ഒരാൾ ഗൗരിയുടെ വീടിനു ചുറ്റും കറങ്ങി നടന്നിരുന്നു; സഹോദരിയുടെ വെളിപ്പെടുത്തൽ, വ്യക്തിവൈരാഗ്യമല്ല!
ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെതിരെയുള്ള ആക്രമണം മാധ്യമങ്ങൾക്കെതിരെയും അഭിപ്രായ പ്രകടനത്തിനെതിരെയുമുള്ള ഭീഷണിയാണെന്ന് സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്തും സഹോദരി കവിതയും.
ഗൗരിയുടെ ആശയങ്ങളും അഭിപ്രായ പ്രകടനങ്ങളുമാണ് എന്നും വേട്ടയാടപ്പെട്ടതെന്നും ഇന്ദ്രജിത്ത് പ്രതികരിച്ചു. സ്വന്തം ജീവിതത്തില്‍ ഗൗരി എന്നും ആശങ്ക പ്രകടിപ്പിച്ചുവെന്ന് സഹോദരി കവിത പ്രതികരിച്ചു. എന്നാല്‍ അവര്‍ ഭീഷണികളെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും അവർ പറഞ്ഞു.

കാരണക്കാരെ ഉടൻ കണ്ടെത്തും
ഗൗരിയുടെ കൊലപാതകത്തിന് കാരണക്കാരായവരെ ഉടന്‍ കണ്ടെത്താനാവുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷയെന്നും ഇന്ദ്രജിത്ത് ലങ്കേഷ് പറഞ്ഞു.

അസാധാരണമായി ഒരാൾ
ആറ് മാസം മുന്‍പ് മാത്രമാണ് വീട്ടില്‍ സിസിടിവി സ്ഥാപിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി വീടിനു സമീപത്ത് അസാധാരണമായി ഒരാള്‍ ചുറ്റിക്കറങ്ങുന്നത് ഗൗരിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സഹോദരി കവിത പറഞ്ഞു.

ശാന്ത സ്വഭാവമുള്ള വ്യക്തി
വളരെ ശാന്തസ്വാഭാവമുള്ള ഒരു വ്യക്തിയാണ് ഗൗരി. എന്നാല്‍ പറയാനുള്ളത് സ്വന്തം വാക്കുകളിലൂടെ അതിശക്തമായി പറയുകയും ചെയ്യും. തങ്ങളുടെ പിതാവിനെ പോലെയാണ് ഗൗരിയെന്നും കവിത പറഞ്ഞു.

വിഭിന്ന അഭിപ്രായക്കാരോടും ബന്ധം പുലർത്തി
വിഭിന്ന അഭിപ്രായമുള്ള ആളുകളുമായി പോലും അവര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ആ ശൈലിയും ആശയങ്ങളുമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടതെന്നും കവിത പറഞ്ഞു.

നീതി ലഭിക്കും
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നീതി ലഭിക്കും എന്ന് തന്നെയാണ് വിശ്വാസമെന്നും ഇന്ദ്രജിത്തും കവിതയും പറഞ്ഞു.

വ്യക്തി വൈരാഗ്യമല്ല
വ്യക്തി വൈരാഗ്യങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുള്ള സാമ്പത്തിക ഇടപാടുകള്‍ ഗൗരിക്കില്ലെന്നും ഇരുവരും വ്യക്തമാക്കി












Click it and Unblock the Notifications