മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്, ഗോവയില്‍ സര്‍പ്രൈസോ? മറ്റ് സ്ഥാനാര്‍ത്ഥികള്‍
പൂനെ: ഗോവയില്‍ വീണ്ടും മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുകയാണ്. ഇത്തവണ അധികാരം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. എന്നാല്‍ തുടര്‍ഭരണം എന്ന ലക്ഷ്യം മാത്രമാണ് ബിജെപിക്കുള്ളത്. 2017ല്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസായിരുന്നു ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ പ്രാദേശിക കക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്ത് പാര്‍ട്ടിയുമായും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും സഖ്യത്തിലെത്തി 15 സീറ്റുകള്‍ നേടിയ ബിജെപി ഭരണം പിടിക്കുകയായിരുന്നു.

ഇത്തവണ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക എന്ന കാര്യത്തില്‍ സംശയമല്ല. ഒറ്റ ഘട്ടത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് ആണ് നടക്കുക. മാര്‍ച്ച് 10 ആവുന്നതോടെ ഫലവും പ്രഖ്യാപിക്കും. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പിയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും മുഖ്യ എതിരാളികള്‍ എന്ന് വേണം വിളിക്കാന്‍.

എന്നാല്‍ ഗോവ രാഷ്ട്രീയത്തിലെ രണ്ട് പ്രധാന എതിരാളികള്‍ക്ക് ബദലായി ആം ആദ്മി പാര്‍ട്ടിയും ( എഎപി ) സംസ്ഥാനത്ത് ആദ്യമായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ( ടി എം സി ) സ്വയം അവതരിക്കുകയാണ്. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്തെ പാര്‍ട്ടികളുടെ പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികളും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളും ആരൊക്കെയാണെന്ന് പരിശോദിക്കാം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി സിറ്റിംഗ് മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ മുന്‍നിര്‍ത്തി മുന്നോട്ടുപോകാനാണ് ഭരണകക്ഷിയായ ബി ജെ പിയുടെ തീരുമാനം. സാവന്ത് സാങ്ക്വലിം സീറ്റില്‍ നിന്നാണ് മത്സരിക്കുന്നത്. സാവന്ത് രണ്ട് തവണ ഈ സീറ്റില്‍ നിന്നും വിജയിച്ച് നിയമസഭയിലേക്ക് എത്തിയ നേതാവാണ്. തൊഴില്‍പരമായി ഡോക്ടറായ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘവുമായി ( ആര് എസ് എസ് ) അടുത്ത ബന്ധമുള്ള നേതാവാണ്.

ആം ആദ്മി പാര്‍ട്ടി ഗോവയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമിത് പലേക്കറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പേരെടുത്ത അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പലേക്കര്‍ ഒബിസി ഭണ്ഡാരി സമുദായത്തില്‍ നിന്നുള്ളയാളാണ്. തുടര്‍ച്ചയായ പ്രതിഷേധ സമരങ്ങള്‍ കാരണം ഗോവയിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം പരിചിതമായ മുഖമാണ്. തീരദേശത്തെ പഴയ പൈതൃക കേന്ദ്രത്തിലെ അനധികൃത നിര്‍മാണത്തിനെതിരെ നടത്തിയ നിരാഹാര സമരത്തിലൂടെ അദ്ദേഹം അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഗോവയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 13 സീറ്റുകള്‍ നേടിയപ്പോള്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നിരുന്നു. എന്നാല്‍ സഖ്യകക്ഷികളെ നിലനിര്‍ത്തുന്നതിലും 21 എന്ന കേവലഭൂരിപക്ഷത്തിലേക്ക് എത്തിക്കുന്നതിലും പരാജയപ്പെട്ടു. ഇതോടെ ബി ജെ പി അധികാരം പിടിച്ചെടുക്കുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ കൂടാതെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന മറ്റ് ചില സ്ഥാനാര്‍ത്ഥികളുമുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം, അന്തരിച്ച മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന് ഉത്പല്‍ പരീക്കര്‍, 1994 മുതല്‍ മരണം വരെ തന്റെ പിതാവ് പ്രതിനിധീകരിച്ച സീറ്റായ പന്‍ജിമില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ബി ജെ പി ഇദ്ദേഹത്തിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല, ഇതേ തുടര്‍ന്നാണ് അദ്ദേഹം സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. 2019ല്‍ കോണ്‍ഗ്രസ് വിട്ട ബിജെപിയുടെ അറ്റനാസിയോ മൊണ്സെറാട്ടെയ്ക്കെതിരെയാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുന്നത്.

നോര്‍ത്ത് ഗോവയില്‍ പ്രബലനായ നേതാവ് മൈക്കിള്‍ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ കീഴില്‍ ശാസ്ത്ര, സാങ്കേതിക, മാലിന്യ സംസ്കരണ മന്ത്രിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് ഒരാഴ്ച മുമ്പാണ് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കലങ്കുട്ടെയില് നിന്ന് ബിജെപിയുടെ ജോസഫ് റോബര്‍ട്ട് സെക്വീരയ്ക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
Recommended Video
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications