Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ എംഎല്‍എമാര്‍ക്ക് സൗജന്യ ടിക്കറ്റ്; കീറിയെറിഞ്ഞ് ആര്‍ജെഡിയും സിപിഐഎംഎല്ലും

പാട്‌ന: കാശ്മീര്‍ ഫയല്‍സ് സിനിമയെ ചൊല്ലി ബീഹാര്‍ നിയമസഭയില്‍ ബഹളം. ബിഹാറിലെ നിയമസഭാംഗങ്ങള്‍ എല്ലാവരും സിനിമ കാണണമെന്നും എല്ലാവരേയും സിനിമ കാണാന്‍ ക്ഷണിക്കുന്നതായും ബിഹാര്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ തര്‍ക്കിഷോര്‍ പ്രസാദ് പറഞ്ഞിരുന്നു. കശ്മീര്‍ ഫയല്‍സിനെ വിനോദ നികുതിയില്‍ നിന്ന് ബീഹാര്‍ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം തര്‍ക്കിഷോര്‍ പ്രസാദ് എം എല്‍ എമാര്‍ക്ക് ടിക്കറ്റുകള്‍ സൗജന്യമായി വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ എം എല്‍ എമാര്‍ കശ്മീര്‍ ഫയല്‍സ് സിനിമയുടെ ടിക്കറ്റ് നിയമസഭയില്‍ കീറിയെറിഞ്ഞു. ആര്‍ ജെ ഡി, സി പി ഐം എം എല്‍ നിയമസഭാംഗങ്ങളാണ് ടിക്കറ്റുകള്‍ കീറിയത്.

ബി ജെ പി ലഭ്യമാക്കിയ ടിക്കറ്റ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ സ്വീകരിച്ചില്ല. പ്രതിപക്ഷ എം എല്‍ എമാര്‍ ടിക്കറ്റ് കീറിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഭയില്‍ ഉണ്ടായിരുന്നു. കശ്മീര്‍ ഫയല്‍സ് സിനിമയുടെ ടിക്കറ്റുകള്‍ വിദ്വേഷത്തെ പ്രതീകപ്പെടുത്തുന്നു. സിനിമ മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നു. ബീഹാറിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല, സി.പി.ഐ എം എല്‍ എം എല്‍ എ മെഹബൂബ് ആലം പറഞ്ഞു. ബിഹാര്‍ നിയമസഭയില്‍ സി പി ഐ എം എല്ലിന് 12 എം എല്‍ എമാരാണുള്ളത്.

1

എന്തുകൊണ്ടാണ് സര്‍ക്കാര്‍ തൊഴിലില്ലായ്മയെയും സാധാരണക്കാരുടെ താല്‍പ്പര്യങ്ങളെയും കുറിച്ചുള്ള സിനിമകള്‍ കാണിക്കാത്തത്? 'കശ്മീര്‍ ഫയല്‍സ്' പോലൊരു സിനിമ പ്രദര്‍ശിപ്പിച്ച് തങ്ങളുടെ വര്‍ഗീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ബി ജെ പിയുടെ കെണിയില്‍ അകപ്പെട്ട മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഞങ്ങള്‍ വിമര്‍ശിക്കുന്നു, ആര്‍ ജെ ഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. എന്നിരുന്നാലും ഭൂരിപക്ഷം ബി ജെ പി, ജെ ഡി യു നിയമസഭാംഗങ്ങളും തിങ്കളാഴ്ച വൈകുന്നേരം ഗാന്ധി മൈതാനത്തിനടുത്തുള്ള ഒരു തിയേറ്ററില്‍ വെച്ച് ചിത്രം കണ്ടു.

2

എന്നാല്‍ കശ്മീരിനെക്കുറിച്ചുള്ള നഗ്‌നമായ വസ്തുതകളാണ് സിനിമ കാണിച്ചിരിക്കുന്നതെന്ന് ബി ജെ പി വക്താവ് സന്തോഷ് പതക് പറഞ്ഞു. ആര്‍ ജെ ഡിയും സി പി ഐ എം എല്ലും കോണ്‍ഗ്രസും സത്യം കാണാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഈ പാര്‍ട്ടികള്‍ രാഷ്ട്രം കെട്ടിപ്പടുക്കുകയല്ല, സര്‍ക്കാരുണ്ടാക്കുക എന്ന രാഷ്ട്രീയമാണ് ചെയ്തത്. നിയമസഭയില്‍ സിനിമാ ടിക്കറ്റുകള്‍ വലിച്ചു കീറിയ നിയമസഭാംഗങ്ങളുടെ പെരുമാറ്റത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

3

എതിര്‍പ്പ് പ്രകടിപ്പിക്കണമെങ്കില്‍ സിനിമാ ടിക്കറ്റുകള്‍ സ്വീകരിക്കില്ലായിരുന്നുവെന്നും സന്തോഷ് പതക് പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ എസ് എസും സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. കാശ്മീര്‍ പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം വലിയ വിജയമാണ് നേടിയത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ചിത്രം ഇതിനോടകം ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ 250 കോടി പിന്നിട്ടിട്ടുണ്ട്.

4

റിലീസ് ചെയ്ത് വെറും 17 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 1990 ലെ കാശ്മീര്‍ കലാപ കാലത്ത് കാശ്മീരി ഹിന്ദുക്കളുടെ പലായനത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചത്. വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍, എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+