മണിപ്പൂരില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം; നാല് പേര്‍ കൊല്ലപ്പെട്ടു, കര്‍ഫ്യൂ പ്രഖ്യാപിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ പുതുവര്‍ഷത്തില്‍ വീണ്ടും സംഘര്‍ഷം. നാല് പേരെ അക്രമികള്‍ കൊലപ്പെടുത്തി. ഇവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ജനുവരി ഒന്നിനാണ് ആക്രമണം വീണ്ടും ഉണ്ടായിരിക്കുന്നത്. തോബാല്‍ ജില്ലയിലെ ലിലോംഗ് നുംഗെയിലാണ് നാല് പേരെ കൊലപ്പെടുത്തിയിരിക്കുന്നത്. മാരുതി ജിപ്‌സികളില്‍ എത്തിയ എത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം തിരിച്ചടിച്ച ഗ്രാമവാസികള്‍ അക്രമികളുടെ വാഹനം കത്തിച്ചു. എന്നാല്‍ ഇവര്‍ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ എല്ലാ മേഖലയിലുമാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ആവശ്യ സേവനങ്ങള്‍ പ്രവര്‍ത്തിക്കും. അതുപോലെ സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം അക്രമം നടന്ന മേഖലയിലെ ഭൂരിഭാഗം ജനങ്ങളും മുസ്ലീം സമുദായത്തില്‍ വരുന്നതാണ്.
മെയ്‌തെയ് പംഗല്‍സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മണിപ്പൂര്‍ മാസങ്ങളായി നടന്നുവരുന്ന കലാപത്തിന്റെ ഭാഗമായിരുന്നില്ല. അക്രമത്തിന് ഇവര്‍ ആഹ്വാനവും ചെയ്തിരുന്നില്ല. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ കണ്ടെത്തും. പോലീസ് അതിനായി ശ്രമിക്കുന്നുണ്ട്. നിയമപ്രകാരം അക്രമികള്‍ക്ക് വലിയ ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications