Get Updates
Get notified of breaking news, exclusive insights, and must-see stories!

പവന്‍ സ്വര്‍ണം പോകുന്നത് 75000 ത്തിലേക്ക്? ഇപ്പോഴത്തെ വര്‍ധനവ് വ്യക്തമായ മുന്നറിയിപ്പ്.. കാരണങ്ങള്‍ ഇതൊക്കെ

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും വര്‍ധിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി മുകൡലേക്കാണ് സ്വര്‍ണ വില പോയിക്കൊണ്ടിരിക്കുന്നത്. ഇത് സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഉണ്ടായിരിക്കുന്ന വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ഇന്ന് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 97,910 രൂപ ആയി. 22 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 89,750 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന് പത്ത് ഗ്രാമിന് 73,440 ഉം ആയി ആണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. വര്‍ധിച്ച് വരുന്ന ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ദുര്‍ബലമായ യു എസ് ട്രഷറി ഡിമാന്‍ഡ്, ഡോളറിന്റെ മൂല്യം കുറയല്‍ എന്നിവയ്ക്കിടയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണം.

Gold Price

ആഗോള വിപണിയില്‍ രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം ഇപ്പോള്‍. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.7% ഉയര്‍ന്ന് 3336.43 ഡോളറിലെത്തി. മേയ് 9 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യു എസ് സ്വര്‍ണ്ണ ഫ്യൂച്ചറുകളും ഔണ്‍സിന് 0.7% ഉയര്‍ന്ന് 3337.60 ഡോളറിലെത്തി. അതേസമയം യു എസ് ഡോളര്‍ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുതിച്ചു.

ഇത് വിദേശ നിക്ഷേപകര്‍ക്ക് ഡോളര്‍ വിലയുള്ള സ്വര്‍ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. യു എസ് ഡോളറിന്റെ ദുര്‍ബലതയും നീണ്ടുനില്‍ക്കുന്ന സ്റ്റാഗ്ഫ്‌ലേഷന്‍ അപകടസാധ്യതകളും സ്വര്‍ണത്തിന്റെ ബുള്ളിഷ് റിവേഴ്സലിനെ പിന്തുണയ്ക്കുന്നു എന്ന് ഒ എന്‍ ഡി എയിലെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് കെല്‍വിന്‍ വോംഗ് പറയുന്നു. എന്തൊക്കെയാണ് സ്വര്‍ണ വില ഉയരുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്ന് നോക്കാം

യു എസ് ബോണ്ടുകള്‍ക്കുള്ള ദുര്‍ബലമായ ഡിമാന്‍ഡ് അതില്‍ പ്രധാനം. 16 ബില്യണ്‍ ഡോളറിന്റെ ബോണ്ട് ലേലത്തില്‍ 20 വര്‍ഷത്തെ ഏറ്റവും മോശം പ്രതികരണമാണ് യു എസ് ട്രഷറി ബോണ്ടുകള്‍ക്ക് ലഭിച്ചത്. ഇത് യു എസ് ആസ്തികളോടുള്ള കുറഞ്ഞ ഡിമാന്‍ഡിനെ സൂചിപ്പിക്കുന്നു. അതിനിടെ വര്‍ധിച്ച് വരുന്ന കടം ചൂണ്ടിക്കാട്ടി മൂഡീസ് അടുത്തിടെ യു എസ് ക്രെഡിറ്റ് ഔട്ട്ലുക്ക് താഴ്ത്തിയിരുന്നു.

മിഡില്‍ ഈസ്റ്റിലെ അവസാനിക്കാത്ത സംഘര്‍ഷങ്ങളും യു എസ്-ചൈന വ്യാപാര ബന്ധങ്ങളിലെ പുതിയ അനിശ്ചിതത്വവും നിക്ഷേപകരെ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് വീണ്ടും ആകര്‍ഷിപ്പിച്ചു. യു എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ മേയ് 23 ന് പുനരാരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇത് ജിയോപൊളിറ്റിക്കല്‍ ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നു.

സ്വര്‍ണത്തിന് ഇപ്പോള്‍ 10 ഗ്രാമിന് 95,310 രൂപ - 95,080 രൂപ എന്നതിന്റെ ഇടയിലുള്ള പിന്തുണയും 10 ഗ്രാമിന് 95,950 രൂപ - 96,240 രൂപ എന്നതിന്റെ ഇടയിലുള്ള പ്രതിരോധവുമാണ് നിലനില്‍ക്കുന്ന എന്ന് മേത്ത ഇക്വിറ്റീസിലെ കമ്മോഡിറ്റീസ് വൈസ് പ്രസിഡന്റ് രാഹുല്‍ കലാന്‍ത്രി പറയുന്നു. ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ സ്വര്‍ണം ശക്തമായി തന്നെ തുടരുമെന്നാണ് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

'സ്വര്‍ണ്ണം അതിന്റെ ദീര്‍ഘകാല ഉയര്‍ച്ച പ്രവണത പുനരാരംഭിക്കുന്നതായി തോന്നുന്നു. ഇവിടെ നിന്ന് ഔണ്‍സിന് 3,450 ഡോളര്‍ 3,500 ഡോളര്‍ വരെ ഉയര്‍ന്ന വിലയാണ് ഞാന്‍ ലക്ഷ്യമിടുന്നത്,' ടേസ്റ്റിലൈവിലെ ഗ്ലോബല്‍ മാക്രോ മേധാവി ഇല്യ സ്പിവാക് പറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 3500 ഡോളറില്‍ എത്തിയപ്പോഴാണ് ഇന്ത്യയില്‍ പവന്‍ വില 75000 ത്തിന് തൊട്ടടുത്ത് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+