'നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍' 50 ലക്ഷം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥ രാജിവെച്ചു, പിന്നാലെ വന്‍ ട്വിസ്റ്റ്
ഭോപ്പാല്‍: അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കോന്‍ ബനേഗാ ക്രോര്‍പതിയില്‍ നിന്ന് (ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത നിങ്ങള്‍ക്കുമാകാം കോടീശ്വരന്റെ ഹിന്ദി പതിപ്പ്) 50 ലക്ഷം രൂപ ലഭിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജോലി രാജിവെച്ചു. എന്നാല്‍ 24 മണിക്കൂറിനകം രാജി പിന്‍വലിക്കുകയും ചെയ്തു. മധ്യപ്രദേശിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ അമിത സിംഗ് തോമര്‍ ആണ് നാടകീയ നീക്കം നടത്തി വൈറലായിരിക്കുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോന്‍ ബനേഗാ ക്രോര്‍പതിയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയായ 50 ലക്ഷം രൂപ അമിത ലിംഗ് തോമര്‍ നേടിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ അമിത സിംഗ് തോമര്‍ തനിക്ക് പ്രധാനപ്പെട്ട ജോലി ഏല്‍പ്പിക്കുന്നില്ല എന്ന് പരാതിപ്പെട്ടാണ് രാജി വെച്ചത്. ശനിയാഴ്ച ജില്ലയിലെ അഞ്ച് തഹസില്‍ദാര്‍മാരെയും കളക്ടര്‍ നിയമിച്ചിരുന്നു.

ഇതോടെയാണ് അമിത സിംഗ് തോമര്‍ അസിസ്റ്റന്റ് കളക്ടര്‍ക്ക് രാജിക്കത്ത് നല്‍കിയത്. അടുത്തിടെ, ഷിയോപൂരില്‍ പുതുതായി നിയമിതനായ കളക്ടര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ജോലി വിഭജനം നിശ്ചയിച്ചിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട ജോലികള്‍ ഏല്‍പ്പിക്കാത്തതും തന്റെ സീനിയോറിറ്റി അവഗണിക്കപ്പെട്ടതും അമിതയെ അസ്വസ്ഥയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത സിംഗ് തോമര്‍ രാജി വെച്ചത്.
'കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്നെ അപമാനിക്കുകയാണ്, പുതിയ കളക്ടറെ നിയമിച്ചപ്പോള്‍ തഹസില്‍ദാറായി തനിക്ക് ചുമതല നല്‍കുമെന്ന് കരുതി. പക്ഷേ അത് നടന്നില്ല, ഇത് തന്നെ മാനസികമായി തളര്‍ത്തിയിരിക്കുന്നു,' അമിത സിംഗ് തോമര്‍ രാജിക്കത്തില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പ്രത്യേക ചുമതലയും നല്‍കാതെ അമിത സിംഗ് വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഉണ്ട് നിലവില്‍ ഭൂമിയുടെ രേഖകള്‍ നോക്കുന്ന ചീഫ് ഓഫീസറുടെ സ്ഥാനമാണ് അവര്‍ വഹിക്കുന്നത്. രാജിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും തന്റെ മാനസികാവസ്ഥ നല്ലതല്ലെന്നും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ അതിനിടയിലാണ് രാജി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം അഡീഷണല്‍ കളക്ടര്‍ക്ക് അമിത സിഗ് തോമര്‍ അപേക്ഷ നല്‍കിയത്. അമിത സിംഗ് തോമറിനെ ഷിയോപൂരില്‍ തഹസില്‍ദാറായി നിയമിച്ചിട്ടുണ്ടെന്നും അവര്‍ സീനിയര്‍ ഉദ്യോഗസ്ഥയാണ് എന്നും ഷിയോപൂര്‍ ജില്ലാ കളക്ടര്‍ സഞ്ജയ് കുമാര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. അവര്‍ ഇവിടെ നാല് വര്‍ഷം പൂര്‍ത്തിയാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് അവര്‍ക്ക് സ്ഥലം മാറ്റം നല്‍കേണ്ടി വന്നു. അതിനാലാണ് പുതിയ ചുമതല നല്‍കാത്തത്. എന്നാലും മുതിര്‍ന്ന തഹസില്‍ദാര്‍ ആയതിനാല്‍ ഇത്തരമൊരു നടപടി ഉചിതമല്ല. വിഷയം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ 2019-ല്‍ സോഷ്യല്‍ മീഡിയയില്‍ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് അമിതയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications