രാഹുലിനെ നിയന്ത്രിക്കുന്ന ആ ബോഡിഗാർഡ് മലയാളി? എസ്പിജിയില്‍ തുടക്കം, ആരാണ് ബൈജു

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്ന മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കഴിഞ്ഞ ദിവസം പാർട്ടി വിട്ടത്. രാ​​​ഹു​​​ൽ ഗാ​​​ന്ധി കോണ്‍ഗ്രസ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച​​​തി​​​നു ശേ​​​ഷം, പ്ര​​​ത്യേ​​​കി​​​ച്ച് 2013ൽ ​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നിയോഗിക്കപ്പെട്ടതിന് ശേ​​​ഷം, ഈ ​​​പാ​​​ർ​​​ട്ടി​​​യി​​​ൽ നി​​​ല​​​നി​​​ന്നു​​​പോ​​​ന്ന മു​​​ഴു​​​വ​​​ൻ കൂ​​​ടി​​​യാ​​​ലോ​​​ച​​​നാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ത​​​ക​​​ർ​​​ത്തെ​​​റി​​​യ​​​പ്പെ​​​ട്ടുവെന്നാണ് എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ രാജിക്കത്തില്‍ ഗുലാം നബി വ്യക്തമാക്കുന്നത്.

അ​​​പ​​​ക്വ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി സ​​​ക​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​യും മു​​​ന്നി​​​ൽ വ​​​ച്ച് ഒ​​​രു സ​​​ർ​​​ക്കാ​​​ർ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് വ​​​ലി​​​ച്ചു​​​കീ​​​റി എ​​​റി​​​ഞ്ഞ​​​ത്. സോണിയ ഗാന്ധി പേരിനു മാത്രമുള്ള അ​​​ധി​​​കാ​​​ര​​​കേ​​​ന്ദ്രം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ, രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യോ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രോ ആ​​​ണ് സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ന്ന​​​തെന്നും ഗുലാംനബി ആസാദ് ആരോപിച്ചിരുന്നു.

ഗുലാം നബി ആസാദ് കത്തില്‍ ആരോപിച്ച രാഹുല്‍

ഗുലാം നബി ആസാദ് കത്തില്‍ ആരോപിച്ച രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഒരു മലയാളിയാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മലയാളിയായ കെ ബി ബൈജുവാകാം രാഹുല്‍ ഗാന്ധിയെ നിയന്ത്രിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥനെന്നാണ് 24 ന്യൂസ് ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്.

അനുപമേ.. അഴകേ.. ; വെള്ളയില്‍ തിളങ്ങി അനുപമ പരമേശ്വരന്‍, വൈറലായി ചിത്രങ്ങള്‍

എസ് പി ജി ഉദ്യോഗസ്ഥനായിരുന്ന കെപി ബൈജു

എസ് പി ജി ഉദ്യോഗസ്ഥനായിരുന്ന കെപി ബൈജു നെഹ്രുകുടുംബത്തിന്റെ സുക്ഷ ഡ്യൂട്ടിക്ക് എത്തിയത് മുതലാണ് രാഹുല്‍ ഗാന്ധിയുമായി അടുക്കുന്നത്. കോട്ടയം കൂരോപ്പട സ്വദേശി കെ.ബി ബൈജു 2007 ല്‍ ജോലി ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിക്കൊപ്പം സ്ഥിരമായി ചേരുകയും ചെയ്തു. പിന്നീട് സ്വകാര്യപരമായി രാഹുലിന്റെ സുരക്ഷാ കാരണങ്ങള്‍ തീരുമാനിക്കുന്നത് കെബി ബൈജുവാണ്.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ചുമതലയ്ക്കൊപ്പം രാഷ്ട്രീയ

രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ചുമതലയ്ക്കൊപ്പം രാഷ്ട്രീയ അടവുനയരൂപീകരണത്തിലും പ്രധാന റോള്‍ ബൈജുവിനുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. 2017 ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടേയും പ്രചരണത്തിന് അടിത്തറ കെട്ടാന്‍ ആദ്യം നിയോഗിക്കപ്പെട്ടത് ബൈജുവായിരുന്നു.

മേഘാലയയില്‍ പരീക്ഷിച്ച ‘രാഹുലിനൊപ്പം സമാധാന

മേഘാലയയില്‍ പരീക്ഷിച്ച 'രാഹുലിനൊപ്പം സമാധാന സംഗീതം' എന്ന പരിപാടിയുടേയും ബുദ്ധികേന്ദ്രം ബൈജുവായിരുന്നു. വിവിധ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അണിയറയില്‍ നിന്നുകൊണ്ട് സുപ്രധാനമായ ചരടുവലികള്‍ അദ്ദേഹം നടത്തി. വേദികളിലേക്കും ആള്‍ക്കൂട്ടങ്ങള്‍ക്ക് മുമ്പിലേക്കും അധികം പ്രത്യക്ഷപ്പെടാന്‍ താല്‍പര്യമുള്ള വ്യക്തിയായിരുന്നില്ല ബൈജു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഡല്‍ഹിയിലെ

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഡല്‍ഹിയിലെ സഹായിയായി പ്രവർത്തിച്ചിരുന്നത് ബൈജുവായിരുന്നു. പാർട്ടി നേതാക്കള്‍ക്ക് പ്രധാന്യം നല്‍കാതെ ഏത് കാര്യങ്ങളിലും നയതീരുമാനങ്ങളിലും ബൈജുവിന് പ്രധാനം നല്‍കിയതാണ് ഗുലാംനബി ആസാദിനെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം നിലവിലെ വിവാദങ്ങളോട് പ്രതികരിക്കാന്‍ ബൈജു തയ്യാറായിട്ടില്ല

ഇന്ത്യക്കും കോണ്‍ഗ്രസിനും ഇടയില്‍ വിള്ളല്‍ ഉണ്ടായെന്ന്

അതേസമയം, ഇന്ത്യക്കും കോണ്‍ഗ്രസിനും ഇടയില്‍ വിള്ളല്‍ ഉണ്ടായെന്ന് തോന്നുന്നുവെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് മനീഷ് തിവാരി രംഗത്ത് എത്തി. "രണ്ട് വർഷം മുമ്പ് ഞങ്ങള്‍ 23 പേർ സോണിയാ ഗാന്ധിക്ക് കത്തെഴുതി. പാർട്ടിയുടെ സ്ഥിതി ആശങ്കാജനകമാണെന്നും അത് ഗൗരവമായി കാണണമെന്നും കത്തിന് ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു. കോൺഗ്രസും ഇന്ത്യയും ഒരുപോലെ ചിന്തിക്കണം, അവരിൽ ആരെങ്കിലും വ്യത്യസ്തമായി ചിന്തിക്കാൻ തുടങ്ങിയെന്ന് തോന്നുന്നു."- മനീഷ് തിവാരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+