ഗോവ ബിജെപി വിട്ട് കൊടുക്കില്ല, ഭരണം നിലനിർത്തുമെന്ന് ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് സർവ്വേ
പനാജി: ഗോവയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ്‌പോള്‍ സര്‍വ്വേ ഫലം. ബിജെപിക്ക് 17 മുതല്‍ 19 സീറ്റുകളില്‍ വരെ വിജയിക്കാനാവും എന്നാണ് ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് സര്‍വ്വേ പ്രവചിക്കുന്നത്. ഗോവയില്‍ ആകെ 40 നിയമസഭാ സീറ്റുകള്‍ ആണ് ഉളളത്.
ഗോവയില്‍ ശക്തമായ പോരാട്ടം തന്നെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് കാഴ്ച വെച്ചേക്കും എന്നും സര്‍വ്വേ പ്രവചിക്കുന്നു. 11 മുതല്‍ 13 വരെ സീറ്റുകളാവും ഗോവയില്‍ കോണ്‍ഗ്രസിന് നേടാന്‍ സാധിക്കുക. ആം ആദ്മി പാര്‍ട്ടിക്ക് 1 മുതല്‍ 4 വരെ സീറ്റുകള്‍ ആണ് ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം മറ്റ് ചെറുപാര്‍ട്ടികള്‍ക്ക് 2 മുതല്‍ 7 വരെ സീറ്റുകള്‍ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കും എന്നും സര്‍വ്വേ പ്രവചിക്കുന്നു.

പുറത്ത് വന്ന ഒന്‍പതോളം എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് ഗോവയില്‍ തൂക്ക് മന്ത്രിസഭയായിരിക്കും എന്നാണ്. 40 അംഗ ഗോവന്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും 16 വീതം സീറ്റുകള്‍ ആവും ലഭിക്കുക. ഗോവയില്‍ ഭാഗ്യപരീക്ഷണം നടത്തുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ണായക ശക്തി ആയേക്കുമെന്നും സര്‍വ്വേകള്‍ പ്രവചിക്കുന്നു. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ പ്രവചിക്കുന്നത് ഗോവയില്‍ ബിജെപിക്ക് 14 മുതല്‍ 18 വരെ സീറ്റുകള്‍ ലഭിച്ചേക്കാം എന്നാണ്. കോണ്‍ഗ്രസിന് 15 മുതല്‍ 20 വരെ സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസിന് 2-5 സീറ്റുകളും ലഭിച്ചേക്കാം.
യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
ടൈസ് നൗ എക്‌സിറ്റ് പോള്‍ ബിജെപിക്ക് ഗോവയില്‍ 14 സീറ്റുകളും കോണ്‍ഗ്രസിന് 16 സീറ്റുകളും പ്രവചിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍ അക്കൗണ്ട് തുറക്കില്ലെന്നാണ് ടൈംസ് നൗവിന്റെ കണ്ടെത്തല്‍. റിപ്പബ്ലിക് ടിവി സര്‍വ്വേ പ്രകാരം ബിജെപിയും കോണ്‍ഗ്രസും ഗോവയില്‍ ഇക്കുറി ഒപ്പത്തിനൊപ്പമായിരിക്കും. 13 മുതല്‍ 17 സീറ്റുകള്‍ ആയിരിക്കും ഇരുകക്ഷികള്‍ക്കും ലഭിക്കുകയെന്ന് സര്‍വ്വേ പറയുന്നു. ഇന്ത്യ ടിവി സര്‍വ്വേയില്‍ ബിജെപിക്ക് 16 മുതല്‍ 22 വരെ സീറ്റുകളിലും കോണ്‍ഗ്രസിന് 11 മുതല്‍ 17 വരെ സീറ്റുകളിലും വിജയം പ്രവചിക്കുന്നു..












Click it and Unblock the Notifications