രണ്ടാഴ്ചക്കിടെ ഇന്ധന വിലയിൽ പത്ത് രൂപയുടെ വർധനവ്; മുംബൈയിൽ പെട്രോൾ ലിറ്ററിന് 120 രൂപ
ന്യൂഡൽഹി: കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്തെ പെട്രോൾ ഡീസൽ നിരക്കിൽ ഉണ്ടായത് പത്ത് രൂപയുടെ വർധനവ്. നിലവിൽ രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും വില കൂടിയ ന ഗരം മുംബൈയാണ്. ഇവിടെ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. തലസ്ഥാന ന ഗരമായ ഡൽഹിയിൽ ആകട്ടെ പെട്രോളിന് ഇപ്പോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്. രാജ്യത്തുടനീളമുള്ള ഇന്ധന നിരക്കുകൾ പ്രാദേശിക നികുതിയുടെ സംഭവവികാസത്തെ ആശ്രയിച്ച് സംസ്ഥാനങ്ങൾതോറും വ്യത്യാസപ്പെട്ടിരിക്കുന്നു.
നാലര മാസത്തെ നീണ്ട ഇടവേളക്ക് ശേഷം മാർച്ച് 22നാണ് ആദ്യമായി ഇന്ധനവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്. ഇതിന് ശേഷം പതിനാല് തവണയാണ് വർധനവ് ഉണ്ടായിരിക്കുന്നത്. ആദ്യ നാല് തവണ ലിറ്ററിന് 80 പൈസ വർധിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പെട്രോൾ വില ലിറ്ററിന് 50 പൈസയും 30 പൈസയും കൂടി. ഡീസൽ ലിറ്ററിന് 55 പൈസയും 35 പൈസയും ഉയർന്നു. പെട്രോൾ ലിറ്ററിന് 80 പൈസയും ഡീസലിന് 70 പൈസയുമാണ് ചൊവ്വാഴ്ച വർധിപ്പിച്ചത്. ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില മരവിപ്പിച്ചിരുന്നു. ഈ കാലയളവിൽ അസംസ്‌കൃത വസ്തുക്കളുടെ വില ബാരലിന് ഏകദേശം 30 ഡോളർ വർദ്ധിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് പെട്രോൾ, ഡീസൽ വില തടഞ്ഞുനിർത്തിയതിനാൽ സംസ്ഥാനത്തെ റീട്ടെയിലർമാർക്ക് ഏകദേശം 2.25 ബില്യൺ ഡോളർ (19,000 കോടി രൂപ) വരുമാനം നഷ്ടപ്പെട്ടതായി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസസ് കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചു. എണ്ണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ 85 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ട്. അതിനാൽ ആ ഗോള വിപണിയെ ആശ്രയിച്ചിരിക്കും ഇന്ത്യയിലെ വിലയും. 137 ദിവസത്തെ ഇടവേളയിൽ ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 82 ഡോളറിൽ നിന്ന് 120 ഡോളറായി വർധിച്ചതിനാൽ ചില്ലറ വിൽപ്പനയിൽ വില വർധിക്കും എന്ന് സാമ്പത്തിക വിദ ഗ്ദർ അറിയിച്ചിരുന്നു.
വിമാനങ്ങളുടെ ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വിലയിലും മാറ്റം ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം രണ്ട് ശതമാനം വർധനവാണ് ഉണ്ടായത്. ഈ വർഷത്തെ തുടർച്ചയായ ഏഴാമത്തെ വർദ്ധനവാണിത്. ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്നത് ഇന്ധനത്തിന് വേണ്ടിയാണ്. ഈ വിലവർധനവ് ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2022 മുതൽ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും എടിഎഫ് വിലകൾ വർദ്ധിക്കും എന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു.












Click it and Unblock the Notifications