കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണ്ടി വന്നാല്‍ ആത്മാഹൂതി വരെ!!!ഗൂര്‍ഖാ പ്രക്ഷോഭം തെലങ്കാന സ്‌റ്റൈലിലേക്ക്...?

തെലങ്കാന സ്റ്റൈലില്‍ മരിക്കാനും തയ്യാറാണെന്ന് ഗൂര്‍ഖാ ജയമുക്തി മോര്‍ച്ചയുടെ യുവജനവിഭാഗം

Google Oneindia Malayalam News

ഡാര്‍ജിലിങ്: സമരം അവസാനിപ്പിക്കില്ലെന്ന ശക്തമായ അറിയിപ്പുമായി തെലങ്കാന ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവര്‍ത്തകര്‍. പ്രത്യേക ഗൂര്‍ഖാ സംസ്ഥാനമെന്ന ആവശ്യം നേടിയെടുക്കാന്‍ അനിശ്ചിത കാല സത്യാഗ്രഹം മുതല്‍ തെലങ്കാന സ്റ്റൈലില്‍ ആത്മാഹൂതി വരെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ യുവജനവിഭാഗം പ്രസിഡന്റ് പ്രകാശ് ഗുരങ്ങ് പറഞ്ഞു.

2009 മുതല്‍ 2012 വരെയുള്ള കാലയളവില്‍ തെലുങ്കു സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സംസ്ഥാനമെന്ന ആവശ്യം നേടിയെടുക്കാനുള്ള സമരത്തില്‍ 15 ഓളം ആളുകള്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്തതായി പ്രകാശ് ഗുരങ്ങ് ചൂണ്ടിക്കാട്ടി. സമരങ്ങള്‍ക്കൊടുവില്‍ 2014 ലാണ് തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. സമാധാനപരമായി തങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്ന സമരത്തിന് സര്‍ക്കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ നിരാഹാരം സമരം മുതല്‍ ആത്മാഹൂതി വരെയുള്ള മാര്‍ഗ്ഗങ്ങള്‍ ആവശ്യം നേടിയെടുക്കാന്‍ സ്വീകരിക്കുമെന്ന് പ്രകാശ് ഗുരങ്ങ് വ്യക്തമാക്കി.

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യന്‍ സൈന്യം, ആരോപണവുമായി ചൈന, റോഡ് നിര്‍മാണം!! അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യന്‍ സൈന്യം, ആരോപണവുമായി ചൈന, റോഡ് നിര്‍മാണം!!

 ghorkaland

പ്രത്യക ഗൂര്‍ഖാ ലാന്‍ഡ് എന്ന ആവശ്യമുന്നയിച്ചാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. ഗൂര്‍ഖാ ലാന്‍ഡ് എന്ന സ്വപ്നം നേടാനായി ജയിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന പോരാട്ടത്തിന് തയ്യാറാവേണ്ടതുണ്ടെന്ന് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങ് അജ്ഞാത കേന്ദ്രത്തില്‍ നിന്നും ആഹ്വാനം ചെയ്തിരുന്നു. ബിമല്‍ ഗുരുങിന്റെ സന്ദേശം മലയോര മേഖലയില്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം മാറ്റിവെച്ച് പ്രാദേശിക സ്വയംഭരണ സമിതിക്ക് ജിജെഎം പ്രവര്‍ത്തകര്‍ സമ്മതിച്ചിരുന്നെങ്കിലും വീണ്ടും പഴയ ആവശ്യം ഉന്നയിച്ച് സമരം ശക്തമാക്കിയിരിക്കുകയാണ്.

English summary
At least 15 people set themselves on fire between December 2009 and March 2012 to press for a separate state of Telangana to be carved out of Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X