ജിഡിപി വളര്‍ച്ചാ നിരക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനമുണ്ടാകുമെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക പാദത്തില്‍ ഇന്ത്യ 6.5 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ച വേളയിലാണ് രാജ്യത്തിന്റെ വളര്‍ച്ച എത്രയായിരിക്കുമെന്ന് ആര്‍ബിഐ വെളിപ്പെടുത്തിയത്. ആഗോള തലത്തിലെ പ്രതിസന്ധികള്‍ക്കിടയിലും പൂര്‍വ സ്ഥിതിയിലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
ഈ വര്‍ഷം മുഴുവന്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തില്ല. ഓരോ പാദത്തിലും വളര്‍ച്ചാ നിരക്കില്‍ മാറ്റമുണ്ടാകും. എട്ട് ശതമാനം വളര്‍ച്ച ആദ്യ പാദത്തിലും, അവസാന പാദത്തില്‍ 5.7 ശതമാനത്തിലേക്ക് അത് താഴുന്നതും കാണാനാവുമെന്ന് ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി വ്യക്തമാക്കി.

ഈ സാമ്പത്തിക പാദത്തിന്റെ തുടക്കം ഗംഭീരമാവുകയും, എന്നാല്‍ അവസാനിപ്പിക്കുന്നത് മോശം അവസ്ഥയിലുമാണെന്നും ആര്‍ബിഐ വ്യക്തമാക്കി. 'ഇന്ത്യന്‍ സമ്പദ് ഘടനയും, ധനകാര്യ മേഖലയും ശക്തമായി നിലനില്‍ക്കുകയാണ്. ആഗോള തലത്തിലെ പ്രതിസന്ധികള്‍കാരണം വളര്‍ച്ചാ നിരക്ക് മുന്നോട്ട് മാത്രമല്ല പോകുന്നത്. അതില്‍ മാറ്റങ്ങളുണ്ടാവുന്നുണ്ട്.
എന്നിട്ടും ഇന്ത്യ കരുത്തോടെ നില്‍ക്കുന്നുണ്ടെന്നും' ശക്തികാന്ത ദാസ് പറഞ്ഞു. അതേസമയം 6.5 ശതമാനം തന്നെയാണ് റിപ്പോ നിരക്ക. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ പണനയത്തില്‍ മാറ്റം വരുത്താനാണ് സാധ്യത. ജാഗ്രത എപ്പോഴും ആവശ്യമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
2024 സാമ്പത്തിക പാദത്തില്‍ റീട്ടെയില്‍ വിലക്കയറ്റം 5.1 ശതമാനമായിരിക്കുമെന്ന് ആര്‍ബിഐ പറയുന്നു. ഇത് പിന്നോട്ട് വന്നിരിക്കുകയാണ്. 5.2 ആയിരുന്നു നേരത്തെ ആര്‍ബിഐ പ്രവചിച്ചത്. പണപ്പെരുപ്പം 4 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ആര്‍ബിഐയുടെ ശ്രമം. കുറവ് വന്നിട്ടുണ്ടെങ്കിലും അത് പ്രതീക്ഷയ്‌ക്കൊത്ത് വന്നിട്ടില്ല.
ഈ വര്‍ഷം മുഴുവന്‍ നാല് ശതമാനത്തില്‍ നില്‍ക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥ തീര്‍ച്ചയായും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. അതിന്ചില കാരണങ്ങളുമുണ്ട്. അത് എല്ലാ രാജ്യങ്ങളെയും ബാധിക്കാമെന്നും ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications