കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ വാഗ്ദാനങ്ങള്‍ സമ്പദ് ഘടനയെ തകര്‍ക്കും, നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം. സൗജന്യ വാഗ്ദാനങ്ങളും സാമൂഹ്യ ക്ഷേമ പദ്ധതികളും രണ്ടാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് വലിയ തോതില്‍ നല്‍കുന്ന സൗജന്യങ്ങള്‍ ഗുരുതരമായ വിഷയമാണെന്ന് കോടതി പറഞ്ഞു.

4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ

1

സാമ്പത്തിക മേഖലയ്ക്ക് പണം നഷ്ടമാകുന്നതും ക്ഷേമ പദ്ധതികളും തമ്മിലുള്ള ഒരു ബാലന്‍സ് വേണമെന്നും, ഇതിനിടയില്‍ നിന്ന് വേണം കാര്യങ്ങള്‍ ചെയ്യാനെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു.

ഈ വിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളോട് നിര്‍ദേശങ്ങള്‍ ഓഗസ്റ്റ് 17ന് മുമ്പ് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത്തരമൊരു പരാമര്‍ശം നടത്തിയിരുന്നു.

സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ സൂക്ഷിക്കണമെന്നായിരുന്നു മോദിയുടെ അഭിപ്രായം. ഇത് അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. എഎപി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. അത് വലിയ വിജയങ്ങളും അവര്‍ക്ക് സമ്മാനിക്കാറുണ്ട്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കുന്ന മേഖലയിലേക്ക് കടക്കാന്‍ തനിക്ക് താല്‍പര്യമില്ല. അതൊരു ജനാധിപത്യപരമല്ലാത്ത കാര്യമാണ്. എന്തൊക്കെ പറഞ്ഞാലും നമ്മുടേത് ഒരു ജനാധിപത്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നത് ഒരു ഗുരുതര വിഷയമാണ്. എന്നാല്‍ ഈയൊരു വിഷയത്തിനെ നിയമപരമായ മേഖലയിലേക്ക് പിടിച്ചിടാന്‍ താല്‍പര്യം.

ഇത് നിയമസഭയുടെ പരിധിയില്‍ വരുന്നതാണ്. ഇതൊരു ഗുരുതര വിഷയമാണ്. അതുപോലെ എളുപ്പമുള്ള കാര്യവുമല്ല. മറ്റുള്ളവരെ കൂടി ഈ വിഷയത്തില്‍ കേള്‍ക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സീനിയര്‍ അഭിഭാഷകര്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവരും തന്റെ വിരമിക്കലിന് മുമ്പ് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. ഓഗസ്റ്റ് 17ന് കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രമണ ഓഗസ്റ്റ് 26നാണ് വിരമിക്കുന്നത്. സമ്പദ് ഘടനയ്ക്ക് പണം നഷ്ടപ്പെടുന്നതും ജനക്ഷേവും കൃത്യമായ ബാലന്‍സിംഗോടെ കൊണ്ടുപോകേണ്ടതാണ്.

രാജകുമാരിയാണോ, വെളിച്ച പൂക്കള്‍ പൂത്ത് നില്‍ക്കുന്നത് പോലെ; ഭാമയുടെ ക്യൂട്ട് ലുക്കില്‍ ഞെട്ടി ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

അതാണ് ഇപ്പോള്‍ നടക്കുന്ന തര്‍ക്കം. അശ്വിനി ഉപാധ്യായ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍ വന്നത്. നികുതി അടയ്ക്കുന്നവര്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു.

അത്തരം സ്ത്രീകള്‍ സെക്‌സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല, 'ശക്തിമാന്‍' വിവാദത്തില്‍!!അത്തരം സ്ത്രീകള്‍ സെക്‌സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല, 'ശക്തിമാന്‍' വിവാദത്തില്‍!!

English summary
freebies are not good for economy, supreme court's crucial remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X