കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി സര്‍ക്കാര്‍ വാക്കുപാലിച്ചു! രക്ഷകന്റെ തനി നിറം പുറത്ത്; ഓക്സിജന്‍ എത്തിച്ചത് കള്ളിമറക്കാന്‍

അഴിമതി കൊടും കാര്യസ്ഥത ന്നെീ കുറ്റങ്ങളാണ് കഫില്‍ ഖാനു മോല്‍ ചുമര്‍ത്തിയിരിക്കുന്നത്.

  • By സുചിത്ര മോഹന്‍
Google Oneindia Malayalam News

Recommended Video

cmsvideo
Gorakhpur tragedy: Uttar Pradesh police arrest Dr Kafeel Khan

ലഖ്‌നൗ: ഗോരഖ്പൂരില്‍ ഓക്‌സിജന്റെ അഭാവം മൂലം കുഞ്ഞുങ്ങള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശു രോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫില്‍ ഖാനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നേരത്തെ ഡോക്ടറിനെതിരെ ക്രിമിനല്‍ കുറ്റം ചുമര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

yogi

ഉത്തര കൊറിയയോട് കളിക്കുന്നത് സൂക്ഷച്ചോ; ഫലം സര്‍വ നാശം; മുന്നറിയിപ്പുമായി ഫ്രാന്‍സ്ഉത്തര കൊറിയയോട് കളിക്കുന്നത് സൂക്ഷച്ചോ; ഫലം സര്‍വ നാശം; മുന്നറിയിപ്പുമായി ഫ്രാന്‍സ്

കഫില്‍ ഖാന്‍ ബിആര്‍ഡിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തന്റെ സ്വാകാര്യ ക്ലീനിക്കിലേക്ക് മാറ്റിയിരുന്നതായി പ്രത്യേക സംഘം കണ്ടെത്തിയിരുന്നു. അഴിമതി കൊടും കാര്യസ്ഥത ന്നെീ കുറ്റങ്ങളാണ് കഫില്‍ ഖാനു മോല്‍ ചുമര്‍ത്തിയിരിക്കുന്നത്.

 കുട്ടികളുടെ മരണത്തിനു കാരണം

കുട്ടികളുടെ മരണത്തിനു കാരണം

രാജ്യത്തെ തന്നെ ഞെട്ടിച്ച ഗോരാഖ്പൂര്‍ ദുരന്തത്തിനു പിന്നില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുണ്ടായ പിഴവാണെന്ന് പ്രത്യേക അന്വേഷണ സംഘം ക ണ്ടെത്തിയിരുന്നു. കഫില്‍ഖാന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതി അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഓക്‌സിജന്‍ കടത്തിയ ഡോക്ടര്‍

ഓക്‌സിജന്‍ കടത്തിയ ഡോക്ടര്‍

പ്രാണന്‍ രക്ഷിക്കേണ്ട ആളുകള്‍ തന്നെയാണ് ഇവിടെ പ്രാണനെടുത്തിരിക്കുന്നത്.ഡോക്ടര്‍ കഫില്‍ ഖാന്‍ തന്റെ സ്വകാര്യ ക്ലീനിക്കിലേക്ക് മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ഓക്‌സിജന്റെ അഭാവം ഉണ്ടായതും 70 ഓളം കുരുന്നുകലുടെ ജീവന്‍ നഷ്ടപ്പെട്ടതും.

ആദ്യം സസ്‌പെന്‍ഷന്‍

ആദ്യം സസ്‌പെന്‍ഷന്‍

ഗോരാഖ്പൂരില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ പ്രാകടീസ് നടത്തിയെന്ന് ആരോപിച്ചു ഡോക്ടര്‍ കഫില്‍ ഖാനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജില്ല ഭരണ കൂടം നടത്ചിയ അന്വേഷണത്തിലായിരുന്നു കള്ളി പുറം ലോകം അറിഞ്ഞത്.കടാതെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിങ്ങിന്റെ നിര്‍ദേശം അദ്ദഹം ലംഘിച്ചിരുന്നു. കുട്ടികള്‍ മരിച്ച ദിവസം അനുമതിയില്ലാതെ അവധിയില്‍ പ്രവേശിക്കുക കൂടാതെ ഓക്‌സിജന്റെ അഭാവം മേല്‍ ഉദ്ദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുക എന്നീ ആരോപണങ്ങളാണ് ഡോക്ടറിനു മേല്‍ ചുമര്‍ത്തിയിരിക്കുന്നത്.

അറിഞ്ഞു കൊണ്ടുള്ള കളി

അറിഞ്ഞു കൊണ്ടുള്ള കളി

ഓക്‌സിജന്‍ കടത്തലും അതുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങളെല്ലാം തന്നെ ആശുപത്രി അധികൃതരുമായുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു. കുഞ്ഞുങ്ങളുടെ മരണത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവര്‍ക്കും ഈ കെടും ക്രൂരതയില്‍ പങ്കുണ്ട്. കുട്ടികളുടെ ദാരുണ മരണവുമായി ബന്ധപ്പെട്ട് ബിആര്‍ഡി മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍ രാജീവ് ശുക്ര, ഭാര്യ പൂര്‍ണ്ണിമ ശുക്ല എന്നിവരെ ആശുപത്രിയില്‍ നിന്ന് മറ്റുകയും അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഡേക്ടര്‍ ആദ്യം ദൈവദൂതന്‍

ഡേക്ടര്‍ ആദ്യം ദൈവദൂതന്‍

ആഗസ്റ്റ് 10 ഓടെ ഓക്‌സിജന്റെ വിതരണം നിലക്കുമെന്ന് അധികൃതര്‍ക്ക് അറിവുണ്ടായിരുന്നു. ഓക്‌സിജന്റെ അവസാന അംശവും തീര്‍ന്നതിനെ തുടര്‍ന്നാണ് ശിശുരോഗവിഭാഗം തലവനായ കഫീല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ തേടിയിറങ്ങി. മറ്റ് ആശുപത്രികളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നുമായി 12 സിലിണ്ടറുകള്‍ ഡോക്ടര്‍ സ്വന്തം പണം മുടക്കി വാങ്ങി കുട്ടികളുടെ ചികിത്സയ്ക്കായി നല്‍കിയിരുന്നു. ഇത് വാര്‍ത്തയായതോടെ സമൂഹമാധ്യമങ്ങള്‍ കഫീലിനെ അഭിനന്ദിച്ച് രംഗത്തെത്തി. വാര്‍ത്തള്‍ വന്നതിന് പിന്നാലെയാണ് കഫീലിനെതിരെ വിവാദങ്ങള്‍ അലയടിച്ചത്.

 യോഗി സര്‍ക്കാര്‍

യോഗി സര്‍ക്കാര്‍

ഓക്‌സിജന്‍ വിതരണത്തില്‍ കുടിശികയുണ്ടെന്നാരോപിച്ചാണ് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് യോഗി സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നു. ജപ്പാന്‍ ജ്വരം മാത്രമാണ് കുട്ടികളുടെ മരണത്തിന് കരണമെന്ന് സര്‍ക്കാര്‍ വാദിച്ചു.

English summary
The Uttar Pradesh Police on Saturday arrested doctor Kafeel Khan from Gorakhpur district. Kafeel was in-charge of 100-bed anti-encephalitis syndrome ward at BRD Medical College in Gorakhpur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X