മോഷണമുതല്‍ വില്‍പ്പന ഒഎല്‍എക്സിലൂടെ

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിന്നും ലാപ്‌ടോപ്, ടെലിവിഷന്‍ തുടങ്ങിയ ഇലക്ട്രോണിനക് ഉപകരണങ്ങള്‍ മോഷ്ടിയ്ക്കുന്നതായിരുന്നു സംഘത്തിന്റെ പതിവ്. മോഷ്ടിച്ച വസ്തുക്കള്‍ വിറ്റപ്പോഴാകട്ടെ സംഘത്തിന് പ്രതീക്ഷച്ചത്ര പണം കിട്ടാതെ വന്നു. തുടര്‍ന്നാണ് മോഷണ മുതല്‍ വില്‍ക്കാന്‍ അവര്‍ പുതിയ മാര്‍ഗം തേടിയത്.
സംഘത്തിലെ പ്രധാനിയും നൊയ്ഡയിലെ ഒരു കൊളെജ് വിദ്യാര്‍ഥിയുമായ മനീഷ് ആണ് സാധനങ്ങള്‍ വില്‍ക്കാന്‍ OLX ഉപയോഗിയ്ക്കാം എന്ന് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് സംഘത്തിന്റെ മോഷണ മുതല്‍ വ്യാപാരം OLX ലൂടെ തകൃതിയായി നടക്കുന്നത്.
മോഷണം നടന്നത് മണിയ്ക്കൂറുകള്‍ക്കകം തന്നെ അവ വില്‍ക്കാനുണ്ടെന്ന പരസ്യം സംഘം പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. നവംബര്‍ 15 വെള്ളിയാഴ്ചാണ് ദില്ലിയില്‍ നൂറോളം മോഷണങ്ങള്‍ നടത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും 34 ലാപ്‌ടോപ്പുകള്‍, നാല് എല്‍സിഡി-എല്‍ഇഡി ടിവികള്‍, രണ്ട് ഹോം തീയേറ്ററുകള്‍, ആഭരണങ്ങള്‍ വാച്ചുകള്‍, ഒരു സൊനാറ്റ ഗോള്‍ഡ് കാര്‍, മാരുതി സെന്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
ജോയിന്റ് കമ്മീഷണര്‍ വിവേക് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മനീഷ് എന്ന സൂരജ്(27), മുഹമ്മദ് സാമില്‍ ഖാന്‍(32), അലോക് കുമാര്‍(27)സാഗര്‍ ശര്‍മ്മ, മംഗള്‍ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. സാഗര്‍ മംഗള്‍ എന്നിവര്‍ നൊയ്ഡ സ്വദേശികളും അലോക് കുമാര്‍ സാമില്‍ഖാന്‍ എന്നിവര്‍ ഗുഡ്ഗാവ് സ്വദേശികളുമാണ്.












Click it and Unblock the Notifications