു. പോലീസ് ബാങ്ക് കവര്‍ച്ചക്കാര്‍ക്കെതിരെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുല്‍ഗാം ജില്ലയിലെ ഒരു ബാങ്കില്‍ നിന്നും കഴിഞ്ഞദിവസം 65,000 രൂപ കവര്‍ച്ച നടത്തിയിരുന്നു.

terrorists

തിങ്കളാഴ്ച നത്തിയ മറ്റൊരു ആക്രമണത്തില്‍ അഞ്ചു പോലീസുകാരും രണ്ടു സെക്യൂരിറ്റി ജീവനക്കാരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ജമ്മു കാശ്മീര്‍ ബാങ്കിന്റെ വാനിനുനേരെയുണ്ടായ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ വാനില്‍ പണമുണ്ടായിരുന്നില്ല. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആണ് ആക്രമണത്തിന് പിന്നില്‍. നോട്ട് നിരോധനത്തിനുശേഷം താഴ് വരയില്‍ ഒട്ടേറെ ബാങ്ക് കവര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീവ്രവാദ സംഘടനകള്‍ പണമില്ലാതായതോടെയാണ് കവര്‍ച്ചയ്ക്കിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+