കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോബോയെ മാറ്റി കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വീട്ടില്‍, ഗോവയില്‍ മഹാരാഷ്ട്ര മോഡല്‍!!

Google Oneindia Malayalam News

പനാജി: മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ അട്ടിമറിച്ചതിന്റെ സ്വാധീനം ഗോവയിലേക്കും പടരുന്നു. കോണ്‍ഗ്രസില്‍ നിന്ന് വലിയ കൂറുമാറ്റം ഉണ്ടാവുമെന്നാണ് സൂചന. പകുതിയില്‍ അധികം എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് മാറുമെന്നാണ് സൂചന. കോണ്‍ഗ്രസിനെ ഒരിക്കല്‍ കൂടി മൈക്കല്‍ ലോബോ പിന്നില്‍ നിന്ന് കുത്തിയെന്നാണ് റിപ്പോര്‍ട്ട്.

'അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം റിയാസ് സലീം

അതേസമയം ഭരണത്തിനെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുന്നത് ബാധിക്കില്ല.എന്്‌നാല്‍ മുഖ്യ പ്രതിപക്ഷമെന്ന കോണ്‍ഗ്രസിന്റെ ഇമേജാണ് നഷ്ടമാകുന്നത്. കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്ന് മൈക്കല്‍ ലോബോയെ നീക്കിയിരിക്കുകയാണ്. വിശദമായ വിവരങ്ങലിലേക്ക്......

1

കോണ്‍ഗ്രസിനെ അമ്പരപ്പിച്ചാണ് ഇന്ന് പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിലെത്തിയത്. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. എന്താണ് സംസാരിച്ചതെന്ന് ആര്‍ക്കും അറിയില്ല. ലോബോയുടെ ഭാര്യയും എംഎല്‍എയുമായ ദലൈല അടക്കം നാല് എംഎല്‍എമാരാണ് ബിജെപി മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. കോണ്‍ഗ്രസ് വിളിച്ച വാര്‍ത്താസമ്മേളനം പോലും ഇന്ന് നടന്നില്ല. കോണ്‍ഗ്രസ് ആസ്ഥാനത്ത് ആകെ എത്തിയത് മൂന്ന് എംഎല്‍എമാരാണ്. പതിനൊന്് എംഎല്‍എമാരില്‍ പത്ത് പേരെങ്കിലും ബിജെപിയിലേക്ക് പോവുമെന്നാണ് സൂചന.

2

അതേസമയം കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മൈക്കല്‍ ലോബോയെ മാറ്റിയിരിക്കുകയാണ്. ബിജെപിക്കൊപ്പം ചേര്‍ന്ന് വലിയ വിമത നീക്കത്തിന് പ്ലാന്‍ ചെയ്തുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. എഐസിസി നിരീക്ഷകന്‍ ദിനേശ് ഗുണ്ടുറാവു കടുത്ത ആരോപണങ്ങളാണ് ലോബോയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. വലിയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. ഞങ്ങളുടെ സ്വന്തം നേതാക്കള്‍ തന്നെ ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നോക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് നീക്കമെന്നും ദിനേശ് ഗുണ്ടുറാവു ആരോപിച്ചു.

3

പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയും ദിഗംബര്‍ കാമത്തും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും ഗുണ്ടുറാവു ആരോപിച്ചു. ഇവര്‍ രണ്ടുപേരും ബിജെപിയുമായി ചേര്‍ന്ന് സംയുക്തമായിട്ടാണ് ഈ നീക്കം നടത്തിയത്. ദിഗംബര്‍ കാമത്തിനെതിരെ നിരവധി കേസുകളുണ്ട്. സ്വന്തം ഇമേജ് രക്ഷിക്കാനായിട്ടാണ് ദിഗംബര്‍ കാമത്ത് ഇതെല്ലാം ചെയ്തത്. മൈക്കല്‍ ലോബോയ്ക്ക് അധികാരത്തോടും പദവിയോടും ആഗ്രഹമുള്ളത് കൊണ്ടാണ് കൂറുമാറ്റത്തിന് ശ്രമിക്കുന്നതെന്നും ദിനേശ് ഗുണ്ടുറാവു ആരോപിച്ചു.

4

പുതിയ പ്രതിപക്ഷ നേതാവിനെ ഉടന്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി യോഗത്തിനെത്താതെ എംഎല്‍എമാര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് മാത്രം കോണ്‍ഗ്രസ് നേതൃത്വത്തിന് മനസ്സിലായിട്ടില്ല. എത്ര പേര്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് കാണാമെന്ന് ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഞങ്ങളുടെ അഞ്ച് എംഎല്‍എമാര്‍ ഇവിടെയുണ്ട്. ചിലരുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. അവരും പാര്‍ട്ടിയില്‍ തുടരും. പാര്‍ട്ടിയെ പിളര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. കോടികളാണ് ഞങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപി ഓഫര്‍ ചെയ്തിരിക്കുന്നത്. എട്ടോളം എംഎല്‍എമാരെയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇത്ര വലിയ തുകയാണ് ഓഫര്‍ ചെയ്തിരിക്കുന്നതെന്ന് കേട്ട് ഞെട്ടിപ്പോയെന്ന് ഗുണ്ടുറാവു പറഞ്ഞു.

5

ഇത്രയും വലിയ ദുക ഓഫര്‍ ചെയ്തിട്ടും എംഎല്‍എമാരില്‍ ആറു പേര്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നിന്നു. അതില്‍ അഭിമാനമുണ്ട്. മഡ്ഗാവിലെ ഹോട്ടലില്‍ പത്തോളം എംഎല്‍എമാര്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഗുണ്ടുറാവു ഇവിടെയെത്തിയാണ് ഇവരെ കണ്ടത്. നാളെ നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. അക്കാര്യവും ചര്‍ച്ച ചെയ്തു. ദിഗംബര്‍ കാമത്തും, മൈക്കല്‍ ലോബോയും ഹോട്ടലില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ലോബോയും കാമത്തും പറഞ്ഞിരുന്നത്. ലോബോ മുമ്പ് ബിജെപിയുടെ എംഎല്‍എയായിരുന്നു.

6

ലോബോ നിരവധി അഴിമതികളുടെ ഭാഗമായിട്ടുണ്ട്. അത് ബിജെപിയില്‍ ആയിരുന്നപ്പോഴാണ്. ആ കേസുകള്‍ വീണ്ടും വരുമോ എന്ന ഭയം അദ്ദേഹത്തിനുണ്ട്. ഗോവയില്‍ വിമത നീക്കം ഇത് ആദ്യമായിട്ടല്ല. 2019 ജൂലായില്‍ പ്രതിപക്ഷ നേതാവും ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിലവില്‍ ബിജെപിക്ക് 20 പേരുടെ അംഗബലമുണ്ട്. രണ്ട് എംജിപി എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. നേരത്തെ എംഎല്‍എമാരെ കൊണ്ട് ദൈവനാമത്തില്‍ പ്രതിജ്ഞയെടുപ്പിച്ചതാണ്. പാര്‍ട്ടി വിടില്ലെന്നായിരുന്നു സത്യം ചെയ്യിച്ചത്.

ശ്രീജിത്ത് രവിയുടേത് അസുഖം; മാന്യമായി ജീവിക്കുന്നയാള്‍, വില്ലനല്ല, ന്യായീകരിച്ച് ശാന്തിവിളശ്രീജിത്ത് രവിയുടേത് അസുഖം; മാന്യമായി ജീവിക്കുന്നയാള്‍, വില്ലനല്ല, ന്യായീകരിച്ച് ശാന്തിവിള

English summary
goa politics: congress changed opposition leader michael lobo after he found in cm sawant's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X