കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍പോര്‍ട്ടിലെ കണ്‍വേയര്‍ ബെല്‍റ്റില്‍ കയറി കുസൃതികാട്ടിയ കുട്ടിയെ രക്ഷിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ലഗേജുകള്‍ ചെക്ക് ഇന്‍ ചെയ്യാനായി വെക്കുന്ന കണ്‍വേയര്‍ ബെല്‍റ്റില്‍ കയറി കുസൃതികാട്ടിയ നാലുവയസുകാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചു. ദില്ലി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയാണ് അപകടത്തില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്.

അഞ്ച് ലെവലുകളിലായാണ് യാത്രക്കാരുടെ ലഗേജുകള്‍ ചെക്ക് ചെയ്യാനായി നീങ്ങുന്നത്. ഓരോ ലെവലിലും പ്രത്യേകം സ്‌ക്രീനിങ് നടക്കും. ആദ്യ ലവല്‍ പിന്നിട്ട് രണ്ടാം ലവലിലെത്തിയപ്പോഴായിരുന്നു പെണ്‍കുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കള്‍ ലഗേജ് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ശ്രദ്ധ തെറ്റിയ ഉടന്‍ കുട്ടി ബെല്‍റ്റില്‍ കയറുകയായിരുന്നു.

delhi-airport

സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയെത്തുമ്പോഴേക്കും ചെക്ക് ഇന്‍ ബെല്‍റ്റ് ഒന്നാം ലെവല്‍ കഴിഞ്ഞിരുന്നു. ഉടന്‍ ബെല്‍റ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ വലിയൊരു അപകടം ഒഴിവായി. മകള്‍ ബെല്‍റ്റില്‍ കയറുന്നത് അമ്മയുടെ ശ്രദ്ധയിപ്പെട്ടിരുന്നെങ്കിലും അപ്പോഴേക്കും കുട്ടി നീങ്ങിത്തുടങ്ങിയിരുന്നു.

ബെല്‍റ്റില്‍ നിന്നും രക്ഷിച്ച ഉടന്‍ കുട്ടിയെ മദാന്ത ക്ലിനിക്കില്‍ എത്തിച്ചു. പരിശോധനയില്‍ കുട്ടിക്ക് പരിക്കേറ്റില്ലെന്ന് ബോധ്യമായതോടെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. ദില്ലിയില്‍ നിന്നും മുംബൈയിലേക്ക് പോകാനെത്തിയതായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. രക്ഷിതാക്കള്‍ ചെക്കി ഇന്‍ മേഖലയില്‍ കുട്ടികളെ ശ്രദ്ധിക്കണമെന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നത്. നേരത്തെയും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

English summary
Girl climbs on conveyor belt, chaos at Delhi airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X