ഇന്ത്യയും സ്വർണം കുഴിച്ചെടുക്കും: ഒഡീഷയില്‍ കണ്ടെത്തിയത് രണ്ട് ഖനികള്‍; ലേലത്തിന് വെക്കാന്‍ കേന്ദ്രം
അടുത്തിടെയായി രാജ്യത്തെ സ്വർണ ഖനന പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഇന്ത്യ. ആന്ധ്രാപ്രദേശിലെ ജോന്നഗിരിയിലെ ഖനിയില്‍ നിന്നും സ്വർണം ഉത്പാദിപ്പിക്കുന്നതിനുള്ള അവസാന ഘട്ട നടപടികളിലേക്ക് കടന്നതിന് പിന്നാലെ ഒഡീഷയിലെ ഒരു സ്വർണ്ണ ഖനിയും സ്വകാര്യ കമ്പനിക്ക് ലേലം ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
ഒഡീഷയിലെ രണ്ട് ജില്ലകളിലാണ് പുതിയ സ്വർണ്ണ ഖനികള്‍ കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം ലേലം ചെയ്യുമെന്ന് സ്റ്റീൽ & മൈൻസ് വകുപ്പ് മന്ത്രി ബിഭൂതി ഭൂഷൺ ജെന കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്ത് കണ്ടെത്തിയ സ്വർണ്ണ ഖനികളുടെ സ്ഥിതിയും അതിന്റെ പ്രവർത്തന പുരോഗതിയും സംബന്ധിച്ച് ബി ജെ ഡിയുടെ ജലേശ്വർ എംഎൽഎ അശ്വിനി കുമാർ പത്ര നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിയോഗഡ്, കിയോഞ്ജർ ജില്ലകളിലെ അദാസ്, ഗോപൂർ പ്രദേശങ്ങളിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ദിയോഗഡ് ജില്ലയിലെ അഡാസ് പ്രദേശത്ത് ജി-2 തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) നടത്തിയ ഗവേഷണത്തിൽ ചെമ്പിനൊപ്പം സ്വർണ്ണം, നിക്കൽ, വെള്ളി, ഗ്രാഫൈറ്റ് ധാതുക്കളും കണ്ടെത്തി. നിക്കൽ, ഗ്രാഫൈറ്റ് എന്നിവ നിർണായക ധാതുക്കളായതിനാൽ, പ്രസ്തുത ബ്ലോക്കിന്റെ ലേല പ്രക്രിയ കേന്ദ്ര സർക്കാറിന്റെ ഖനി മന്ത്രാലയം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
കൂടാതെ, കിയോഞ്ജർ ജില്ലയിലെ ഗോപൂർ പ്രദേശത്ത് ജി-3 ലെവലിൽ സ്വർണ്ണ ഖനിക്കായുള്ള പര്യവേക്ഷണവും പൂർത്തിയായി. നിലവില്‍ ഇതേ ബ്ലോക്കിലെ ജലദിഹി പ്രദേശത്ത് ജി-2 അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം സാങ്കേതിക സമിതിയുടെ ശുപാർശ പ്രകാരം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ജോന്നാഗിരി മേഖലയില്‍ രാജ്യത്തെ ആദ്യത്തെ സ്വകാര്യ പ്ലാന്റിന്റെ സ്വർണ്ണ ഖനനത്തിനും സംസ്കരണത്തിനുമുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ട് വർഷം മുമ്പ് പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ച ജിയോമൈസോർ ആൻഡ് ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് ഒടുവിൽ പ്ലാന്റിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു.
മൂന്ന് മാസത്തിനുള്ളിൽ തന്നെ ഖനിയില്‍ നിന്നും സ്വർണ്ണം ഉത്പാദിപ്പിക്കാൻ തുടങ്ങും. ഖനിയില്‍ നിന്നും പ്രതിവർഷം കുറഞ്ഞത് 750 കിലോഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) 1994 ലാണ് കർണൂൽ ജില്ലയിൽ ആദ്യമായി സ്വർണ്ണ ശേഖരം കണ്ടെത്തുന്നത്.
-
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
ഒരാഴ്ച കൊണ്ട് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ.. ഡോളര്‍ വിറ്റു; റിസര്‍വ് ബാങ്ക് ഡാറ്റ പുറത്ത് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
പഴയ സ്വർണം വിൽക്കാനുണ്ടോ? വാങ്ങാനാകാതെ ജ്വല്ലറികൾ, സ്വർണവില കുറഞ്ഞിട്ടും പുതിയ പ്രതിസന്ധി -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വര്‍ണവില മൂന്നുവട്ടം കുറഞ്ഞു; പവന് ഇന്നു മാത്രം 5240 രൂപ വീണു, ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇതാണ് -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട് -
തിരിച്ചുവരവിന് ശ്രമിച്ച് സ്വര്‍ണം... ഒന്നും ചെയ്യാനാകാതെ വെള്ളി; 2025 ലെ കുതിപ്പൊക്കെ വെറുതയായോ? -
സ്വര്‍ണവില ഗ്രാമിന് 33000 രൂപ, അതും രണ്ട് വര്‍ഷത്തിനുള്ളില്‍..! പവന് 2.60 ലക്ഷം!! -
7000 രൂപ കുറഞ്ഞ് സ്വര്‍ണം, 20000 രൂപയിടിഞ്ഞ് വെള്ളി; സ്വര്‍ണവും വെള്ളിയും ഇപ്പോള്‍ തന്നെ വാങ്ങണോ? -
സ്വര്‍ണ പണയ വായ്പയ്ക്ക് ഇന്ത്യയില്‍ ആളുണ്ട്; കണ്ണുവെച്ച് ആഗോള കമ്പനികള്‍, ഓഹരികള്‍ വാങ്ങുന്നു












Click it and Unblock the Notifications