കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണപ്പുറം ഫിനാന്‍സിന്‍റെ കൊല്‍ക്കത്തയിലെ ശാഖയിലും സ്വര്‍ണ്ണം കൊള്ളയടിച്ചു; ഉപഭോക്താക്കള്‍ ആശങ്കയില്‍

തോക്കുമായി വന്ന നാല് ഹെല്‍മറ്റ് ധാരികള്‍ തൊഴിലാളികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കൊള്ളനടത്തിയതെന്ന് ബരാക്ക്പൂര്‍ പോലീസ് കമ്മീഷണര്‍ പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

കൊല്‍ക്കത്ത: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ കൊല്‍ക്കത്തയിലെ ഡുന്‍ലോപ്പ് ബ്രിഡ്ജ് ശാഖയില്‍ നിന്നും 30 കിലോ സ്വര്‍ണ്ണം കൊള്ളയടിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. തോക്കുമായി വന്ന നാല് ഹെല്‍മറ്റ് ധാരികള്‍ തൊഴിലാളികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കൊള്ളനടത്തിയതെന്ന് ബരാക്ക്പൂര്‍ പോലീസ് കമ്മീഷണര്‍ പറഞ്ഞു.

പോലീസ് സിസിടിവ് ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സിസിടിവി ദൃശ്യങ്ങളിലൂടെ ആയുധ ധാരികളെ പിടികൂടാന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്.

 മണപ്പുറം ഗ്രൂപ്പ്

മണപ്പുറം ഗ്രൂപ്പ്

സെക്യൂരിറ്റി ഗാര്‍ഡിനെയും ബാങ്ക് മാനേജരെയും ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം ശാരീരകമായി ഉപദ്രവിച്ചെന്ന് മണപ്പുറം ഗ്രൂപ്പ് വ്യക്തമാക്കി.

 ഒന്നും നഷ്ടപ്പെടില്ല

ഒന്നും നഷ്ടപ്പെടില്ല

എല്ലാ ബ്രാഞ്ചുകളിലും കമ്പനി മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ സ്വര്‍ണ്ണങ്ങള്‍ സുരക്ഷിതമായിരിരിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 മോഷണം

മോഷണം

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലും മോഷണം നടന്നിരു്‌നു.

 ഒരു ലക്ഷം രൂപ

ഒരു ലക്ഷം രൂപ

സിബിഐയുടെയും തെലങ്കാന പൊലീസിന്റെയും ഓഫിസര്‍മാര്‍ എന്ന നാട്യത്തില്‍ എത്തിയ അഞ്ചംഗ സംഘം മുത്തൂറ്റ് ഫിനാന്‍സിന്റെ സെക്കന്ദരാബാദ് രാമചന്ദ്രപുരം ശാഖയില്‍ നിന്നും 40 കിലോ സ്വര്‍ണ്ണാഭരണവും ഒരു ലക്ഷം രൂപയുമാണ് കവര്‍ന്നത്.

 തിരിച്ചു കിട്ടണം

തിരിച്ചു കിട്ടണം

മോഷണവിവരം അറിഞ്ഞെത്തിയ ആളുകള്‍ തങ്ങളുടെ സ്വര്‍ണം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തികൊണ്ടിരിക്കുകയാണ്.

English summary
A gun-toting gang on Friday looted 30 kg gold, kept in vault, at the Dunlop bridge branch of Manappuram Finance Ltd, in the northern outskirts of the city, a senior officer of Barrackpore Police Commissionerate said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X