ഗൗതം ഗംഭീർ ബിജെപി വിടുന്നു?: ജെപി നദ്ദയോട് കാരണം വ്യക്തമാക്കി, ഇനി ലക്ഷ്യം ആ മേഖല മാത്രം
ഡൽഹി: സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവായേക്കുമെന്ന സൂചനകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. 'തന്നെ രാഷ്ട്രീയ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന്' പാർട്ടി മേധാവി ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി ഗൗതം ഗംഭീർ ശനിയാഴ്ച എക്‌സിൽ എഴുതി. എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രധാന വിമർശകരിൽ ഒരാളായ ഗംഭീർ ക്രിക്കറ്റ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നതെന്നാണ് സൂചന.
"ബി ജെപി അധ്യക്ഷൻ ജെപി നദ്ദ ജിയോട് രാഷ്ട്രീയ ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. അതിലൂടെ എനിക്ക് എൻ്റെ വരാനിരിക്കുന്ന ക്രിക്കറ്റ് പ്രതിബദ്ധതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം നൽകിയതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടും അമിത് ഷാ ജിയോടും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. . ജയ് ഹിന്ദ്!," ഗംഭീർ എക്സില്‍ എഴുതി.

എന്നാൽ താൻ രാഷ്ട്രീയം പൂർണ്ണമായി വിടുകയാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗൗതം ഗംഭീർ ബി ജെ പിയില്‍ ചേരുന്നത്. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് എ എ പിയുടെ അതിഷി, കോണ്‍ഗ്രസിന്റെ അരവിന്ദർ സിങ് ലവ്ലി എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു ഗംഭീറിന്റെ വിജയം. 391222 എന്ന വമ്പന്‍ ഭൂരിപക്ഷവും അദ്ദേഹത്തിന് ലഭിച്ചു.
ഇത്തവണ ഡൽഹിയിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന സൂചനയും ഗംഭീർ നല്‍കുന്നുണ്ട്. 2007 ലും 2011 ലും ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച മുൻ ഇന്ത്യന്‍ നായകന്‍ കൂടിയായ ഗൗതം ഗംഭീർ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും പ്രധാന കളിക്കാരന്‍ കൂടിയായിരുന്നു.
അതിനിടെ താന്‍ ബിജെപിയില്‍ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിരസിച്ചുകൊണ്ട് മറ്റൊരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യുവരാജ് സിങും രംഗത്ത് വന്നിട്ടുണ്ട്. താന്‍ രാഷ്ട്രീയത്തിലേക്കെന്ന വാർത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് യുവരാജ് വ്യക്തമാക്കുന്നത്. ആളുകളെ സഹായിക്കുന്നതിലാണ് തൻ്റെ അഭിനിവേശമെന്നും 'YOUWECAN' ഫൗണ്ടേഷനിലൂടെ തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും താരം പറഞ്ഞു. ഞാൻ ഗുരുദാസ്പൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് യുവരാജ് സിംഗ് എക്‌സിലെ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications