കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയുടെ വീട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നു

Google Oneindia Malayalam News

ജയ്പൂര്‍: കാമുകിയുടെ വീട്ടുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിനടുത്താണ് സംഭവം നടന്നത്. ജയ്പൂര്‍ പോലീസ് കേസെടുത്തു. ബാബുലാല്‍ എന്നയാളും വീട്ടുകാരും ചേര്‍ന്നാണ് മഹേഷ് സെയ്‌നി എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം യുവാവിന്റെ മൃതദേഹം ഇവര്‍ വീട്ടില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ - ബാബുലാലിന്റെ മകളുമായി മഹേഷ് സെയ്‌നി പ്രേമത്തിലായിരുന്നു. വിവാഹത്തിന് സമ്മതിക്കണം എന്ന ആവശ്യവുമായി ബാബുലാലിന്റെ വീട്ടിലെത്തിയ സെയ്‌നിയെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സെയ്‌നിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചു എങ്കിലും പെണ്‍കുട്ടിയുടെ കുടുംബം ഈ വിവാഹത്തിന് എതിരായിരുന്നു.

rajasthan

മഹേഷ് സെയ്‌നിയും കാമുകിയും രണ്ട് വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായിരുന്നു. ഇക്കാരണം കൊണ്ടാണ് ബാബുലാലും കുടുംബവും ഈ വിവാഹത്തെ എതിര്‍ത്തത്. ശനിയാഴ്ച, കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് മഹേഷ് സെയ്‌നിയെ ബാബുലാല്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ മകളുടെ വിവാഹം നേരത്തെ തീരുമാനിച്ചുറപ്പിച്ച ശേഷമായിരുന്നു ബാബുലാല്‍ മഹേഷിനെ വീട്ടിലേക്ക് വിളിപ്പിച്ചത്.

ഇതറിഞ്ഞ് മഹേഷ് സെയ്‌നി പ്രതിഷേധിച്ചു. വാക്കുതര്‍ക്കത്തിനൊടുവില്‍ മഹേഷ് സെയ്‌നിയെ ബാബുലാലും വീട്ടുകാരും ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് മഹേഷിന്റെ മൃതദേഹം ഇവര്‍ വീട്ടില്‍ത്തന്നെ സൂക്ഷിച്ചുവെച്ചു. ഏറെനേരമായിട്ടും മഹേഷ് തിരിച്ചുവരാത്തതിനാല്‍ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മഹേഷിന്റെ മൃതദേഹം ബാബുലാലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.

English summary
Girl’s family beat boy to death, hide body at home in Rajasthan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X