ദില്ലിയില്‍ 17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ദില്ലി: രാജ്യ തലസ്ഥാനത്തെ ബലാത്സംഗ കഥകള്‍ അവസാനിക്കുന്നില്ല. ദില്ലി സ്‌കൂളില്‍ പതിനേഴ് വയസ്സ്‌കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ജഗത്പൂരിലെ ഒരു സ്‌കൂളില്‍ വെച്ച് പെണ്‍കുട്ടിയുടെ സുഹൃത്തും സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനും ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.
ഒരു വര്‍ഷമായി പരിചയമുള്ള സുഹൃത്ത് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് വിളിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തെ കുറിച്ച് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യു ചെയ്യുന്നത് അധ്യാപകനാണെന്നും അധ്യാപകനെയും കൂട്ടി വരാം എന്ന് പറഞ്ഞ സുഹൃത്ത് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം സെക്യൂരിറ്റിയെ കൂട്ടി വരികയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

വീട്ടിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടി തന്റെ അമ്മയോട് കാര്യങ്ങള്‍ തുറന്ന് പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷന്‍ 376ഡി, പിഒസിഎസ്ഒ സെക്ഷന്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഋഷിപാല്‍ പറഞ്ഞു.
അതേസമയം ദില്ലിയില്‍ പതിമൂന്ന് വയസ്സുകാരിയെ ശനിയാഴ്ച ബലാത്സംഗത്തിനിരാക്കിയിരുന്നു. പടിഞ്ഞാറന്‍ ദില്ലിയിലെ പഞ്ചാബി ബാഗിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവ് മധുര പലഹാരങ്ങളും ചോക്ലേറ്റും നല്‍കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications