Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന് മോദി പേടിയെന്ന് അമിത് ഷാ; ബിജെപി വേണോ കോണ്‍ഗ്രസ് വേണോ എന്ന് ചോദ്യം

പനാജി: ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം വിതറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗോവയില്‍. കോണ്‍ഗ്രസിനെ കടന്നാക്രമിച്ചായിരുന്നു അമിത്ഷായുടെ വാക്കുകള്‍. ബിജെപിയുടെ സുവര്‍ണ ഗോവ വേണോ അതോ കോണ്‍ഗ്രസിന്റെ ഗാന്ധി പരിവാര്‍ ഗോവ വേണോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. എപ്പോഴും മോദിയെ കുറ്റം പറയുന്ന രാഹുല്‍ ഗാന്ധിക്ക് മോദി പേടിയില്‍ നിന്നുള്ള അസുഖമാണെന്നും പോണ്ടയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെ അമിത്ഷാ ഷാ പരിഹസിച്ചു. അമിത് ഷായുടെ വരവോടെ ഗോവയില്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് ബിജെപി തുടക്കം കുറിച്ചു.

a

ഗോവയില്‍ വികസനം കൊണ്ടുവന്നത് ബിജെപിയാണ്. 2013ല്‍ ഗോവയുടെ ബജറ്റ് 432 കോടിയുടേതായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷം അത് 2567 കോടി രൂപയുടേതായി ഉയര്‍ന്നു. കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഗോവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടികള്‍ ഗോവയില്‍ മല്‍സരിക്കുന്നുണ്ട്. അവര്‍ക്ക് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും ബിജെപിക്ക് മാത്രമേ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ എന്നും അമിത് ഷാ പറഞ്ഞു.

പോണ്ടിയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് അമിത് ഷാ സായി ബാബ ക്ഷേത്രം സന്ദര്‍ശിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മൂന്നിടത്തെ പ്രചാരണ പരിപാടിയിലാണ് അമിത് ഷാ ഇന്ന് പങ്കെടുത്തത്. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് ബൃഹദ് പദ്ധതിയാണ് ബിജെപി ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണും. 21 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് ഗോവ ഭരിക്കാം. ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

ആകെയുള്ള 40 സീറ്റിലും ബിജെപി തനിച്ച് മല്‍സരിക്കുകയാണ്. ഇതില്‍ 12 സീറ്റില്‍ ക്രൈസ്തവരായ സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിക്കുന്നത്. 2012ലെ നിമയസഭാ തിരഞ്ഞെടുപ്പില്‍ 6 ക്രൈസ്തവരെയാണ് മല്‍സരിപ്പിച്ചിരുന്നത്. 2017ല്‍ ഏഴ് പേരെയും. ഗോവയില്‍ ബിജെപിക്ക് മൂന്നര ലക്ഷം അംഗങ്ങളാണുള്ളത്. ഇതില്‍ 18 ശതമാനം ക്രൈസ്തവരാണ്. ബിജെപി വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് സദാനന്ദ ഷെട്ട് തനവാഡെ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒരുപോലെയാണ് ഞങ്ങള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി)-തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം സംയുക്ത പ്രകടന പത്രിക പുറത്തിറക്കി. വന്‍ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഗോവയുടെ പ്രധാന വരുമാന മാര്‍ഗമാണ് ഖനനം. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഖനനം പുനരാരംഭിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. ഖനന മേഖലയില്‍ 80 ശതമാനം ജോലി ഗോവക്കാര്‍ക്ക് സംവരണം നല്‍കും. ഖനനത്തിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനത്ത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും തൃണമൂല്‍ പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+