അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് 19 കാരിയെ പീഡിപ്പിച്ചു
ഹൈദരാബാദ്: 19 കാരിയായ പെണ്‍കുട്ടിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി. പ്രാദേശിക എന്‍ ജി ഒയുടെ സഹായത്തോടെ പെണ്‍കുട്ടിയ പോലീസ് സംഘം രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. പ്രത്യുഷ എന്ന പത്തൊന്‍പതുകാരിയാ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. മുഖത്തും ശരീരഭാഗങ്ങളിലും പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്
മുഖത്ത് ആസിഡ് ഒഴിച്ചും ശരീരഭാഗങ്ങളില്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് വെച്ചും അച്ഛനും രണ്ടാനമ്മയും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. 1991 ലാണ് പ്രത്യുഷയുടെ അമ്മ സരളയെ രമേഷ് വിവാഹം ചെയ്തത്. 2003 ല്‍ ഇവര്‍ വിവാഹമോചിതരായി. അച്ഛനും അമ്മയും പിരിഞ്ഞതിന് ശേഷം അമ്മ സരളയ്‌ക്കൊപ്പമായിരുന്നത്രെ പ്രത്യുഷ താമസിച്ചിരുന്നത്.

2010 ല്‍ സരള മരിച്ചതിന് ശേഷം കുറച്ചുനാള്‍ ഒരു അനാഥാലയത്തിലായിരുന്നു പ്രത്യുഷ കഴിഞ്ഞത്. പെണ്‍കുട്ടിയുടെ അച്ഛനായ രമേഷ് പിന്നീട് ശ്യാമളയെ വിവാഹം ചെയ്തു. ഇവര്‍ക്ക് കുട്ടികളില്ല. 2010 ഡിസംബറിലാണ് രാജേഷും ശ്യാമളയും അനാഥാലയത്തില്‍ നിന്നും പ്രത്യുഷയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
എന്നാല്‍ കഴിഞ്ഞ ഏഴ് മാസത്തോളമായി അച്ഛനും രണ്ടാനമ്മ ശ്യാമളയും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ് പ്രത്യുഷ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛനായ രമേഷ് ഒളിവിലാണ്. രണ്ടാനമ്മയായ ശ്യാമളയെ പോലീസ് സംഘം ചോദ്യം ചെയ്തതായി ഇന്‍സ്‌പെക്ടര്‍ ഇ ശ്രീനിവാസ റെഡ്ഡി പറഞ്ഞു.












Click it and Unblock the Notifications