ഗോവയില്‍ ഇഞ്ചോടിഞ്ച്, ബിജെപി 17 സീറ്റ് വരെ നേടും, കോണ്‍ഗ്രസ് 16, സ്വതന്ത്രര്‍ നിര്‍ണായകമെന്ന് സര്‍വേ
ദില്ലി: ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് എബിപി സി വോട്ടര്‍ എക്‌സിറ്റ് പോള്‍. ബിജെപി നേരിയ വ്യത്യാസത്തിന് മാത്രമാണ് മുന്നിലുള്ളത്. പക്ഷേ രണ്ട് പാര്‍ട്ടികള്‍ക്കും ഭൂരിപക്ഷം കിട്ടില്ല. ബിജെപി 13 മുതല്‍ 17 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് 12 മുതല്‍ 16 സീറ്റ് വരെ നേടി തൊട്ടുപിന്നിലുണ്ടാവും. ഇത്തവണ ആംആദ്മി പാര്‍ട്ടിക്ക് അക്കൗണ്ട്് തുറക്കാനാവുമെന്ന് സര്‍വേ പറയുന്നു. നാല് മുതല്‍ എട്ട് സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അങ്ങനെയെങ്കില്‍ ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എഎപിയുടെ സഹായം കോണ്‍ഗ്രസിന് ആവശ്യമായി വരും. സ്വതന്ത്രരുടെ നിലപാടും നിര്‍ണായകമാകും.

വോട്ട് ശതമാനത്തിലും ഇഞ്ചോടിഞ്ച് മത്സരം കാണാം. ബിജെപിക്ക് 32.7 ശതമാനം വോട്ടാണ് ലഭിക്കുക. കോണ്‍ഗ്രസിന് 30.2 ശതമാനം വോട്ടും ലഭിക്കും. എഎപി വോട്ട് ശതമാനത്തില്‍ വന്‍ കുതിപ്പുണ്ടാക്കും. 14.5 ശതമാനം വോട്ട് അവര്‍ക്ക് ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. എഎപിക്ക് 2017ല്‍ 6.3 ശതമാനം വോട്ടാണ് ആകെ ലഭിച്ചത്.












Click it and Unblock the Notifications