ബിപിന്‍ റാവത്തിന്റെ മൃതദേഹം നാളെ ദില്ലിയിലെത്തിക്കും, സംസ്കാരം കന്റോണ്മെന്റില് വെള്ളിയാഴ്ച്ച
ദില്ലി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം നാളെ ദില്ലിയിലെത്തിക്കും. വെള്ളിയാഴ്ച്ചയാണ് സംസ്കാരം. സൈനിക വിമാനത്തിലാണ് മൃതദേഹം ദില്ലിയിലെത്തിക്കുക. ബിപിന്‍ റാവത്തിന്റെയും ഭാര്യയും സംസ്കാരം ദില്ലി കന്റോണ്മെന്റിലായിരിക്കും. അദ്ദേഹത്തിന്റെ വീട്ടിലേക്ക് മൃതദേഹം വെള്ളിയാഴ്ച്ചയാണ് എത്തിക്കുക. അതിന് ശേഷമായിരിക്കും പൊതുദര്‍ശനം. രാവിലെ പതിനൊന്ന് മണിക്കും രണ്ട് മണിക്കും ഇടയില്‍ പൊതുദര്‍ശനം നടക്കും. അന്ത്യോപചാരം അര്പ്പിക്കേണ്ടവര്ക്ക് ഇതേ സമയത്ത് തന്നെ നടത്താം. കാമരാജ് മാര്‍ഗ് മുതല്‍ വിലാപയാത്ര ഉണ്ടായിരിക്കും. ബ്രാര്‍ സ്ക്വയറിലുള്ള സംസ്കാരം കേന്ദ്രം വരെ ഇത് തുടരും. ദില്ലി കന്റോണ്മെന്റിലാണ് ഈ സംസ്കാര കേന്ദ്രമുള്ളത്.

ബിപിന്‍ റാവത്തിന് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. അദ്ദേഹത്തിന്റെ ഇളയ സഹോദരിയും സഹോദരനും അന്ത്യോപചാരമര്‍പ്പിക്കാനായി എത്തും. തമിഴ്നാട്ടിലെ കൂനൂരില്‍ വെച്ചായിരുന്നു വ്യോമസേന വിമാനം തകര്‍ന്ന് ജനറല്‍ റാവത്ത് കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന പതിമൂന്ന് പേരും മരിക്കുകയായിരുന്നു. റാവത്തിന്റെ ഭാര്യ മധുലിക റാവത്തും വിമാനത്തിലുണ്ടായിരുന്നു. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും റാവത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. റാവത്തിന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നു. ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധം മികച്ചതാക്കാന്‍ ഇടപെട്ടിരുന്ന മികച്ച നേതാവായിരുന്നു അദ്ദേഹമെന്നും ആന്റണി ബ്ലിങ്കണ് കുറിച്ചു.
ഇന്ത്യന്‍ സൈന്യത്തില്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് ജനറല്‍ ബിപിന്‍ റാവത്തായിരുന്നു സൈനിക മേധാവി എംഎം നരവാനെ പറഞ്ഞു. റാവത്ത് യഥാര്‍ത്ഥ സൈനികനായിരുന്നു. ശരിക്കുമൊരു രാജ്യസ്നേഹി. സൈന്യത്തെ ആധുനികവത്കരിക്കുന്നതില്‍ ഒരുപാട് സംഭാവനകള്‍ റാവത്ത് നല്‍കിയിട്ടുണ്ട്. തന്ത്രപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ഉപകാരപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യത്തിന് ധീരനായ ഒരു മകനെയാണ് നഷ്ടമായിരിക്കുന്നത്. നാല് ദശാബ്ദം നീണ്ടുനില്‍ക്കുന്ന നിസ്വാര്‍ത്ഥമായ സേവനം ഒരുപാട് ധീരതകള്‍ നിറഞ്ഞതായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
അതേസമയം വിംഗ് കമാന്‍ഡര്‍ പൃഥ്വി സിംഗ് ചൗഹാനാണ് വിമാനത്തിന്റെ പൈലറ്റെന്നാണ് റിപ്പോര്‍ട്ട്. 109 ഹെലികോപ്ടര്‍ യൂണിറ്റിന്റെ കമാന്‍ഡിംഗ് ഓഫീസറാണ് അദ്ദേഹം. കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള ദുരന്തമാണ് സംഭവിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ മനസ്സ് അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണെന്നും രാഹുല്‍ പറഞ്ഞു. ശരിക്കുമൊരു രാജ്യസ്നേഹിയെയും സുരക്ഷാ തന്ത്രജ്ഞനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് ആര്‍എസ്എസ് പറഞ്ഞു. ധീരതയ്ക്ക് പുതിയൊരു മാതൃകയാണ് റാവത്തെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു.
റാവത്തിന്റെ മരണത്തില്‍ ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ സംസ്ഥാന ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ മുന്‍ മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് ബിപിന്‍ റാവത്തിന്റെ ദില്ലിയിലെ വസതിയിലെത്തിയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ പാര്‍ലമെന്റില്‍ അപകടത്തെ കുറിച്ച് വിശദീകരിക്കും. റഷ്യക്ക് വളരെ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ നിക്കോളായ് കുദാഷേവ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് റാവത്ത്. ഇന്ത്യയുടെ ദു:ഖത്തില്‍ പങ്കുച്ചേരുന്നു. സുഹൃത്തേ നിങ്ങള്‍ക്ക് വിട് എന്ന് കുദാഷേവ് കുറിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications